ESIC -യിൽ സ്പെഷ്യലിസ്റ് ഒഴിവ്! 1,06,000/- വരെ ശമ്പളം!

0
339
ESIC Chest pulmonology
ESIC Chest pulmonology

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷൂറൻസ് കോർപ്പറേഷൻ (കർമ്മചാരി രാജ്യ ഭീമാ നിഗം) ഭാരതീയ തൊഴിലാളികൾക്കായുള്ള സാമ്പത്തിക ഭദ്രതയും സാമൂഹിക സുരതക്ഷിതത്വവും ഉറപ്പുതരുന്ന ആരോഗ്യ രക്ഷാവിഭാഗമാണ്. എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ESIC) കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ഫുൾ ടൈം സ്പെഷ്യലിസ്റ്റ്(FTS)/പാർട്ട് ടൈം സ്പെഷ്യലിസ്റ്റ്(PTS) എന്ന പോസ്റ്റിലേയ്ക് യോഗ്യരും പരിചയസമ്പന്നരുമായ ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂയിലേക്കു ക്ഷണിച്ചുകൊള്ളുന്നു.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്ഥാപനത്തിന്റെ പേര്

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ESIC)

പോസ്റ്റിന്റെ പേര്

FULL TIME SPECIALIST(FTS)/PART TIME SPECIALIST(PTS)

വകുപ്പ്

Chest (Pulmonology)

ഒഴിവുകളുടെ എണ്ണം

1

ഇന്റർവ്യൂവിന്റെ തിയതി

13/07/2022

ഇന്റർവ്യൂവിന്റെ സമയം

11 am – 01 pm

സ്റ്റാറ്റസ്

Active

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

ശമ്പളം:

  • FULL TIME SPECIALIST (FTS): പ്രതിമാസം 1,06,000/- രൂപ (ഒരു ലക്ഷത്തി ആറായിരം രൂപ).
  • PART TIME SPECIALIST(PTS): പ്രതിമാസം 60,000/- രൂപ (അറുപതിനായിരം രൂപ).
  • അടിയന്തര സന്ദർശനത്തിനുള്ള നിരക്കുകൾ (താൽപ്പര്യമുണ്ടെങ്കിൽ): 15,000/-
  • 16 മണിക്കൂർ/ആഴ്‌ചയ്‌ക്കപ്പുറമുള്ള അധിക പ്രതിഫലം: ഓരോ അധിക മണിക്കൂറിനും 800/- രൂപ.(*അധിക ജോലി സമയം മെഡിക്കൽ സൂപ്രണ്ട് ന്യായീകരിക്കേണ്ടതാണ്.)

പ്രായപരിധി: 

  • മുഴുവൻ സമയ സ്പെഷ്യലിസ്റ്റിന്– ഇന്റർവ്യൂ തീയതി പ്രകാരം പ്രായം 69 വയസ്സ് കവിയരുത് (ഓഫീസ് മെമ്മോറാണ്ടം നമ്പർ.U13/14/38/2020-Med.I (ESIC/SC) തീയതി 01-09-2021 പ്രകാരം). (എസ്‌സി/എസ്‌ടി/ഒബിസിക്കും മറ്റെല്ലാവർക്കും കേന്ദ്ര ഗവൺമെന്റ് റൂൾ പ്രകാരം പ്രായത്തിൽ ഇളവ്). (സംവരണം ചെയ്യാത്ത ഒഴിവുകളിലേക്ക് അപേക്ഷിക്കുന്ന SC/ST/OBC ഉദ്യോഗാർത്ഥികൾക്ക് പ്രായത്തിൽ ഇളവുകളൊന്നും ലഭ്യമല്ല).
  • പാർട്ട് ടൈം സ്പെഷ്യലിസ്റ്റിന്- ഇന്റർവ്യൂ തീയതി പ്രകാരം 69 വയസ്സ് കവിയരുത് (ഓഫീസ് മെമ്മോറാണ്ടം നമ്പർ.U13/14/38/2020-Med.I (ESIC/SC) തീയതി 01-09-2021 പ്രകാരം).

ഞങ്ങളുടെYouTubeYouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കരാറിന്റെ കാലാവധി:

  • FTS-ന്- കരാറിൽ ഒരു വർഷം അല്ലെങ്കിൽ സ്ഥിരമായി നിലവിലുള്ളവർ ചേരുന്നത് വരെ ആയിരിക്കും. തൃപ്തികരമായ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കരാർ 02 (രണ്ട്) വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്.
  • PTS-ന്- ചേരുന്ന തീയതി മുതൽ അല്ലെങ്കിൽ സ്ഥിരമായി നിലവിലുള്ളവർ ചേരുന്നത് വരെ, കരാറിൽ ഒരു വർഷം, ഏതാണ് മുമ്പത്തേത്.

