എറണാകുളം ജില്ലയിൽ സ്വകാര്യ ബസ് പണിമുടക്ക് – യാത്രക്കാർ ദുരിതത്തിൽ!

0
252
എറണാകുളം ജില്ലയിൽ സ്വകാര്യ ബസ് പണിമുടക്ക് - യാത്രക്കാർ ദുരിതത്തിൽ!

എറണാകുളം ജില്ലയിൽ സ്വകാര്യ ബസ് പണിമുടക്ക് – യാത്രക്കാർ ദുരിതത്തിൽ: എറണാകുളം ജില്ലയിൽ ഇന്ന് സ്വകാര്യ ബസ്സുകളുടെ പണിമുടക്ക്. പ്രവർത്തി ദിവസം ആയതിനാൽ വിവിധ ഭാഗങ്ങളിൽ യാത്രക്കാർ ദുരിതത്തിൽ ആയി. പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്നു സ്വകാര്യ ബസ് തൊഴിലാളികളെ വേട്ട ആടുക ആണെന് ആരോപിച്ചാണ് ബസ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.

എറണാകുളം ജില്ലാ ബസ് ഓണേഴ്‌സ്-ഓപ്പറേറ്റേഴ്‌സ് സംയുക്ത സമിതി തിങ്കളാഴ്ചയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. 10 യൂണിയനിൽ നിന്നും ഏകദേശം 1400 ബസുകളോളം ആണ് പണിമുടക്കിൽ പങ്കു ചേർന്നത്. കൊച്ചിയിലെ സ്വകാര്യ ബസുകൾ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെയുള്ള ഹൈക്കോടതി നിർദ്ദേശങ്ങൾ ചൂണ്ടിക്കാട്ടി ഓപ്പറേറ്റർമാർക്കെതിരെ പോലീസും എംവിഡിയും വിവേചന രഹിതമായി കേസെടുക്കുകയാണെന്ന് ബസ് ജീവനക്കാർ ആരോപിച്ചു.

PSC, KTET, SSC & Banking Online Classes

കുറ്റാരോപിതരായ ഓപ്പറേറ്റർമാർക്കെതിരെ പോലീസ് കേസെടുത്തതിന് എതിരല്ലെന്ന് കമ്മിറ്റി ജനറൽ കൺവീനർ കെ ബി സുനീർ പറഞ്ഞു. സ്വകാര്യ ബസുകൾക്ക് ബാധകമായ നിയമങ്ങളും നിയന്ത്രണങ്ങളും കെഎസ്ആർടിസി ബസുകൾക്കും ബാധകമാണ്. എന്നാൽ, ഇക്കാര്യത്തിൽ പോലീസ് രണ്ടു നയം ആണ് സ്വീകരിക്കുന്നത് എന്ന് ബസ് യൂണിയനുകൾ ചൂണ്ടിക്കാട്ടി.

അപകടത്തിന്റെ പേരിൽ എല്ലാ സ്വകാര്യ ബസുകാരെയും ദ്രോഹിക്കുന്നത് നീതിയ്ക്ക് എതിരാണ്. ഹൈക്കോടതി പല കാര്യങ്ങളിലും ഉത്തരവുകൾ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും ആ വിഷയങ്ങളിൽ എല്ലാം പൊലീസ് നടപടി എടുക്കാറില്ല. ബുധനാഴ്ചത്തെ പണിമുടക്ക് ഒരു സൂചന പണി മുടക്കു മാത്രം ആണെന്നും ആവശ്യപ്പെട്ട കാര്യങ്ങൾ അധികൃതർ പരിഹരിച്ചില്ലെങ്കിൽ നവംബർ 30 മുതൽ ബസ് യൂണിയനുകൾ അനിശ്ചിത കാല പണിമുടക്ക് ആരംഭിക്കുമെന്നും ബസ് ജീവനക്കാരുടെ കമ്മിറ്റി അറിയിച്ചു.

CCL റിക്രൂട്ട്മെന്റ് 2022: 135+ ഒഴിവുകൾ! തിരഞ്ഞെടുപ്പ് മാനദണ്ഡം പരിശോധിക്കാം!

വിവിധ സ്ഥലങ്ങളിലെ ട്രിപ്പുകൾക്കിടയിൽ ഒറ്റ ബസ്സിലെ ജീവനക്കാർക്ക് എതിരെ ഒന്നിലധികം കേസുകൾ പോലീസ് അല്ലെങ്കിൽ എം വി ഡി ഫയൽ ചെയ്തിട്ടുണ്ടെന്ന് കമ്മിറ്റി പറഞ്ഞു. ചില ഉദ്യോഗസ്ഥർ ഓപ്പറേറ്റർമാരോട് വളരെ മോശം ആയിട്ടാണ് പെരുമാറിയത്. പനങ്ങാട് സബ് ഇൻസ്‌പെക്ടർ ജോൺസൺ ഡൊമനിക് ബസ് ജീവനക്കാരെ മർദിക്കുകയും യാത്രക്കാരെ ബലം പ്രയോഗിച്ച് ഇറക്കി ബസ് പിടിച്ചെടുക്കുകയും ചെയ്തതായി കമ്മിറ്റി അംഗങ്ങൾ ആരോപിച്ചു.

പല ചെറിയ കേസുകളിലും ബസുകൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. മാനസിക സമ്മർദ്ദം മൂലം ജോലിക്കു എത്താൻ സാധികാത്ത ബസ് ജീവനക്കാരും ഉണ്ടെന്നു യൂണിയൻ സൂചിപ്പിച്ചു. ബസ് ജീവനക്കാരെ പോലീസുകാർ ശാരീരികമായി ഉപ്രദ്രവിക്കുകയും ചെയ്തിട്ടുണ്ട്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here