കുടുംബശ്രീ വിജ്ഞാപനം 2023 – സ്റ്റേറ്റ് പ്രോഗ്രാം മാനേജർ തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചു! ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം!

0
181
കുടുംബശ്രീ വിജ്ഞാപനം 2023 – സ്റ്റേറ്റ് പ്രോഗ്രാം മാനേജർ തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചു! ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം!
കുടുംബശ്രീ വിജ്ഞാപനം 2023 – സ്റ്റേറ്റ് പ്രോഗ്രാം മാനേജർ തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചു! ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം!

കുടുംബശ്രീ വിജ്ഞാപനം 2023 – സ്റ്റേറ്റ് പ്രോഗ്രാം മാനേജർ തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചു! ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം: സ്റ്റേറ്റ് പ്രോഗ്രാം മാനേജർ  തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പുറത്തിറക്കി. സ്റ്റേറ്റ് പ്രോഗ്രാം മാനേജർ  വിജ്ഞാപനം പ്രകാരം 2 ഒഴിവുകളാണ് പ്രസ്തുത തസ്തികയിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രസ്തുത  തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 17/11/2022 ആയിരുന്നു. സ്റ്റേറ്റ് പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് 8 പേരാണ് പ്രസ്തുത റാങ്ക്ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്.

കുടുംബശ്രീ സംസ്ഥാന മിഷൻ മുഖാന്തരം നടത്തിയ എഴുത്തു പരീക്ഷയുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ഉദ്യോഗാർഥികളുടെ  റാങ്ക് ലിസ്റ്റാണ് പുറത്തിറക്കിയിരിക്കുന്നത്. റാങ്ക് ലിസ്റ്റ് കാണുന്നതിനായി ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ ലിങ്കോ കുടുംബശ്രീ മിഷന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിക്കുകയോ ചെയ്യാവുന്നതാണ്. ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് 20/01/2023 തീയതി നിലവിൽ പ്രസിദ്ധീകരിച്ചു.

എം.ബി. എ ബിരുദം ഉള്ളവർക്കാണ് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യത ഉണ്ടായിരുന്നത്. പ്രസ്തുത തസ്തികയ്ക്കായി അപേക്ഷ സമർപ്പിക്കുന്ന സ്ഥാനാർത്ഥികൾക്ക് 7 വർഷത്തെ പ്രവർത്തി പരിചയമുള്ളവരായിരിക്കണം.സ്കിൽ ഡെവലൊപ്മെന്റ് മേഖലയിൽ മുന്പരിചയമുള്ളവർക്ക് മുൻഗണന നൽകും.

കേരള PSC ബീറ്റ് ഫോറസ്റ് ഓഫീസർ പരീക്ഷ 2023 – Free Mock Test!

പ്രസ്തുത തസ്തികയ്ക്കായി അപേക്ഷ സമർപ്പിക്കുന്ന സ്ഥാനാർത്ഥികൾക്ക് 30/09/2022 തീയതി പ്രകാരം 45 വയസ്സിൽ കൂടുവാൻ പാടില്ല. പ്രതിമാസം 60,000 രൂപ പ്രതിഫലമായി ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട ബയോഡാറ്റകൾ സ്ക്രീനിംഗ് നടത്തി യോഗ്യതയുടെയും പ്രവർത്തി പരിചയത്തിന്റെയും അടിസ്ഥാനത്തിൽ യോഗ്യരായ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

റാങ്ക് ലിസ്റ്റിൽ നിന്നും ശുപാർശ ലഭിക്കുന്ന ഉദ്യോഗാർത്ഥി യഥാസമയം ജോലിയിൽ പ്രവേശിക്കാത്ത പക്ഷം, ടി നിയമനം റദ്ദാക്കുന്നതും, ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെടുന്നതുമാണ്. പ്രസ്തുത പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് താഴെ കൊടുത്തിരിക്കുന്ന റാങ്ക്ലിസ്റ് പരിശോധിച്ച് റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുവാൻ സാധിക്കുന്നതാണ്. അല്ലെങ്കിൽ കുടുംബശ്രീ യുടെ ഒഫിഷ്യൽ സൈറ്റിൽ കയറി പരിശോധിക്കാവുന്നതാണ്.പ്രസ്തുത തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളുടെ ലിസ്റ്റ് ആണ് പ്രസിദ്ധികരിച്ചിരിക്കുന്നത്.

RANKLIST

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here