കേരളത്തിൽ പാൽ വില ലിറ്ററിന് 7 മുതൽ 8 രൂപ വരെ വർധിപ്പിക്കാൻ ശുപാർശ!

0
241
കേരളത്തിൽ പാൽ വില ലിറ്ററിന് 7 മുതൽ 8 രൂപ വരെ വർധിപ്പിക്കാൻ ശുപാർശ!

കേരളത്തിലെ ക്ഷീര കർഷകർക്ക് സന്തോഷ വാർത്ത. പാൽ വില ലിറ്ററിന് 7 മുതൽ 8 വരെ വർധിപ്പിക്കാൻ സാധ്യത. കർഷകരുടെ ആവശ്യപ്രകാരം ആണ് നിർദേശം കമ്മറ്റി മുന്നോട്ടു വച്ചതു. മിൽമ എന്ന ബ്രാൻഡ് നാമത്തിൽ അറിയപ്പെടുന്ന കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്റെ പ്രോഗ്രാമിംഗ് കമ്മിറ്റി, കർഷകർക്ക് ഉണ്ടാകുന്ന ചിലവുകളിൽ വർധന കണ്ടെത്തിയതിനെ തുടർന്നാണ് പാൽ വിലയിൽ ഉചിതമായ വർദ്ധനവ് നല്കാൻ ശുപാർശ ചെയ്തത്.

പ്രശ്‌നം പരിശോധിക്കാൻ രൂപീകരിക്കുന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ വില വർധനവ് സംബന്ധിച്ച തീരുമാനം അന്തിമം ആയി പ്രഖ്യാപിക്കുമെന്നു കമ്മിറ്റി അറിയിച്ചു. തിങ്കളാഴ്ച മിൽമ സംഘടന ഭാരവാഹികൾ സംസ്ഥാന സർക്കാർ പ്രതിനിധികളും ആയി കൂടി ചേർന്ന് തീരുമാനം അന്തിമമായി എടുക്കും. ഒക്ടോബർ മാസത്തിൽ ലഭിച്ച വിവരങ്ങളുടെ പ്രകാരം ഏകദേശം 4 രൂപ വരെ വർധന ഉണ്ടാകാനാണു സാധ്യത എന്നാണ് അറിഞ്ഞിരുന്നത്. എന്നാൽ 6 രൂപക്ക് മുകളിൽ തീർച്ചയായും വർദ്ധനവ് ഉണ്ടാകും എന്നാണ് അറിയാൻ സാധിച്ചത്.

SSC JE 2022: ടയർ-1 പരീക്ഷ ഇന്ന് മുതൽ! റിസൾട്ട്, ആൻസർ കീ ഉടൻ റിലീസ്!

2019 സെപ്റ്റംബർ 19 നാണ് സൊസൈറ്റി അവസാനമായി പാലിന്റെ വില ലിറ്ററിന് 4 രൂപ ആക്കി വർധിപ്പിച്ചത്. അന്ന് 5 രൂപ വർദ്ധനവ് ആയിരുന്നു കർഷകർ മുന്നോട്ടു വച്ചതു. എന്നാൽ 4 രൂപ മാത്രമാണ് വർധിപ്പിച്ചത്.

നിലവിൽ ലീറ്ററിന് 38 മുതൽ 40 രൂപയാണ് ഒരു കർഷകന് ലഭിക്കുന്നത്. 46 രൂപ വരെയാണ് കർഷകർക്കുണ്ടാക്കുന്ന ചിലവ്.ഇത് കർഷകർക്ക് നഷ്ടം ആണ് ഉണ്ടാക്കുന്നത്. അതുകൊണ്ടു പാൽ വിലയിൽ വർദ്ധനവ് ഉണ്ടാകണം എന്നാണ് പ്രധാന ആവശ്യം. കന്നുകാലികൾക്ക് പുതിയ ഇൻഷുറൻസ് പദ്ധതികൾ നടപ്പിലാകണ൦. എല്ലാ മേഖലകളിലേക്കും ആവശ്യമായ മൃഗസംരക്ഷണ൦ ഉറപ്പാക്കണം എന്നതാണ് മറ്റൊരാവശ്യം. കർഷകരുടെ വളരെ ബുദ്ധിമുട്ടുകൾ മനസിലാക്കിയാണ് കമ്മിറ്റി ഇത്തരം ശുപാർശകൾ സർക്കാരിനെ അറിയിക്കുന്നത്.

PSC, KTET, SSC & Banking Online Classes

അതിനാൽ കർഷകർക്ക് ആവശ്യമായ ഇത്തരം ന്യായമായ കാര്യങ്ങൾ സർക്കാർ അനൂകൂലിക്കും എന്ന് കർഷകർ ഏറെ പ്രതീക്ഷയോടെ ആണ് കാത്തിരിക്കുന്നത്. തിങ്കളഴ്ച ചേരുന്ന യോഗത്തിൽ സർക്കാർ നിലപാടുകൾ അറിയിച്ചതിനു ശേഷം തീരുമാനം അന്തിമം ആയി അറിയിക്കും.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here