വ്യക്തിഗത വിവരങ്ങൾ ഇനി RTI യിലൂടെ ലഭ്യമല്ല!

0
228
വ്യക്തിഗത വിവരങ്ങൾ ഇനി RTI യിലൂടെ ലഭ്യമല്ല!
വ്യക്തിഗത വിവരങ്ങൾ ഇനി RTI യിലൂടെ ലഭ്യമല്ല!

വ്യക്തിഗത വിവരങ്ങൾ ഇനി RTI യിലൂടെ ലഭ്യമല്ല:വിവരാവകാശ നിയമ പ്രകാരം ഇനി മുതൽ വ്യക്തിയെ കുറിച്ചുള്ള വ്യക്തിഗത വിവരങ്ങൾ ലഭിക്കുന്നതായിരിക്കില്ല.പ്രസ്തുത വിവരങ്ങൾ പൊതുതാല്പര്യമുള്ളതാണെങ്കിൽ പോലും അറിയുവാൻ സാധിക്കുന്നതല്ല.2022 ലെ ഡിജിറ്റൽ പേർസണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിന്റെ കരട് ഇകാര്യത്തിൽ ആവശ്യമായ വ്യവസ്ഥകൾ ചേർത്തിട്ടുണ്ട്.

നിലവിലെ നിയമത്തിൽ ഭേദഗതി വരുത്തി കൊണ്ടാണ് മാറ്റം വരുത്തുന്നത്. കേന്ദ്ര പബ്ലിക് ഓഫീസറോ സംസ്ഥാന പബ്ലിക് ഓഫീസറോ അപ്പീൽ അതോററ്റിയോ ഒഴികെ ഏതെങ്കിലും പൊതുപ്രവർത്തനമായോ താല്പര്യമായോ ബന്ധമില്ലാത്താഹും വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നതുമായ കാര്യങ്ങൾ വിവരാവകാശ നിയമത്തിൽ ഉൾപ്പെടില്ല.

NDA സർക്കാർ ആദ്യമായി വിവരാവകാശ നിയമങ്ങളിൽ ഭേദഗതി വരുത്തുന്നു.വിവരാവകാശ കമ്മീഷണർമാരുടെ നിയമനവും നഷ്ടപരിഹാരവും സംബന്ധിച്ച വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾ 2019-ൽ കമ്മീഷണർമാരുടെ ഓഫീസ് വ്യവസ്ഥകളും ശമ്പളവും നിശ്ചയിക്കാനുള്ള അധികാരം സർക്കാർ അനുവദിച്ചുകൊണ്ട് പരിഷ്കരിച്ചു.

കേരള PSC LD ടൈപ്പിസ്റ്റ് 2022: റാങ്ക് ലിസ്റ്റ് പുറത്തു വിട്ടു!

വിവരാവകാശനിയമം  എന്നത് പൗരന്മാരുടെ വിവരാവകാശവുമായി ബന്ധപ്പെട്ട നിയമങ്ങളും നടപടി ക്രമങ്ങളും വ്യക്തമാക്കുന്ന ഇന്ത്യൻ പാർലമെന്റിന്റെ ഒരു നിയമമാണ്. വിവരാവകാശ നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരം, ഇന്ത്യയിലെ ഏതൊരു പൗരനും ഒരു “പൊതു അധികാരി”യിൽ നിന്ന് വിവരങ്ങൾ അഭ്യർത്ഥിക്കാം. പ്രസ്തുത വിവരങ്ങൾ മുപ്പത് ദിവസത്തിനുള്ളിൽ   ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ നൽകേണ്ടതുണ്ട്. അല്ലാത്ത പക്ഷം ആ ഉദ്യോഗസ്ഥൻ നിശ്ചിത തുക കൃത്യമായ വിവരങ്ങൾ നല്കുന്നത് വരെ പിഴ ഒടുക്കണം.

ഹർജിക്കാരന്റെ ജീവനും സ്വാതന്ത്ര്യവും സംബന്ധിച്ച വിഷയമാണെങ്കിൽ, 48 മണിക്കൂറിനുള്ളിൽ വിവരങ്ങൾ നൽകണം. ഔപചാരികമായി വിവരങ്ങൾ അഭ്യർത്ഥിക്കുന്നതിന് പൗരന്മാർക്ക് മിനിമം സഹായം ആവശ്യമായി വരുന്നതിന്, എല്ലാ പൊതു അധികാരികളും തങ്ങളുടെ രേഖകൾ വ്യാപകമാക്കുന്നതിനും ചില വിഭാഗങ്ങളുടെ വിവരങ്ങൾ മുൻകൂട്ടി പ്രസിദ്ധീകരിക്കുന്നതിനും ഈ നിയമം ആവശ്യപ്പെടുന്നു. എന്നാൽ രാജ്യത്തിൻറെ സുരക്ഷാ കാര്യങ്ങൾ ഉൾപ്പെടുന്ന വിവരങ്ങൾ പ്രസ്തുത നിയമത്തിന്റെ പരിധിയിൽ ഉൾപെടുന്നതല്ല.

വിവരാവകാശ ബിൽ 2005 ജൂൺ 15 ന് ഇന്ത്യൻ പാർലമെന്റ് പാസാക്കി, 2005 ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വന്നു. അതിന് ശേഷം ആദ്യമായിട്ടാണ് വിവരാവകാശ നിയമത്തിൽ ഭേദഗതി വരുത്തുന്നത്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here