NHAI റിക്രൂട്ട്മെന്റ് 2022: ബിരുദം/BE/B.Tech/PG യോഗ്യതയുള്ളവർക്ക് അവസരം!

0
199
NHAI റിക്രൂട്ട്മെന്റ് 2022

NHAI റിക്രൂട്ട്മെന്റ് 2022: ബിരുദം/BE/B.Tech/PG യോഗ്യതയുള്ളവർക്ക് അവസരം: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) മാനേജർ-സെക്രട്ടേറിയൽ & ലീഗൽ, ഡെപ്യൂട്ടി മാനേജർ – സിവിൽ, ഡെപ്യൂട്ടി മാനേജർ – ഫിനാൻസ് & അക്കൗണ്ട്സ് എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് ഓൺലൈൻ ആയി ആപേക്ഷിക്കാം. അപേക്ഷിക്കുന്നതിനും പൂർണ്ണ വിവരങ്ങൾക്കും തുടർന്ന് വായിക്കുക.

NHAI റിക്രൂട്ട്മെന്റ് 2022

സ്ഥാപനത്തിന്റെ പേര് NHAI
തസ്തികയുടെ പേര് മാനേജർ, ഡെപ്യൂട്ടി മാനേജർ
ഒഴിവുകളുടെ എണ്ണം 04
അവസാന തീയതി 2022 നവംബർ 30
നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

മാനേജർ-സെക്രട്ടേറിയൽ & ലീഗൽ:

  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ICSI) അംഗം, കുറഞ്ഞത് 4 വർഷത്തെ യോഗ്യതാനന്തര പരിചയം
  • കേന്ദ്ര/സംസ്ഥാന സർക്കാർ/ സ്വയംഭരണ സ്ഥാപനത്തിൽ കുറഞ്ഞത് 2 വർഷത്തെ യോഗ്യതാ പരിചയം.
  • സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം.
  • കൊമേഴ്സിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും.
PSC, KTET, SSC & Banking Online Classes

ഡെപ്യൂട്ടി മാനേജർ – സിവിൽ:

  • BE/B.Tech-സിവിൽ എഞ്ചിനീയറിംഗ് അംഗീകൃത യൂണിവേഴ്സിറ്റി/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും 3 വർഷത്തെ യോഗ്യതാനന്തര പരിചയവും.
  • ഹൈവേ പ്രോജക്ടുകളിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം.
  • സിവിൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും.

ഡെപ്യൂട്ടി മാനേജർ – ഫിനാൻസ് & അക്കൗണ്ട്സ്:

  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) അംഗം അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (CMA) അംഗം.
  • റോഡ് സെക്ടർ കമ്പനി/ സമാന വ്യവസായത്തിൽ കുറഞ്ഞത് 3 വർഷത്തെ യോഗ്യതാനന്തര പരിചയം.
  • കൊമേഴ്സിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും.

പ്രായപരിധി:

മാനേജർ-സെക്രട്ടേറിയൽ & ലീഗൽ, ഡെപ്യൂട്ടി മാനേജർ – സിവിൽ, ഡെപ്യൂട്ടി മാനേജർ – ഫിനാൻസ് & അക്കൗണ്ട്സ് എന്നീ തസ്തികകളുടെ ഉയർന്ന പ്രായ പരിധി 35 വയസാണ്.

Spices Board റിക്രൂട്ട്മെന്റ് 2022 – പ്രതിമാസം 20000 രൂപ സ്റ്റൈപ്പൻഡ്!

ശമ്പളം:

ഓർഗനൈസേഷൻ സ്റ്റാൻഡേർഡ് അനുസരിച്ച് തസ്തികകളുടെ പ്രതിമാസ ശമ്പളം നിശ്ചയിക്കുന്നതാണ്.

പോസ്റ്റിങ്ങ് സ്ഥലം:

  • മാനേജർ-സെക്രട്ടേറിയൽ & ലീഗൽ- ഡൽഹി
  • ഡെപ്യൂട്ടി മാനേജർ – സിവിൽ – ഇന്ത്യയിൽ എവിടെയും
  • ഡെപ്യൂട്ടി മാനേജർ – ഫിനാൻസ് & അക്കൗണ്ട്സ് – ഡൽഹി

തസ്തികയുടെ കാലാവധി:

തൊഴിൽ നിബന്ധനകൾ തുടക്കത്തിൽ 3 വർഷത്തെ കരാറാണ്, അത് പ്രകടനത്തിന്റെയും പരസ്പര സമ്മതത്തിന്റെയും അടിസ്ഥാനത്തിൽ കൂടുതൽ കാലയളവിലേക്ക് നീട്ടാം.

അപേക്ഷിക്കേണ്ടവിധം:

പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിനായി ചുവടെ നൽകിയിട്ടുള്ള ഘട്ടങ്ങൾ പാലിക്കുക.

  • ഉദ്യോഗാർത്ഥികൾ NHAI വെബ്സൈറ്റ് gov.in സന്ദർശിക്കുക.
  • അല്ലെങ്കിൽ നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.
  • ‘Vacancies’ ക്ലിക്ക് ചെയ്യുക.

സ്പോർട്സ് കേരള ഫൗണ്ടേഷൻ റിക്രൂട്ട്മെന്റ് 2022 – 44,020 രൂപ ശമ്പളത്തിൽ ഒഴിവ്!

  • പ്രസ്തുത തസ്തികയുടെ നോട്ടിഫിക്കേഷൻ തുറക്കുക.
  • അപേക്ഷ ഫോർമാറ്റ് ഡൗൺലോഡ് ചെയ്യുക.
  • പൂരിപ്പിച്ച അപേക്ഷ, അനുബന്ധ രേഖകൾ/മാർക്ക് ഷീറ്റുകൾ/പരിചയ സർട്ടിഫിക്കറ്റ്, നിലവിലെ വേതനം സംബന്ധിച്ച വിശദാംശങ്ങൾ എന്നിവയ്‌ക്കൊപ്പം [email protected] എന്ന വിലാസത്തിൽ അയയ്ക്കുക.
  • ‘Application for (Name of Position)’ എന്ന Subject നിർബന്ധമായി ഉണ്ടായിരിക്കണം.
  • 2022 നവംബർ 30 വരെ അപേക്ഷകൾ അയക്കാം.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here