NEET 2022 മാറ്റിവെച്ചോ? വിദ്യാർത്ഥിക്കളുടെ ഹർജിയിൽ ഹൈക്കോടതി വിധി!

0
348
NEET 2022 മാറ്റിവെച്ചോ? വിദ്യാർത്ഥിക്കളുടെ ഹർജിയിൽ ഹൈക്കോടതി വിധി!

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്, നീറ്റ് 2022 മാറ്റിവെച്ചിട്ടില്ല. NEET UG 2022 പരീക്ഷ 4 മുതൽ 6 ആഴ്ച വരെ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. വിദ്യാർത്ഥികൾ ഉന്നയിച്ച പ്രധാന കാര്യം, ദേശീയ തലത്തിലുള്ള പല മത്സര പരീക്ഷകളും ഒന്നോ രണ്ടോ ദിവസത്തെ ഇടവേളയിൽ ഒരുമിച്ചാണ് എന്നായിരുന്നു. ജൂലൈ 17ന് നടത്താനിരുന്ന മെഡിക്കൽ, ഡെന്റൽ പ്രവേശന പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി ബെഞ്ച് തള്ളി.ഇത് വളരെ വൈകിയെന്നും ഹർജി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ആണെന്നും കോടതി ചൂണ്ടിക്കാട്ടി.

TCS iBegin റിക്രൂട്ട്മെന്റ് 2022 | AWS ഓട്ടോമേഷൻ എഞ്ചിനീയർ ഒഴിവ് !

വിദ്യാർത്ഥികളായതിനാൽ നഷ്ട പരിഹാര ചെലവ് ഈടാക്കാൻ പോകുന്നില്ലെന്നും കോടതി പറഞ്ഞു. ഇത്തരം കേസുകളിൽ ഹർജിക്കാരന് എതിരെ ഉത്തരവ് പുറപ്പെടുവിക്കാൻ സാധിക്കുമായിരുന്നു പക്ഷേ ഇവിടേ വിദ്യാർത്ഥികളായതിനാൽ കോടതി അത് ചെയ്തില്ല. അത്തരം ഹർജികൾ ഫയൽ ചെയ്താൽ ചെലവ് ചുമത്തുന്നതിൽ നിന്ന് കോടതി മടിക്കില്ല എന്നും ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് പറഞ്ഞു . മാത്രമല്ല ഹർജിയിൽ കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവസാനനിമിഷം പരീക്ഷ മാറ്റിവെക്കാൻ ആവശ്യപ്പെടുന്നതിന്റെ യുക്തിയെ വിദ്യാർത്ഥികളോട് ചോദ്യം ചെയ്തു കോടതി. കൂടാതെ ഹർജിക്കാരുടെ മൊഴികൾ കോടതിക്ക് ബോധ്യപ്പെട്ടില്ല. അവസാന നിമിഷം പരീക്ഷ മാറ്റിവയ്ക്കാൻ 15 വിദ്യാർത്ഥികൾക്ക് എങ്ങനെ ആവശ്യപ്പെടാനാകുമെന്നും കോടതി ചോദിച്ചു.

7th Pay കമ്മീഷൻ : 4 % DA  വർദ്ധനവിന്  സാധ്യത!

പരീക്ഷകളെ സംബന്ധിച്ചിടത്തോളം, ഏതെങ്കിലും പരീക്ഷകൾ ഓവർലാപ്പ് ചെയ്യുന്നുണ്ടോ എന്ന് കോടതി ചോദ്യം ചെയ്തു. എന്നാൽ ഒരു പരീക്ഷകളും ഒരേ ദിവസത്തിൽ വന്നിട്ടില്ല അതുകൊണ്ട് തന്നെ ഇത് യഥാർത്ഥത്തിൽ വിദ്യാർത്ഥികൾക്ക് അനുകൂലമാണെന്ന് കോടതി പറഞ്ഞു.

പരീക്ഷ മാറ്റിവെക്കില്ലെന്ന നിലപാടിൽ NTA  ഉറച്ചു നിൽക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി അക്കാദമിക് കലണ്ടറിന്റെ തടസ്സം ചൂണ്ടിക്കാട്ടി, ഒരു ദിവസം പോലും വൈകുന്നത് നാശം സൃഷ്ടിക്കുമെന്നതിനാൽ മാറ്റിവയ്ക്കരുതെന്ന് NTA അഭിഭാഷകൻ കോടതിയോട് അഭ്യർത്ഥിച്ചു. അക്കാദമിക് കലണ്ടർ തിരികെ കൊണ്ടുവരാൻ ഈ വർഷം സമയക്രമം ചുരുക്കേണ്ടതുണ്ടെന്നും NTA  അറിയിച്ചു.

കേരള PSC പരീക്ഷ ഫലം 2022 | അസിസ്റ്റന്റ് എക്സാം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു !

NEET പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത 90 ശതമാനം വിദ്യാർത്ഥികളും തങ്ങളുടെ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്തതായി NTA  കൗൺസിൽ അറിയിച്ചു. സാധ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്യുമെന്നും പിന്തുണയ്‌ക്കായി ഏജൻസി ഇതിനകം സംസ്ഥാനങ്ങൾക്ക് കത്തെഴുതിയിട്ടുണ്ടെന്നും പറഞ്ഞു.

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here