PSC യുപി സ്കൂൾ ടീച്ചർ വിശദമായ സിലബസ് 2022 പ്രസിദ്ധികരിച്ചു –  ഉദ്യോഗാർത്ഥികൾക്ക്പ രിശോധിക്കാം!

0
500
PSC യുപി സ്കൂൾ ടീച്ചർ വിശദമായ സിലബസ് 2022 പ്രസിദ്ധികരിച്ചു -  ഉദ്യോഗാർത്ഥികൾക്ക്പ രിശോധിക്കാം!
PSC യുപി സ്കൂൾ ടീച്ചർ വിശദമായ സിലബസ് 2022 പ്രസിദ്ധികരിച്ചു -  ഉദ്യോഗാർത്ഥികൾക്ക്പ രിശോധിക്കാം!

PSC യുപി സ്കൂൾ ടീച്ചർ വിശദമായ സിലബസ് 2022 പ്രസിദ്ധികരിച്ചു –  ഉദ്യോഗാർത്ഥികൾക്ക്പ രിശോധിക്കാം:വിദ്യാഭ്യാസ വകുപ്പിലേക്കുള്ള യുപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം)  തസ്തികയുടെ പരീക്ഷയുടെ  വിശദമായ സിലബസ് കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധികരിച്ചു.   പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഏതൊക്കെ വിഭാഗത്തിൽ നിന്നും എത്ര മാർക്ക് വീതം  ഉണ്ടാകും എന്നൊക്കെ കൃത്യമായി നൽകിയിട്ടുണ്ട്പ.രീക്ഷക്കായി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ നിർബന്ധമായും സിലബസ് കവർ ചെയ്യുക. എന്നാൽ മാത്രമേ മികച്ച റാങ്കുകൾ നേടുവാൻ സാധിക്കു. നിലവിലെ മാറിയ പരീക്ഷ ചോദ്യപാറ്റേൺ രീതി അനുസരിച്ച് സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങൾ കൃത്യമായ രീതിയിൽ പഠിച്ചാൽ മികച്ച മാർക്കുകൾ പരീക്ഷയിൽ നേടുവാൻ സാധിക്കും.

PART I(i)

കേരള ചരിത്രം  (10 മാർക്ക്  )

ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ കാല കലാപങ്ങൾ

പഴശ്ശി വിപ്ലവം

വേലുത്തമ്പിയും പാലിയത്തച്ചനും

കുറിച്യർ കലാപം

കേരള നവോത്ഥനം

വൈകുണ്ഠ സ്വാമികൾ , ചട്ടമ്പിസ്വാമികൾ , ശ്രീ നാരായണ ഗുരു , കുര്യാക്കോസ് ഏലിയാസ് ചാവറ , അയ്യൻകാളി, വക്കം അബ്ദുൽ ഖാദർ മൗലവി ,വാഗ്ഭടാനന്ദൻ , സഹോദരന്‍ അയ്യപ്പന്‍, പണ്ഡിറ്റ്‌ കെ.പി. കറുപ്പന്‍, മന്നത്ത്‌ പത്മനാഭന്‍, വി.ടി. ഭട്ടതിരിപ്പാട്‌, കുമാരഗുരുദേവന്‍

വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം, ക്ഷേത്രപ്രവേശന വിളംബരം

ദേശീയ പ്രസ്ഥാനം കേരളത്തിൽ

തിരുവിതാംകൂർ – മലയാളി മെമ്മോറിയൽ, ഈഴവ മെമ്മോറിയൽ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, നിവർത്തന പ്രക്ഷോഭം, പുന്നപ്ര വയലാർ സമരം. കൊച്ചി – ഇലക്ട്രിസിറ്റി സമരം, കൊച്ചി രാജ്യപ്രജാ മണ്ഡലം മലബാർ – ഖിലാഫത്ത്‌ പ്രസ്ഥാനം, മലബാർ കലാപം, ഉപ്പുസത്യാഗ്രഹം

