റിട്ടയർമെൻറ് പ്രായം 60 ആക്കി സംസ്ഥാന സർക്കാർ! 

0
266
റിട്ടയർമെൻറ് പ്രായം 60 ആക്കി സംസ്ഥാന സർക്കാർ! 
റിട്ടയർമെൻറ് പ്രായം 60 ആക്കി സംസ്ഥാന സർക്കാർ! 

റിട്ടയർമെൻറ് പ്രായം 60 ആക്കി സംസ്ഥാന സർക്കാർ:എല്ലാ സംസ്ഥാന പൊതുമേഖലാ യൂണിറ്റുകൾക്കും (പിഎസ്‌യു) വിരമിക്കൽ പ്രായം 60 ആയി നിശ്ചയിച്ചിരിക്കുക ആണ്. ഇത് സംബന്ധിച്ച് ധനവകുപ്പ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതു വരെ, പൊതുമേഖലാ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാർക്ക് വിരമിക്കൽ പ്രായം വ്യത്യസ്തമാക്കിയിട്ടുണ്ട്. വിവിധ കമ്മിറ്റികളുടെ ശുപാർശ പരിഗണിച്ചാണ് സർക്കാർ തീരുമാനം എടുത്തിരിക്കുന്നത്. നിലവിൽ സർവീസിലുള്ളവർക്ക് മാത്രമേ ഉത്തരവ് ബാധകമാകൂ ഉള്ളു.

വിരമിക്കുന്നതിനുള്ള പരമാവധി പ്രായം, 60 വയസ്സ് കവിയാൻ പാടില്ല എന്നതാണ് ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാന൦. പൊതുമേഖലാ സ്ഥാപനങ്ങളിലെ (പിഎസ്‌യു) ജീവനക്കാർക്ക് അവരുടെ അവസാനത്തെ ശമ്പളത്തിന്റെ 30% പെൻഷൻ തുകയായി നൽകും.

ഇന്ത്യയിലെ ഔദ്യോഗിക വിരമിക്കൽ പ്രായം പൊതു അല്ലെങ്കിൽ സ്വകാര്യ സംരംഭങ്ങളെ ആശ്രയിച്ച് 58 മുതൽ 65 വയസ്സ് വരെ എന്ന നിലയിൽ വ്യതാസപ്പെടുന്നുണ്ട്.

CTET ഡിസംബർ 2022: രജിസ്ട്രേഷൻ ഇന്ന് മുതൽ!  നോട്ടിഫിക്കേഷൻ പുറത്ത്!

പൊതുമേഖലാ സ്ഥാപനങ്ങൾ (പിഎസ്‌യു) സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ്. അവ ഇന്ത്യൻ സർക്കാരിന്റെയോ ഇന്ത്യൻ സംസ്ഥാന സർക്കാരുകളുടെയോ സ്ഥാപിതവും ഉടമസ്ഥതയിലുള്ളതുമാണ്.  സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ, പൗരന്മാർക്ക് താങ്ങാനാവുന്ന വിലയിൽ ഉൽപ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു, കൂടാതെ രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക ലക്ഷ്യങ്ങളും വികസന ലക്ഷ്യങ്ങളും കൈവരിക്കുന്നതിന് ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ സഹായിക്കാറുണ്ട്.

സർക്കാർ ജോലിയായതിനാൽ പൊതുമേഖലാ സ്ഥാപനം സ്ഥിരം ജോലിയാണ്. പൊതുമേഖലയെ (അല്ലെങ്കിൽ പൊതുസേവനം) കേന്ദ്ര സർക്കാർ, പ്രാദേശിക സർക്കാർ, ഉന്നത വിദ്യാഭ്യാസം, സ്‌കൂളുകൾ, NHS, സ്വകാര്യമായി നടത്തുന്ന പൊതുസേവനങ്ങൾ എന്നിങ്ങനെ ആറ് ഗ്രൂപ്പുകളായി തിരിക്കാം. ഈ ഗ്രേഡ് അടിസ്ഥാനമാക്കിയായിരിക്കും ഇനി മുതൽ ശമ്പളവും വേതന പരിഷ്കരണവും.  ഈ പുതിയ പെൻഷൻ പ്രായം സംബന്ധിച്ച ഉത്തരവ് ഒക്ടോബർ 31, 2022 നു ആണ് പുറത്തിറക്കിയത്.

PESB നിയമനം 2022 – 3,20,000 (IDA) രൂപ ശമ്പളം – ഉടൻ അപേക്ഷിക്കുക!

ഈ നീക്കത്തോടെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും പെൻഷൻ പ്രായം ഏകീകൃതമാകും. എന്നിരുന്നാലും, മൂന്ന് സ്ഥാപനങ്ങളെ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ( ksrtc), കേരള പബ്ലിക് സർവീസ് കമ്മീഷൻ(PSC), വാട്ടർ അതോറിറ്റി. പൊതുമേഖലാ സ്ഥാപനങ്ങളിൽ ശമ്പള തുല്യത നടപ്പിലാക്കാനും സർക്കാർ തീരുമാനം എടുത്തിട്ടുണ്ട്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here