NEET UG 2022 : പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ

0
306
NEET UG (1) (1)
NEET UG (1) (1)

നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് (NEET) യുജി 2022 ജൂലൈ 17-ന് നടക്കാനിരിക്കെ, പരീക്ഷ മാറ്റിവയ്ക്കണമെന്ന് നിരവധി വിദ്യാർഥികൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നീറ്റ് യുജിക്കും മറ്റ് ടെസ്റ്റുകൾക്കും ഇടയിൽ വളരെ കുറച്ച് സമയം മാത്രമേ ഉള്ളൂ എന്നതിനാൽ പരീക്ഷ 40 ദിവസമെങ്കിലും മാറ്റിവയ്ക്കണമെന്നാണ്  വിദ്യാർത്ഥികൾ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്.പ്രത്യേകിച്ച് ജൂലൈ 15,16, 19, 20-ന് നടക്കുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET) യുജി 2022, NEET ഇവ അടുത്തടുത്ത ദിവസങ്ങളിൽ ആയതുകൊണ്ട് വിദ്യാർഥികൾക്കു സമയം കിട്ടുന്നില്ല .

രണ്ട് പരീക്ഷകൾക്കും പങ്കെടുക്കാൻ ആഗ്രഹിക്കുന്ന രാജ്യത്തുടനീളമുള്ള ഉദ്യോഗാർത്ഥികൾ രണ്ട് പരീക്ഷകൾക്കും തയ്യാറെടുക്കുന്നത് ബുദ്ധിമുട്ടാണെന്നും ഇത് തങ്ങളിൽ മാനസിക സമ്മർദ്ദം ഉണ്ടാകുന്നു എന്നും അറിയിച്ചു.

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

അതുപോലെ, തെലങ്കാനയിൽ AM സ്ട്രീമിനായുള്ള തെലങ്കാന സ്റ്റേറ്റ് എഞ്ചിനീയറിംഗ്, അഗ്രികൾച്ചർ, മെഡിക്കൽ കോമൺ എൻട്രൻസ് ടെസ്റ്റ് (TS EAMCET) ജൂലൈ 14, 15 തീയതികളിലായാണ് നടക്കുന്നത് . പല വിദ്യാർത്ഥികളും ഈ പറഞ്ഞ ടെസ്റ്റുകളിൽ ഒന്നിൽ കൂടുതൽ പങ്കെടയ്ക്കുന്നവരാണ്. കൃത്യമായ ഇടവേളകൾ ഇല്ലാതെ പഠിക്കുന്നതും , പരീക്ഷയുടെ മാനസിക സംഘർഷങ്ങളും ഈ പരീക്ഷ ക്രമീകരണം വഴി വിദ്യാർത്ഥികളെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നു.

ഇതുകൂടാതെ, സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ ജൂൺ 13 ന് അവസാനിച്ച് ഒരു മാസത്തിനുള്ളിൽ വരുന്ന നീറ്റ് യുജിക്ക് തയ്യാറെടുക്കാൻ ഒരു ആശ്വാസം ആവശ്യമാണെന്ന് പലരും ചൂണ്ടിക്കാട്ടി. പരീക്ഷ ഫലങ്ങളുടെ കാത്തിരിപ്പും ഇതിനിടയിൽ NEET ന് വേണ്ടിയുള്ള തയ്യാറെടുപ്പും വിദ്യാർത്ഥികളിൽ നല്ല രീതിയിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്.

ഞങ്ങളുടെYouTubeYouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

JEE  മെയിൻ എക്സാം വർഷത്തിൽ രണ്ടുതവണയാണ് നടത്തുന്നത് എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി, വർഷത്തിലൊരിക്കൽ നീറ്റ് യുജി നടത്തുന്നത്. അതുകൊണ്ട് തന്നെ വിദ്യാർത്ഥികളുടെ തയ്യാറെടുപ്പിന് ആവശ്യമായ സമയം വേണമെന്നും വിദ്യാർത്ഥികൾ പറയുന്നു.

കേരള PSC റിക്രൂട്ട്മെന്റ് -2022 | അസിസ്റ്റന്റ് സർജൻ 10 ഒഴിവുകൾ | 123700/- രൂപ വരെ ശമ്പളം!

NEET UG 2021 സെപ്റ്റംബറിൽ നടന്നതിനാൽ വിദ്യാർത്ഥികൾ ഈ വർഷവും എക്സാം സെപ്റ്റംബറിൽ തന്നെ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. നീറ്റ് പരീക്ഷയിൽ നിന്ന് പുറത്തായവർക്ക് തയ്യാറെടുക്കാൻ പത്ത് മാസമേ ലഭിച്ചുള്ളൂ .അതുകൊണ്ടു തന്നെ കുറച്ച് ദിവസങ്ങൾ കൊണ്ട് ഒരു വർഷം നഷ്ടപ്പെടുത്താൻ വിദ്യാർത്ഥികൾ ആഗ്രഹിക്കുന്നില്ല. CUET UG 2002-ന്റെയും NEET UG 2022-ന്റെയും അടുത്ത് വരുന്ന തീയതികളെ കുറിച്ചും വിദ്യാർത്ഥികൾ ആശങ്ക പ്രകടിപ്പിച്ചു. കാരണം NTA പ്രഖ്യാപിച്ച CUET UG 2022 ജൂലൈ 17-ന് തന്നെ നടത്തപ്പെടും. പരീക്ഷാർത്ഥികൾ ഒരു പരീക്ഷ ഉപേക്ഷിച്ച് മറ്റൊന്ന് എഴുതേണ്ടി വരും.

ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി, വിദ്യാർത്ഥികൾ അവരുടെ ട്വീറ്റുകളിൽ മോദിയെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും ടാഗ് ചെയ്തിട്ടുണ്ട്. അനുകൂലമായ തീരുമാനം എടുക്കുമെന്നാണ് വിദ്യാർത്ഥികളുടെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here