ഇന്ത്യൻ സ്വാതന്ത്ര്യസമരം 

ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സ്‌ , മഹാത്മാഗാന്ധി,ഭഗത്സിംഗ്‌ ,സുഭാഷ്‌ ചന്ദ്രബോസ്‌, സ്വാതന്ത്രാനന്തര ഇന്ത്യ, ശാസ്ത്രസാങ്കേതിക നേട്ടങ്ങൾ, ഇന്ത്യയും ബഹിരാകാശ ഗവേഷണവും

ലോകചരിത്രം

നദീതട സംസ്‌കാരങ്ങൾ, ഹാരപ്പൻ സംസ്കാരം, ഈജിപ്ഷ്യൻ സംസ്കാരം, മെസോപ്പൊട്ടോമിയൻ സംസ്കാരം, ചൈനീസ്‌ സംസ്‌കാരം

Current Affairs relevant to this topic – (2 മാർക്ക്  )

PART I(ii)

ഭൂമിശാസ്ത്രം  (5 മാർക്ക്  )

ഇന്ത്യയുടെ ഭൂപ്രകൃതി, കാലാവസ്ഥ, നദികൾ, മണ്ണിനങ്ങൾ, ഗതാഗത മാർ ഗങ്ങൾ, അന്തരീക്ഷ ഘടന.

സാമ്പത്തികശാസ്ത്രം

ബാങ്കുകൾ — റിസര്‍വ്‌ ബാങ്ക്‌, വാണിജ്യബാങ്കുകൾ, ബാങ്കുകളുടെ ദേശസാൽക്കരണം

രാഷ്ട്ര തന്ത്ര ശാസ്ത്രം

ഇന്ത്യൻ ഭരണഘടന – സവിശേഷതകൾ ആമുഖം, മൌലികാവകാശങ്ങൾ, മൌലിക കർത്തവ്യങ്ങൾ, നിർദേശക ത്വത്തങ്ങൾ

ഇന്ത്യയിലെ ഗവണ്‍മെന്റ്‌ – ലോകസഭ, രാജ്യസഭ, രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാന മന്ത്രി, സുപ്രീം കോടതി, ഹൈക്കോടതി

സമൂഹശാസ്ത്രം

 കുടുംബം

സമൂഹീകരണം

Current Affairs relevant to this topic – (2 മാർക്ക്  )

CBSE CTET 2022 – തിരുത്തലുകൾ വരുത്താനുള്ള അവസാന തീയതി! സുപ്രധാന പ്രഖ്യാപനം!

PART II (i)

 ഭൗതീക  ശാസ്ത്രം  (7 മാർക്ക്)

അളവുകളും യൂണിറ്റുകളും

ചലനം, ചലന സമവാക്യരങ്ങൾ, ചലന നിയമങ്ങൾ,  തരംഗ ചലനം, ശബ്ദം, ബലം. പ്രവൃത്തി, ഊർജം, പവർ,  ഗുരുത്വാകർഷണം, ദ്രവബലങ്ങൾ,  സ്ഥിതവൈദ്യുതി, ധാരാവൈദ്യുതി, വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങൾ

കാന്തികത, വൈദ്യുതകാന്തിക ഫലം, വൈദ്യുതകാന്തിക പ്രേരണം

പ്രകാശത്തിന്റെ പ്രതിപതനംഅപവർത്തനം, കാഴ്ച, പ്രകാശ പ്രകിർണ്ണനം, പ്രകാശ വിസരണം, പ്രകാശ മലിനീകരണം, ഊർജ  പരിപാലനം

Current Affairs relevant to this topic – (2 മാർക്ക്  )

PART II (ii)

രസതന്ത്രം (7 മാർക്ക്)

രാസമാറ്റങ്ങൾ, ഭൗതിക മാറ്റങ്ങൾ

ആറ്റത്തിന്റെ ഘടന, രാസബന്ധനം , പീരിയോഡിക്‌ ടേബിൾ, ക്രമാവര്‍ത്തന പ്രവണതകൾ, ലായനികൾ, വൈദ്യുത രസതന്ത്രം , വാതക നിയമങ്ങൾ രാസപ്രവര്‍ത്തന വേഗം – സ്വാധീനിക്കുന്ന ഘടകങ്ങൾ, ആസിഡുകൾ, ബേസുകൾ, ലവണങ്ങൾ ,ലോഹങ്ങൾ,  ലോഹ നിര്‍മ്മാണം

