PSC Current Affairs July 18, 2022 – ദൈനംദിന നിലവിലെ കാര്യങ്ങൾ!

0
306
PSC Current Affairs July 18, 2022 - ദൈനംദിന നിലവിലെ കാര്യങ്ങൾ!

ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി മാർഗരറ്റ് അൽവാ

  • പ്രതിപക്ഷത്തിൻറെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി മാർഗരറ്റ് ആൽവാ
  • മുൻ ഗവർണറും മുൻ കേന്ദ്ര മന്ത്രിയുമാണ് മാർഗരറ്റ് ആൽവാ
  • മംഗളുരു സ്വദേശിയാണ് മാർഗരറ്റ് അൽവാ
  • ഗോവ, ഗുജറാത്ത്രാ, ജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മുൻ ഗവർണർ ആണ് മാർഗരറ്റ് ആൽവാ
  • 1974 ഇൽ ആണ് രാജ്യസഭയിൽ എത്തുന്നത്
  • രാജീവ് ഗാന്ധി, പി വി നരസിംഹ റാവു മന്ത്രിസഭകളിൽ സഹമന്ത്രി ആയിരുന്നു
  • ഓഗസ്റ്റ് 6 നു ആണ് വോട്ടെടുപ്പ്
  • മാർഗരറ്റ് ആൽവായുടെ മദർ ഇൻ ലോ ആയിരുന്നു വയലറ്റ് അൽവാ
  • വയലറ്റ് ആൽവാ രാജ്യസഭയുടെ പ്രഥമ വനിതാ ചെയർപേഴ്സൺ ആയിരുന്നു
  • ഈ വർഷം നടക്കുന്നത് പതിനാലാം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ആണ്

NCESS Trivandrum റിക്രൂട്ട്മെന്റ് | 20+ ഒഴിവുകൾ | ബിരുദധാരികൾക്ക് അവസരം!

സിംഗപ്പൂർ ഓപ്പൺ സൂപ്പർ ബാഡ്മിൻറനിൽ സിന്ധുവിന് കിരീടം

  • ഇന്ത്യയുടെ പി വി സിന്ധുവിന് സിംഗപ്പൂർ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ വനിതാ സിംഗിൾസ് കിരീടം
  • ഏഷ്യൻ ചാംപ്യൻഷിപ് സ്വർണമെഡൽ ജേതാവായ ചൈനീസ് താരം വാങ് ജി യെ തോൽപിച്ചാണ് സിന്ധു കിരീടം നേടിയത്
  • ഈ വർഷം സിന്ധുവിന്റെ മൂന്നാമത്തെ കിരീടമാണിത്
  • ഒരു സൂപ്പർ 500 ചാമ്പ്യൻഷിപ്പിൽ സിന്ധു ജേതാവാകുന്നത് ആദ്യമായാണ്
  • ബാഡ്മിന്റൺ ടൂർസിന്റെ ഭാഗമായ രണ്ടു സൂപ്പർ 300 ചാംപ്യൻഷിപ്പുകളിൽ സിന്ധു ഈവർഷം ജേതാവായിരുന്നു
  • സയ്ദ് മോദി ഇന്റർനാഷണലിലും സ്വിസ്സ് ഓപ്പണിലും സിന്ധു ജേതാവായിരുന്നു

ഇന്ന് മണ്ടേല ദിനം

  • ലോകമെങ്ങും ജൂലൈ 18 മണ്ടേല ദിനമായി ആചരിക്കുന്നു
  • നെൽസൺ മണ്ടേലയുടെ ജന്മദിനമാണ് മണ്ടേല ദിനമായി ആചരിക്കുന്നത്
  • വർണ വിവേചനത്തിനെതിരെയുള്ള പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കൻ ജനതയെ മുന്നിൽ നിന്നും നയിച്ച സ്വാതന്ത്യ സമര പോരാളിയാണ് അദ്ദേഹം
  • 2009 ഇൽ ആണ് യു എൻ ജനറൽ അസംബ്ലി ജൂലൈ 18 വർണ്ണവിവേചന ദിനമായി ആചരിക്കാൻ തീരുമാനിച്ചത്
  • മാഡിബ എന്നാണു നെൽസൺ മണ്ടേല അറിയപ്പെടുന്നത്
  • 2022 ലെ മണ്ടേല ദിനത്തിന്റെ പ്രമേയം ഡൂ വാട്ട് യു ക്യാൻ വിത്ത് വാട്ട് യു ഹാവ് ആൻഡ് വെയർ യു ആർ എന്നാണ്

