KTET Exam 2022: Admit Card ഉടൻ! പരീക്ഷ തീയതികൾ പ്രസിദ്ധീകരിച്ചു – ഇവിടെ പരിശോധിക്കാം!

0
316
KTET EXAM 2022: Admit Card ഉടൻ!

KTET ഹാൾ ടിക്കറ്റ് 2022 നവംബർ 21, 2022-ന് കേരള പരീക്ഷാഭവൻ പുറത്തിറക്കും. പരീക്ഷയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള KTET അഡ്മിറ്റ് കാർഡ് ഉദ്യോഗാർഥികൾക്ക് ലഭ്യമാക്കും. അപേക്ഷകർക്ക് അവരുടെ ആപ്ലിക്കേഷൻ ഐഡി, ആപ്ലിക്കേഷൻ നമ്പർ, കാറ്റഗറി 1, കാറ്റഗറി 2, കാറ്റഗറി 3, കാറ്റഗറി 4 തുടങ്ങിയ ലോഗിൻ വിശദാംശങ്ങൾ നൽകി KTET അഡ്മിറ്റ് കാർഡ് 2022 ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്.

കേരളത്തിലെ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ ക്ലാസുകളിലേക്കുള്ള അധ്യാപകരുടെ യോഗ്യത നിർണ്ണയിക്കുന്നതിനുള്ള സംസ്ഥാന യോഗ്യതാ പരീക്ഷയാണ് KTET. KTET 2022 പരീക്ഷ ഡിസംബർ 3, 4 തീയതികളിൽ രണ്ട് ഷിഫ്റ്റുകളിലായി നടത്തും – 10.00 AM മുതൽ 12.30 PM, 02.00 PM മുതൽ 04.30 PM വരെ.

KSCSTE-KFRI റിക്രൂട്ട്മെന്റ് 2022 – വാക് ഇൻ ഇന്റർവ്യൂയിൽ പങ്കെടുക്കാം മാത്രം!

നവംബർ 11 വരെ ആയിരുന്നു പരീക്ഷക്ക്‌ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. നവംബർ 14 വരെ അപേക്ഷകർക്ക് അവരുടെ അപേക്ഷയിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താൻ സാധിക്കുന്നതിനു അവസരം ഉണ്ടാകുന്നതാണ്.

പരീക്ഷ തീയതികൾ:

വിഭാഗം   തീയതി ദിവസം സമയം സമയപരിധി
കാറ്റഗറി 1 03/12/2022 ശനി 10.00 AM -12.30 PM 2 മണിക്കൂർ 30 മിനിറ്റ്
കാറ്റഗറി 2 03/12/2022 ശനി 2.00 PM – 4.30 PM 2 മണിക്കൂർ 30 മിനിറ്റ്
കാറ്റഗറി 3 04/12/2022 ഞായർ 10.00 AM -12.30 PM 2 മണിക്കൂർ 30 മിനിറ്റ്
കാറ്റഗറി 4 04/12/2022 ഞായർ 2.00 PM – 4.30 PM 2 മണിക്കൂർ 30 മിനിറ്റ്

KTET Admit Card എങ്ങനെ ഡൗൺലോഡ് ചെയാം:

  • KTET ഔദ്യോഗിക വെബ്സൈറ്റ് ആയ kerala.gov.in സന്ദർശിക്കുക.
  • അഡ്മിറ്റ് കാർഡ് 2022′ ടാബ്/ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • KTET ആപ്ലിക്കേഷൻ ഐഡി, അപ്ലിക്കേഷൻ നമ്പർ, വിഭാഗം എന്നിവ നൽകുക.
  • സമർപ്പിക്കുക ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • കേരള TET അഡ്മിറ്റ് കാർഡ് ഇപ്പോൾ ലഭ്യമാകും. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക.
  • കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് 2022 അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് എടുക്കുക.

KTET EXAM REGISTRATION NOTIFICATION

KTET APPLICATION EDIT NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here