അലോഹസംയുക്തങ്ങൾ, ഓർഗാനിക്  സംയുക്തങ്ങൾ – നാമകരണം, ഐസോമെറിസം, രാസ പ്രവർത്തനങ്ങൾ

Current Affairs relevant to this topic – (2 മാർക്ക്  )

ജീവശാസ്ത്രം (6മാർക്ക്)

കോശങ്ങളുടെ ഘടന, കലകൾ, കൃഷി, പരിസ്ഥിതി, വർഗീകരണം ജനിതകശാസ്ത്രം, പ്രകാശസംശ്ലേഷണം, ദഹനവ്യവസ്ഥ, വിസര്‍ജ്ജന വ്യവസ്ഥ, പ്രത്യുല്ലാദനവ്യവസ്ഥ, നാഡീവ്യവസ്ഥ,  ഇന്ദ്രിയങ്ങൾ , രോഗങ്ങളും ആരോഗ്യപരിപാലനവും, വിറ്റാമിനുകൾ, മിനറലുകൾ, എൻസൈമുകൾ, ഹോർമോണുകൾ

Current Affairs relevant to this topic – (2 മാർക്ക്  )

PART III

Simple Arithmetic  (15 മാർക്ക്)

ഭിന്ന സംഖ്യകൾ, ദശാംശ സംഖ്യകൾ വർഗ്ഗവും വർഗ്ഗമൂലവും , ശരാശരി, പാറ്റേണുകൾ / മാനസികശേഷി / സാഖ്യാശ്രേണികൾ,  അനുപാതം – അംശ ബന്ധം,  ശതമാനം, സമയവും ജോലിയും,  ദൂരവും സമയവും, ക്ലോക്ക്‌ – കോണുകൾ,  പലിശ, കൂട്ടുപലിശ , ജാമിതി / ഘനരൂപങ്ങൾ, ചെറുപൊതുഗുണിതവും വൻ പൊതുഘടകവും,  ലാഭം/ നഷ്ടം – വില്പന മ്മെട്രിക്‌ അളവുകൾ, സർവ സമവാക്യങ്ങൾ /ബീജഗണിതം, സംഖ്യാകം

PART IV

Education & Child Psychology  (20 മാർക്ക്)

പഠനത്തെക്കുറിച്ചുള്ള വിവിധ സമീപനങ്ങൾ, നിയമങ്ങൾ, സിദ്ധാന്തങ്ങൾ  മനശ്ലാസ്ത്രജ്ഞരും ആശയങ്ങളും (ഘടനാവാദം മുതൽ  സാമൂഹ്യജ്ഞാന നിർമിതി വാദം വരെ), വിദ്യാഭ്യാസചിന്തകരും ദർശന ങ്ങളും, മനശ്ലാസ്ത്ര പരീക്ഷണങ്ങൾ, ബുദ്ധി (ബഹുമുഖ, വൈകാരിക ബുദ്ധി സങ്കല്പം വരെ) വൃക്തിത്വം, വ്വികാസതലങ്ങൾ, വികാസതത്വങ്ങൾ , വൈജ്ഞാനിക വികാസം , സാമൂഹിക വികാസം , സാന്മാര്‍ഗിക വികാസം, പാരമ്പര്യവും പര്യാവരണവും , അഭിക്ഷമതാ പരീക്ഷകൾ,  അഭിപ്രേരണ  സമായോജന ക്രിയാതന്ത്രങ്ങൾ , മനശാസ്ത്ര ഗവേഷണ ഉപാധികളും രീതികളും,കേരള പാഠ്യപദ്ധതി ചട്ടക്കൂട്‌, ക്ലാസ്സ്‌ മുറിയിലെ പഠനപ്രക്രിയ,പഠനതന്ത്രങ്ങൾ, വിവരവിനിമയ സാങ്കേതികവിദ്യാസാധ്യതകൾ (D.El.Ed സിലബസ്‌ അടിസ്ഥാനമാക്കി),  പഠന വൈകല്യം, പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ  പഠനം, കൂട്ടിയും അറിവ് നിർമാണം, പഠന രീതികൾ, വിദ്യാഭ്യാസ പ്രൊജക്ടുകള്‍,കേരള  പാഠ്യപദ്ധതി സമീപനരേഖ, കേരള  വിദ്യാഭ്യാസ ഭരണസഠവിധാനം, വിദ്യാഭ്യാസ ഏജന്‍സികൾ, വിദ്യാഭ്യാസ കമ്മീഷനുകൾ

