കുടുംബശ്രീ സംസ്ഥാന മിഷൻ ബ്ലോക്ക് കോർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ശ്രദ്ധിക്കുക!

0
286
കുടുംബശ്രീ സംസ്ഥാന മിഷൻ ബ്ലോക്ക് കോർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ശ്രദ്ധിക്കുക!

കുടുംബശ്രീ സംസ്ഥാന മിഷൻ ബ്ലോക്ക് കോർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ശ്രദ്ധിക്കുക: കുടുംബശ്രീ മുഖാന്തിരം കേരളത്തിൽ നടപ്പിലാക്കുന്ന എൻ.ആർ.എൽ.എം. ഡി.ഡി.യു.ജി.കെ.വൈ പദ്ധതികളിൽ ഉൾപ്പെടുത്തി ബ്ലോക്ക്തലത്തിൽ കോ- ഓർഡിനേറ്റർമാരെ വാര്‍ഷിക കരാർ വ്യവസ്ഥയിൽ നിയമിക്കാനുള്ള വിജ്ഞാപനം പുറത്തിറക്കി.  ജില്ലാതലത്തിൽ  ബ്ലോക്ക്‌ കോ- ഓർഡിനേറ്റർമാരുടെ ഒഴിവുകൾ  പല ബ്ലോക്കുകളിലെയും കുടുംബ്രശി പ്രവർത്തനങ്ങളെ ബാധിക്കുന്നതിനാലും നിലവിലെ ഒഴിവുകൾ നികത്തുന്നതിന്‌ തീരുമാനിച്ചിട്ടുണ്ട്‌. ഇതുമായി ബന്ധപ്പെട്ട്‌ ജില്ലാ മിഷനുകൾ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച സർക്കുലർ പുറത്തിറക്കി.

ബ്ലോക്ക്‌ കോ-ഓർഡിനേറ്റർമാരുടെ നിയമനം അതാത്‌ ജില്ലാ മിഷന്‍ കോ-ഓർഡിനേറ്റർമാരുടെ അധികാരത്തിലും ചുമതലയിലൂമാണ്‌ നടക്കുക.എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും  അടിസ്ഥാനത്തി ൽ ആയിരിക്കും  നിയമനം നടക്കുക. എഴുത്തുപരീക്ഷയ്ക്ക്‌ 70 മാർക്കും അഭിമുഖത്തിന്‌ 20 മാർക്കും  ആയിരിക്കും ഉണ്ടായിരിക്കുക. വെയിറ്റേജിന്‌ പരമാവധി 10 മാർക്കുമാണ്‌ നല്‍കുന്നത്‌.

വിദ്യാഭ്യാസ സ്കോളർഷിപ്പ് – ഓട്ടോറിക്ഷ തൊഴിലാളികളുടെ മക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു!

അയൽക്കുട്ട അംഗം/ ഓക്സിലറി അംഗം – 2  മാർക്ക്, മു. ഡി.എഫ്‌.കെ/ അതി ദരിദ്ര സര്‍വെയിൽ ഉൾപ്പെട്ട കുടുംബാംഗങ്ങൾക്ക് – 2  മാർക്ക്, ഭിന്നശേഷിക്കാര്‍ ഉൾ പ്പെട്ട കുടുംബാംഗങ്ങൾക്ക് – 2  മാർക്ക്, എസ്‌, എസ്‌.ടി കൂടുംബാംഗങ്ങൾക്ക്‌ – 2 മാർക്ക്, വനിതകൾ ഗൃഹനാഥയായിട്ടുള്ള കുടുംബാംഗ ങ്ങൾക്ക്-2  മാർക്ക് എന്നിങ്ങനെയാണ് വെയിറ്റേജ് ഉണ്ടായിരിക്കുക.

എഴുത്തുപരീക്ഷ കൃത്യം 11 .00 മണിക്ക്‌ ആരംഭിച്ച്  90 മിനിറ്റിൽ പൂർത്തിയാക്കുന്ന രീതിയിലാണ് പരീക്ഷയുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷാ മൂല്യനിര്‍ണയത്തിനു ശേഷം ഓരോ തസ്തികയിലേയ്ക്കും ഉള്ള ഒഴിവുകള്‍ പരിശോധിച്ച്‌, ഒഴിവുകള്‍ 5 ൽ താഴെയാണെങ്കില്‍ 5 പേരെ അഭിമുഖത്തിനായി ക്ഷണിക്കേണ്ടതും, ഒഴിവുകളുടെ എണ്ണം 5 ന്‌ മുകളിലാണെങ്കിൽ എണ്ണത്തിന്റെ 3 മടങ്ങ്‌ – ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിന്‌ ക്ഷണിക്കുന്നതായിരിക്കും.

ലിസ്റ്റ് പ്രസിദ്ധികരിച്ച് രണ്ട് വർഷം വരെയാണ് കാലാവധി ഉണ്ടായിരിക്കുക.പ്രസ്തുത തസ്തികയിലേക്ക് അപേക്ഷകർ 200 രൂപ പരീക്ഷ ഫീസായി അടക്കേണ്ടതാണ്.

ബ്ലോക്ക് കോർഡിനേറ്റർ (B.C 1) തസ്തികയ്ക്കായി പ്രതിമാസം 20000 രൂപ പ്രതിഫലമായി ലഭിക്കുന്നു. ബ്ലോക്ക് കോർഡിനേറ്റർ (B.C 2)- പ്രസ്തുത തസ്തികയ്ക്കായി 15000 രൂപ പ്രതിഫലമായി ലഭിക്കുന്നു.എഴുത്തു പരീക്ഷയുടെയും, അഭിമുഖത്തിന്റെയും, വെയ്റ്റേജിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്.

കേരള നിയമസഭാ സമ്മേളനം – ഗവർണറെ മാറ്റി ചാൻസലർ ആക്കുന്ന ബിൽ നാളെ അവതരിപ്പിക്കും!

അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ള സ്ഥാനാർത്ഥികൾ കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ നിന്നോ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നോ അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കുടുംബശ്രീ അംഗം/ കുടുബാംഗം / ഓക്സ്ലറി അംഗം ആണെന്നതിനും വെയ്റ്റേജ് മാർക്കിന് അർഹതപ്പെട്ട അപേക്ഷക ആണെന്നതിനും CDS ലെ സാക്ഷ്യപത്രവും ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവ സഹിതം താഴെ കാണുന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കുന്ന കവറിന് മുകളിൽ “കുടുംബശ്രീC 1 അല്ലെങ്കിൽ B.C 2 ഒഴിവിലേക്കുള്ള അപേക്ഷ” എന്ന് എഴുതണം. പ്രസ്തുത തസ്തികയിലേക്കുള്ള അപേക്ഷകൾ അയക്കേണ്ട അവസാന തീയതി 15.12.2022 മുൻപ് അപേക്ഷിക്കണം.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here