കോവിഡ് വാക്സിനേഷൻ 200 കോടി പിന്നിട്ടു

  • ഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ 200 കോടി ഡോസ് പിന്നിട്ടു
  • വാക്സിനേഷൻ ആരംഭിച്ചത് 2021 ജനുവരി 16 നു ആണ്
  • ഇന്ത്യയിൽ കൂടുതൽ ഡോസ് നൽകിയ സംസ്ഥാനങ്ങൾ ഉത്തർ പ്രദേശ്,മഹാരാഷ്ട്ര ,പശ്ചിമ ബംഗാൾ ,ബീഹാർ എന്നിവിടങ്ങളിൽ ആണ്
  • കഴിഞ്ഞ വർഷം ഒക്ടോബർ 21 നു ആണ് വാക്സിൻ വിതരണത്തിൽ 100 കോടി ഡോസ് എന്ന റെക്കോർഡ് ഇന്ത്യ സ്വന്തമാക്കിയത്
  • ഈ വർഷം ജനുവരി 7 നു 100 കോടി ഡോസ് പൂർത്തിയാക്കി
  • 75 ദിന കോവിഡ് വാക്സിനേഷൻ അമൃത് മഹോത്സവം ജൂലൈ 15 മുതൽ ആരംഭിച്ചിട്ടുണ്ട്

ഫ്രെഡ് കെർളി വേഗ രാജാവ്

  • ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ ഫ്രെഡ് കെർളി സ്വർണം നേടി
  • 86 സെക്കൻഡ് കൊണ്ടാണ് കെർളി ഫിനിഷ് ചെയ്തത്
  • അമേരിക്കൻ അത്ലറ്റ് ആണ് ഫ്രെഡ് കെർളി
  • 2020 ടോക്കിയോ ഒളിമ്പിക്സിൽ ഫ്രെഡ് കെർളി വെള്ളി നേടിയിട്ടുണ്ട്
  • അമേരിക്കക്കാരനായ മാർവിൻ ബ്രേസിയാണ് വെള്ളി നേടിയത്
  • 88 സെക്കൻഡ് കൊണ്ടാണ് മാർവിൻ ബ്രേസി ഓടി എത്തിയത്
  • അമേരിക്കയുടെ തന്നെ ട്രൈവൺ ബ്രോമേൽ ആണ് വെങ്കലം നേടിയത്
  • രണ്ടും മൂന്നും സ്ഥാനക്കാർ അമേരിക്കയുടെ തന്നെ ആണ്
  • ടോക്കിയോ ഒളിമ്പിക്സിൽ കെർളി84 സെക്കൻഡ് കൊണ്ടാണ് ഓടിയെത്തിയത്

100 ദിവസം പിന്നിട്ടു ശ്രീലങ്കൻ പ്രക്ഷോഭം

  • ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ സർക്കാർ വിരുദ്ധ സമരം ജൂലൈ 17 നു ദിവസം പൂർത്തിയായി
  • തലസ്ഥാനമായ കൊളോമ്പോയിലെ ഗാൾ ഫേസിൽ ഏപ്രിൽ പത്തൊൻപതാം തിയതി ആണ് രജപക്സെ സർക്കാരിനെതിരെ ജനം സംഘടിച്ചത്
  • സമരക്കാർ മഹിന്ദ രാജപക്സയെ പ്രതിരോധ മന്ത്രി സ്ഥാനത്തു നിന്നും നീക്കം ചെയ്തു
  • പ്രസിഡന്റ് ഗോട്ടബയ രാജപക്സെയെ പ്രസിഡന്റ് സ്ഥാനത് നിന്നും നീക്കം ചെയ്തു
  • ഇടക്കാല പ്രെസിഡന്റായി വന്ന റെനിൽ വിക്രമസിംഗെക്ക് എതിരെയാണ് ഇപ്പോൾ ജനരോഷം ശക്തമായിട്ടുള്ളത്
  • ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടേയോ സംഘടനകളുടെയും നേതൃത്വം ഇല്ലാതെയാണ് ശ്രീലങ്കയിൽ പ്രതിഷേധം രൂപപ്പെട്ടത്

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ JRF ഒഴിവ് | 31000 രൂപ വരെ ശമ്പളം | ഉടൻ അപേക്ഷിക്കുക!

മിഷൻ ശക്തി പദ്ധതി

  • മിഷൻ ശക്തിയുടെ കീഴിൽ പ്രവർത്തിക്കുന്ന രണ്ടു ഉപ പദ്ധതികളാണ് സമ്പലും സമർത്യയും
  • ഇന്ത്യ ഗവണ്മെന്റ് വനിതകൾക്കായി ഏർപ്പെടുത്തിയ വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനു വേണ്ടിയുള്ളതാണ് ഈ പദ്ധതി
  • ഇന്ത്യ ഗവൺമെന്റിൻറെ മിഷൻ ശക്തി പുറത്തിറക്കിയത് പതിനഞ്ചാം ധനകാര്യ കമ്മീഷൻറെ സമയത്താണ്
  • വനിതകളുടെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പു വരുത്തുന്നതാണ് സമ്പൽ പദ്ധതിയുടെ ലക്‌ഷ്യം
  • വനിതാ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് സമർത്യ
  • 2021-2022 മുതൽ 2025-2026 വരെയുള്ള കാലയളവിലായിരിക്കും പദ്ധതി പ്രാവർത്തികമാക്കുന്നത്