PART V

General English (10 Marks)

Language Comprehension :-

An unfamiliar passage is given to check factual, inferential, analytical and evaluative comprehension.

Grammar.

Article, Concord,Tense & Time, Prepositions, Phrasal verbs, Determiners, Gerunds, Linkers, Auxiliaries, Vocabulary

Pedagogy of English Langugage Teaching :

Language Acquisition & Learning, Language and Thought, Language skills, Objectives of language teaching in LP classes, Assessment & evaluation of language teaching.

IMU റിക്രൂട്ട്മെന്റ് 2022 – ബിരുദാനന്തര ബിരുദധാരികൾക്ക് അവസരം! പ്രായപരിധിയും മുഴുവൻ വിവരങ്ങളും ഇവിടെ!

PART VI

മലയാളം                (10 Marks)

സാഹിത്യപരം

കവിതാസാഹിത്യം, കഥാസാഹിത്യം, നോവൽ, ആത്മകഥ/ ജീവചരിത്രം, വൈജ്ഞാനികസാഹിത്യം, ബാലസാഹിത്യം

ഭാഷാപരം

ഭാഷാചരിത്രം, ഭാഷാഭേദം, പ്രായോഗിക വ്യാകരണം (പത്താഠതരം നിലവാരം), പദശുദ്ധി (സന്ധികാര്യങ്ങൾ ഉള്‍പ്പെടെ), പദങ്ങൾ സമാസിക്കലും വിഗ്രഹിക്കലും, വാക്യരൂപങ്ങൾ (പ്രകാരം ),അനുപ്രയോഗം, വാകൃഘടനയും വാകൃശുദ്ധിയും, ലിംഗം, വചനം തുടങ്ങിയവ, കാലം,അര്‍ത്ഥബോധം (പദങ്ങൾ, ശൈലികൾ, പ്രയോഗങ്ങൾ വാകൃസന്ദര്‍ഭങ്ങൾ ,കാവ്യസന്ദര്‍ഭങ്ങൾ) കാവ്യബോധം (കവിത, ഗദ്യം, പഴഞ്ചൊല്‍ തുടങ്ങിയവയിലെ അലങ്കാരം, ധ്വനി ഇവ കത്തെല്‍) ,അവധാരണം — ഗദ്യം/ അവധാരണം, പദ്യം

ബോധനശാസ്ത്രപരം

ഉദ്ഗ്രഥിത സമീപനം, ഭാഷാപഠനസിദ്ധാന്തങ്ങള്‍, ആസൂത്രണം, വാര്‍ഷികാസൂമത്രണം,യൂണിറ്റാസുത്രണം,ദൈനംദിനാസൂത്രണം, വിലയിരുത്തല്‍

മുകളിൽ വിവരിച്ച വിഷയങ്ങൾ കൂടാതെ, തസ്തികയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കായി നിർദ്ദേശിച്ചിട്ടുള്ള മറ്റ് വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും ചോദ്യപേപ്പറിൽ പ്രത്യക്ഷപ്പെടാം എന്നത് ശ്രദ്ധിക്കേണ്ടതാണ്. മുകളിലുള്ള എല്ലാ വിഷയങ്ങളും ചോദ്യപേപ്പറിൽ ഉൾപ്പെടുത്താമെന്ന് യാതൊരു ഉറപ്പുമില്ല എന്നത് ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്.

SYLLABUS

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here