NHAI റിക്രൂട്ട്മെന്റ് 2022 – ബിരുദം ഉള്ളവർക്ക്‌ അവസരം! സൈറ്റ് സന്ദർശനത്തിന് പ്രതിദിനം 25,000 രൂപ!

0
345
NHAI റിക്രൂട്ട്മെന്റ് 2022 - ബിരുദം ഉള്ളവർക്ക്‌ അവസരം! സൈറ്റ് സന്ദർശനത്തിന് പ്രതിദിനം 25,000 രൂപ!
NHAI റിക്രൂട്ട്മെന്റ് 2022 - ബിരുദം ഉള്ളവർക്ക്‌ അവസരം! സൈറ്റ് സന്ദർശനത്തിന് പ്രതിദിനം 25,000 രൂപ!

NHAI റിക്രൂട്ട്മെന്റ് 2022 – ബിരുദം ഉള്ളവർക്ക്‌ അവസരം! സൈറ്റ് സന്ദർശനത്തിന് പ്രതിദിനം 25,000 രൂപ:നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ആണ് ദേശീയ പാതകളുടെ വികസനം, പരിപാലനം, എന്നിവയുടെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. എംപാനൽമെന്റിനായി വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ / സ്വകാര്യ പ്രൊഫഷണലുകളിൽ നിന്ന്  അപേക്ഷ ക്ഷണിക്കുന്നു. റോഡ് സേഫ്റ്റി എക്സ്പേർട്ട് എന്ന തസ്തികയിലേയ്ക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.

NHAI റിക്രൂട്ട്മെന്റ് 2022

സ്ഥാപനത്തിന്റെ പേര്

NHAI
തസ്തികയുടെ പേര്

Road Safety Experts

ഒഴിവുകളുടെ എണ്ണം

വിവിധ തരം
അവസാന തീയതി

15/12/2022

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

  • അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം. ഐഐടി/എൻഐടി ബിരുദധാരികൾക്കു മുൻഗണന നൽകും.
  • ഏതെങ്കിലും സ്ഥാപനത്തിൽ നിന്ന് 15 ദിവസത്തെ IRC അംഗീകരിച്ച റോഡ് സേഫ്റ്റി ഓഡിറ്റ് സർട്ടിഫിക്കേഷൻ പ്രോഗ്രാം പൂർത്തിയാക്കിയിരിക്കണം.

പ്രായ പരിധി:

65 വയസ്സു വരെ ഉള്ളവർ അപേക്ഷിക്കുക.

PSC, KTET, SSC & Banking Online Classes

ശമ്പളം:

സൈറ്റ് സന്ദർശനത്തിനോ സൈറ്റിലെ മീറ്റിംഗിനോ ഉള്ള ഫീസ്

പ്രതിദിനം 25,000/- രൂപ

സൈറ്റിലല്ലാത്ത  മീറ്റിംഗിനുള്ള ഫീസ്

പ്രതിദിനം 10,000/- രൂപ
സൈറ്റ് സന്ദർശന വേളയിൽ യാത്രാ ചെലവുകൾ

എയർ വഴിയുള്ള ഇക്കണോമി ക്ലാസ്;

ട്രെയിനിൽ എസി ഫസ്റ്റ് ക്ലാസ്, റോഡിലൂടെ എസി ടാക്സി

 

സൈറ്റ് സന്ദർശന വേളയിൽ താമസവും ബോർഡിംഗും

പ്രതിദിനം 10,000/-  രൂപ. (മെട്രോ നഗരങ്ങൾ); പ്രതിദിനം 7,500/- രൂപ (മറ്റ് നഗരങ്ങളിൽ)

പ്രതിദിനം 3,000/-രൂപ (സ്വന്തം ക്രമീകരണം)

 

പ്രവൃത്തി പരിചയം:

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ:

  • കേന്ദ്ര/സംസ്ഥാന സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങൾ/ഏതെങ്കിലും ഗവൺമെന്റ് എന്നിവയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർ ആയിരിക്കണം.
  • റോഡുകളുടെ രൂപകൽപന, നിർമാണം, അറ്റകുറ്റപ്പണി എന്നിവയിൽ കുറഞ്ഞത് 10 വർഷത്തെ പരിചയ൦
  • റോഡ് സുരക്ഷയിൽ കുറഞ്ഞത് 03 വർഷത്തെ പ്രായോഗിക പരിചയം ഉണ്ടായിരിക്കണം.
  • കുറഞ്ഞത് അഞ്ച് റോഡ് സുരക്ഷാ ഓഡിറ്റുകളെങ്കിലും പൂർത്തിയാക്കിയിരിക്കണം, അതിൽ മൂന്നെണ്ണമെങ്കിലും ഡിസൈനിലായിരിക്കണം.