സ്വന്തമായി ഇൻറ്റർനെറ്റ് സർവീസ് ഉള്ള സംസ്ഥാനമായി കേരളം

  • സംസ്ഥാനത്തിന് സ്വന്തമായി ഇൻറ്റർനെറ്റ് സംവിധാനം നിലവിൽ കൊണ്ടുവന്നു കേരളം
  • കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക് ലിമിറ്റഡിൻറെ കെ എഫ് ഓ എൻ പ്രൊജക്റ്റ് വഴിയാണ് കേരളത്തിന് സ്വന്തമായി ഇന്റർനെറ്റ് സംവിധാനം നിലവിൽ വന്നത്
  • കേരളത്തിലെ ബി പി എൽ വിഭാഗത്തിലെ എല്ലാ ജനങ്ങൾക്കും 30000 ഗവണ്മെന്റ് ഓഫീസിനും ഇൻറ്റർനെറ്റ് സൗകര്യം എത്തിക്കുക എന്നതാണ് ലക്‌ഷ്യം
  • മുഖ്യ മന്ത്രി പിണറായി വിജയനാണ് പദ്ധതി പ്രഖ്യാപിച്ചത്
  • സ്വന്തമായി ഇൻറ്റർനെറ്റ് സംവിധാനമുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം

ജെ സി ഡാനിയേൽ പുരസ്കാരം കെ പി കുമാരന്

  • കേരളം സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരം ആണ് ജെ സി ഡാനിയേൽ പുരസ്കാരം
  • 2021 ലെ ജെ സി ഡാനിയേൽ പുരസ്കാരം ലഭിച്ചത് കെ പി കുമാരന് ആണ്
  • 5 ലക്ഷം രൂപയാണ് പുരസ്‌കാര തുക
  • മലയാള സിനിമയിൽ അര നൂറ്റാണ്ടിലേറെയായി നിറഞ്ഞു നിൽക്കുന്ന സംവിധായകനാണ് കെ പി കുമാരൻ
  • 1988 ഇൽ രുക്മിണി എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു
  • ഗായകൻ പി ജയചന്ദ്രൻ ചെയർമാൻ ആയതായിരുന്നു ജൂറി
  • കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി ആണ് അവാർഡ് വിതരണം ചെയ്യുന്നത്

സഖികാക്കനാട് പ്രവർത്തിക്കുന്നു

  • അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അഭയം പ്രാപിക്കാവുന്ന കേന്ദ്രമാണ് സഖി വൺ സ്റ്റോപ്പ് സെൻറർ
  • ഗാർഹിക പീഡനത്തിന് ഉൾപ്പടെ ഇരയാവുന്ന സ്ത്രീകൾക്ക് നിയമ സഹായവും കൗൺസിലിംഗും ഇവിടെ ലഭിക്കും
  • സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാവുന്ന ഏതു തരാം അതിക്രമങ്ങൾക്ക് ഇരയാവുന്നവർക്കും സഖി വൺ സ്റ്റോപ്പ് സെൻററിനെ സമീപിക്കാം
  • പോക്‌സോ കേസുകളിലെ ഇരകൾക്കും സഹായം ലഭിക്കും
  • താൽക്കാലിക അഭയം ആവശ്യമുള്ളവർക്ക് 5 ദിവസം വരെയാണ് താമസ സൗകര്യം
  • ഒരേ സമയം 5 പേരെ താമസിപ്പിക്കാൻ ഉള്ള സംവിധാനം ഉണ്ട്
  • സേവനം ആവശ്യം ഉള്ളവർക്ക് നേരിട്ടും സന്നദ്ധ സംഘടനകളുടെയും പൊതു പ്രവർത്തകരുടെയും പോലീസിന്റെയും സഹായത്തോടെ ഇവിടെ എത്താം

ലോക അത്ലറ്റിക്സ് എം ശ്രീശങ്കർ ഫൈനലിൽ

  • ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം എസ് ശ്രീശങ്കർ ഫൈനലിൽ
  • പുരുഷ ലോങ്ങ് ജംപിൽ ലോക ചാംപ്യൻഷിപ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് എസ് ശ്രീശങ്കർ
  • ജൂലൈ 17 നു രാവിലെയാണ് മത്സരം
  • ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അഞ്ചു ബോബി ജോർജ് 2003,2005,2007 വർഷങ്ങളിൽ ഫൈനലിലെത്തി
  • വികാസ് ഗൗഡ ഡിസ്കസ് ത്രോയിൽ 2011, 2013, 2015 എന്നി വർഷങ്ങളിൽ ഫൈനലിൽ എത്തി
  • മയൂഖ ജോണി ലോങ്ങ് ജംപിൽ 2011 ഇൽ ഫൈനലിൽ എത്തി
  • അന്നു റാണി 2019 ഇൽ ജാവലിൻ ത്രോയിൽ ഫൈനലിൽ എത്തി
  • അവിനാശ് സാബ്ലെ സ്റ്റീപ്പിൾ ചേസിൽ 2019,2022 എന്നി വർഷങ്ങളിൽ ഫൈനലിൽ എത്തി

PSC Current Affairs July 18, 2022 PDF – Click here to download!

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here