 യോഗ്യത

  • അംഗീകൃത സർവകലാശാലയിൽ നിന്ന് ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയിൽ പിജി ബിരുദമോ തത്തുല്യ/ പിജി ഡിപ്ലോമയും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ/ സ്റ്റേറ്റ് മെഡിക്കൽ കൗൺസിലുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ എംബിബിഎസ് ഉണ്ടായിരിക്കണം.
  • 3 വർഷത്തെ പരിചയമുള്ള പിജി ബിരുദം അല്ലെങ്കിൽ പിജിക്ക് ശേഷം ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ 5 വർഷത്തെ പരിചയമുള്ള പിജി ഡിപ്ലോമ ഉണ്ടായിരിക്കണം.

ഡ്യൂട്ടീസ്:

  1. മുഴുവൻ സമയ സ്പെഷ്യലിസ്റ്റ്:

പ്രവൃത്തി സമയം: ആഴ്ചയിലെ ദിവസങ്ങളിൽ 09.00 AM മുതൽ 04.00 PM വരെയും ശനിയാഴ്ചകളിൽ 09.00 AM മുതൽ 01.00 PM വരെ. ആവശ്യമുള്ളപ്പോൾ അടിയന്തര സന്ദർശനം നടത്തണം.

2. പാർട്ട് ടൈം സ്പെഷ്യലിസ്റ്റ്:

ജോലി സമയം: ആഴ്ചയിൽ 04 ദിവസത്തേക്ക് ദിവസത്തിൽ 04 മണിക്കൂർ ആയിരിക്കും.

NEET UG 2022 : പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ

തിരഞ്ഞെടുപ്പ് പ്രക്രിയ: 

ഇന്റർവ്യൂയിലൂടെ ആണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

NOTE

  • ഒരു വർഷതെക്കോ അല്ലെങ്കിൽ  സ്ഥിരം ചുമതലക്കാരൻ ചേരുന്നത് വരെയോ ആണ് കരാർ.
  • ഏതെങ്കിലും തരത്തിലുള്ള സ്വകാര്യ പ്രാക്ടീസ് അനുവദിക്കുന്നതല്ല.
  • ഉദ്യോഗാർത്ഥികൾ അവരുടെ മെഡിക്കൽ ഫിറ്റ്നസ് തെളിയിക്കുന്നതിന് വിധേയമാണ് തിരഞ്ഞെടുപ്പ്.
  • തിരഞ്ഞെടുക്കപ്പെട്ടാൽ, ആവശ്യാനുസരണം നിയമനത്തിനുള്ള ഓഫർ നൽകും. തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾ കരാർ ആരംഭിച്ച് 09 മാസത്തിനുള്ളിൽ മുൻകൂർ അറിയിപ്പോടെയോ അല്ലാതെയോ അവന്റെ/അവളുടെ കരാർ രാജിവെക്കുകയോ അവസാനിപ്പിക്കുകയോ ചെയ്താൽ, തുക. സെക്യൂരിറ്റി പണമായി നിക്ഷേപിച്ച 30,000/- രൂപ കണ്ടുകെട്ടുകയുണ്ടാകും.
  • എഫ്‌ടിഎസ് പോസ്റ്റിലേക്ക് ഉദ്യോഗാര്ഥികളാരും  വരുന്നില്ലെങ്കിൽ, പി ടി എസിന് മുൻഗണന നൽകും.
  • ഏത് രൂപത്തിലും ക്യാൻവാസ് ചെയ്യുന്നത് അയോഗ്യതയാകും.

അറിയിപ്പ്:

  • ഡോക്യുമെന്റ് സ്ഥിരീകരണത്തിനുള്ള റിപ്പോർട്ടിംഗ് സമയം ഇന്റർവ്യൂ സമയത്തിന് രണ്ട് മണിക്കൂർ മുമ്പ് ആയിരിക്കും.
  • ഇന്റർവ്യൂ നടക്കുന്ന സ്ഥലം: “ചേംബർ ഓഫ് മെഡിക്കൽ സൂപ്രണ്ട്, ESIC മോഡൽ ഹോസ്പിറ്റൽ ബെൽറ്റോള, ഗുവാഹത്തി-781022” ആയിരിക്കും.
  • യോഗ്യരും താൽപ്പര്യമുള്ളവരുമായ എല്ലാ ഉദ്യോഗാർത്ഥികൾക്കും വാക്ക്-ഇൻ-ഇന്റർവ്യൂവിന്, അവരുടെ സ്പെഷ്യാലിറ്റിയിൽ സൂചിപ്പിച്ചിരിക്കുന്ന തീയതിയിലും സമയത്തും “വാക്ക്-ഇൻ ഇന്റർവ്യൂ” ഷെഡ്യൂൾ പ്രകാരം ഒറിജിനലിലെ എല്ലാ സാക്ഷ്യപത്രങ്ങളും അവരുടെ ഒരു സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഹാജരാകേണ്ടതാണ്.

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here