സ്വകാര്യ പ്രൊഫഷണലുകൾ:

  • ഹൈവേ/ എക്‌സ്‌പ്രസ് വേ/ ഡിസൈൻ, തയ്യാറാക്കൽ എന്നീ മേഖലകളിൽ 20 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • ഹൈവേ പ്രോജക്ടുകൾക്കായുള്ള ഡിപിആർ, ഡിസൈൻ, നിർമ്മാണം, പോസ്റ്റ് എന്നിവയിലെ പദ്ധതികളുടെ റോഡ് സുരക്ഷാ ഓഡിറ്റ്, ഓപ്പറേഷൻ ഘട്ടം എന്നിവയിൽ പരിചയം ഉണ്ടായിരിക്കണം.
  • ടീം ലീഡർ അല്ലെങ്കിൽ റോഡ് സുരക്ഷാ വിദഗ്ധൻ എന്ന നിലയിൽ കുറഞ്ഞത് 03 ഹൈവേ പ്രോജക്ടുകളിൽ പ്രവർത്തിച്ചിരിക്കണം
  • കുറഞ്ഞത് 100 കിലോമീറ്റർ ഹൈവേ പ്രോജക്ടുകളുടെ (4-വരി അല്ലെങ്കിൽ അതിൽ കൂടുതൽ) സുരക്ഷാ ഓഡിറ്റ് റിപ്പോർട്ടുകൾ സമർപ്പിചിരിക്കണം.

Free Mock Test – Sports പ്രധാന ചോദ്യങ്ങൾ പരിശോധിക്കാൻ നിങ്ങൾക്ക്‌ അവസരം!

ജോലിയുടെ ഉത്തരവാദിത്വം:

  • വിദഗ്‌ദ്ധർ സ്ഥലപരിശോധന നടത്തുകയും പദ്ധതിയിൽ നിലവിലുള്ള റോഡ് സുരക്ഷാ ഓഡിറ്റ് സംവിധാനം വിലയിരുത്തുകയും ചെയുക.
  • ഡിപിആർ കൺസൾട്ടന്റുമാരുടെ/ കോൺട്രാക്ടർമാരുടെ/ കൺസഷനയർമാരുടെ സുരക്ഷാ ഓഡിറ്റ് (ഡിസൈൻ) റിപ്പോർട്ടുകൾ അവലോകനം ചെയ്യുക
  • സൈറ്റിൽ ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത റോഡ് സുരക്ഷാ നടപടികളുടെ പര്യാപ്തതയും സാധ്യതയും പരിശോധിക്കുക.
  • ആക്സിഡന്റ് ഡാറ്റാ കളക്ഷൻ, വിലയിരുത്തൽ നടപടികൾ ചെയ്യുക.

അപേക്ഷിക്കേണ്ട രീതി:

  • താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ബാങ്ക് ഓഫ് ഇന്ത്യ വെബ്സൈറ്റ് സന്ദർശിക്കുക.
  • Vacancy എന്ന് കാണുന്നതിൽ ക്ലിക്ക് ചെയ്യുക. അതിൽ റോഡ് സേഫ്റ്റി എക്സ്സ്‌പെർട്സ് എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷകൾ സമർപ്പിക്കുക.
  • അപേക്ഷയുടെ കോപ്പിയും പ്രസക്തമായ എല്ലാ രേഖകളും ഇ-മെയിൽ ([email protected]) മുഖേനയും സമർപ്പിക്കേണ്ടതാണ്.

അവസാന തീയതി:

ഡിസംബർ 15, 2022 വരെ ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള സമയ പരിധി നൽകിയിരിക്കുന്നത്.

NOTIFICATION

APPLICATION FORM

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here