ലിംഗ വിവേചനങ്ങൾക്കെതിരായി മാർഗ നിർദേശം നൽകി എൻസിഇആർടി!

0
173
ലിംഗ വിവേചനങ്ങൾക്കെതിരായി മാർഗ നിർദേശം നൽകി എൻസിഇആർടി!
ലിംഗ വിവേചനങ്ങൾക്കെതിരായി മാർഗ നിർദേശം നൽകി എൻസിഇആർടി!

ലിംഗ വിവേചനങ്ങൾക്കെതിരായി മാർഗ നിർദേശം നൽകി എൻസിഇആർടി:വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലിംഗവിവേചനം നടത്തുന്ന പ്രവർത്തികൾ പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്ന നിർദേശവുമായി എൻസിഇആർടി. ക്ലാസ് മുറികളിൽ ഇരിപ്പിടങ്ങൾ ഒരുക്കുന്നതിൽ ലിംഗപരമായ വിവേചനം പാടില്ലെന്നും സ്കൂളുകളിൽ ലിംഗ വേർതിരിവുള്ള  ക്യുകൾ ഒഴിവാക്കണം എന്നും, കലാ കായിക പരിപാടികൾ നടത്തുമ്പോൾ ലിംഗസമത്വം ഉറപ്പാക്കണം എന്നും നിർദേശത്തിൽ പറയുന്നു. ഇന്ത്യാ ഗവൺമെന്റ് രൂപീകരിച്ച റിസോഴ്‌സ് ഓർഗനൈസേഷൻ തയ്യാറാക്കിയ മാനുവലിലാണ് നിർദേശങ്ങൾ പറയുന്നത്.

ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് സുരക്ഷിതവും പിന്തുണ നൽകുന്നതുമായ സ്കൂൾ അന്തരീക്ഷം സൃഷ്ടിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും ഉചിതമായ നടപടികൾ സ്വീകരിക്കാൻ അധ്യാപകരും  സ്കൂൾ ജീവനക്കാരും ശ്രദ്ധിക്കണമെന്നും മാനുവലിൽ പറയുന്നു.

വിദ്യാർത്ഥികൾക്ക് ലിംഗ-നിഷ്പക്ഷമായ യൂണിഫോം അവതരിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ സ്കൂളുകളോട് ആവശ്യപ്പെട്ടു.lഎൻസിഇആർടിയുടെ ജെൻഡർ സ്റ്റഡീസ് വിഭാഗം മേധാവി ജ്യോത്‌സ്‌ന തിവാരിയുടെ നേതൃത്വത്തിലുള്ള 16 അംഗ കമ്മിറ്റിയാണ് കരട് മാനുവൽ തയ്യാറാക്കിയത്.

വിദ്യാർത്ഥികളെ അവരുടെ ലിംഗഭേദം അടിസ്ഥാനമാക്കി യാതൊരു അഭിസംബോധനയും അധ്യാപകരുടെ ഭാഗത്തും നിന്നും ഉണ്ടാകുവാൻ പാടുള്ളതല്ല.അതിന് പകരം അവർക്ക്  കുട്ടികൾ വിദ്യാർത്ഥികൾ  തുടങ്ങിയ പദങ്ങൾ ഉപയോഗിക്കാം. കൂടാതെ, ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ നേരിടേണ്ടിവരുന്ന വിവിധ ശാരീരിക, മാനസിക, ലൈംഗിക പീഡനങ്ങളെക്കുറിച്ച് അവർ ബോധവാന്മാരായിരിക്കണം. അധ്യാപകർ ഉൾപ്പെടെയുള്ള സ്‌കൂൾ ജീവനക്കാരുടെ നിയമനത്തിന്റെ കാര്യത്തിലും ലിംഗ വിവേചനം പാടില്ലെന്നും മാനുവലിൽ പറയുന്നു.

CSB Bank നിയമനം 2023 – മികച്ച  ശമ്പളത്തിൽ ജോലി സ്വന്തമാക്കാം! കൂടുതൽ വിവരങ്ങൾ ഇവിടെ!

സ്‌കൂളുകളിൽ ലിംഗഭേദമില്ലാതെ  ടോയ്‌ലറ്റുകൾ സ്ഥാപിക്കണമെന്നതായിരുന്നു  മാന്വലിലെ ഒരു നിബന്ധന. എന്നാൽ, ലൈംഗികാതിക്രമങ്ങൾ വർധിക്കാൻ ഇത് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി എൻസിപിസിആർ ഇതിനെ എതിർത്തു.

ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്കായി പ്രത്യേക ടോയ്‌ലറ്റ് കോംപ്ലക്‌സുകൾ സ്ഥാപിക്കുന്നതിനോ പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾക്കായി വിപുലീകരിക്കുന്നതിനോ പുതിയ കരട് മാനുവൽ വ്യവസ്ഥ ചെയ്യുന്നു.

ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്കായി പ്രത്യേക ടോയ്‌ലറ്റ് കോംപ്ലക്‌സുകൾ സ്ഥാപിക്കുന്നതിനോ പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾക്കായി വിപുലീകരിക്കുന്നതിനോ പുതിയ കരട് മാനുവൽ വ്യവസ്ഥ ചെയ്യുന്നു.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here