റേഷൻ കട ഡീലർമാരുടെ നവംബറിലെ കമ്മീഷൻ ഡിസംബർ ആദ്യവാരം വിതരണം ചെയ്യും!

0
164
റേഷൻ കട ഡീലർമാരുടെ നവംബറിലെ കമ്മീഷൻ ഡിസംബർ ആദ്യവാരം വിതരണം ചെയ്യും!
റേഷൻ കട ഡീലർമാരുടെ നവംബറിലെ കമ്മീഷൻ ഡിസംബർ ആദ്യവാരം വിതരണം ചെയ്യും!

റേഷൻ കട ഡീലർമാരുടെ നവംബറിലെ കമ്മീഷൻ ഡിസംബർ ആദ്യവാരം വിതരണം ചെയ്യും:റേഷൻ കടക്കാരുടെ തടഞ്ഞു വച്ച തുക ഉൾപ്പെടെ മുഴുവൻ കമ്മീഷനും കേരളം സർക്കാർ അനുവദിച്ചു. സർക്കാർ തടഞ്ഞു വച്ച 15.05 കോടി ഉൾപ്പെടെ 29.51 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.നവംബർ 30നകം മുഴുവൻ കമ്മീഷനും നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു.2022-23 സാമ്പത്തിക വർഷത്തിൽ 384.23 കോടി രൂപയാണ് കമ്മീഷനായി  റേഷൻ കട ഡീലർമാർക്കായി അനുവദിച്ചിരിക്കുന്നത്.

നവംബറിലെ കമ്മീഷൻ ഡിസംബർ ആദ്യവാരം വിതരണം ചെയ്യുമെന്ന്  സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേമനിധിയിലേക്കുള്ള കുടിശ്ശിക വ്യാപാരികളുടെ സമ്മതത്തോടെ മാത്രമേ ഈടാക്കാവൂ എന്നാണ് സർക്കാർ നൽകിയിരിക്കുന്ന നിർദേശം.അതിനിടെ വെള്ള കാർഡ് ഉടമകൾക്കുള്ള അരി വിഹിതം സർക്കാർ കുറച്ചു. ഡിസംബറിൽ 6 കിലോഗ്രാം അരി മാത്രമേ ഇവർക്ക് ലഭിക്കൂ.

സംസ്ഥാനത്തെ റേഷൻ ഡീലർമാർ കമ്മീഷൻ നൽകാത്തതിന്റെ പേരിൽ സംസ്ഥാനത്തെ ഡീലർമാർ സമരവുമായി മുന്നോട്ട് ഇറങ്ങിയിരുന്നു.അതിൻ്റെ  പിന്നാലെ തന്നെ  സംസ്ഥാനത്തെ റേഷൻ ഡീലർമാർ കമ്മീഷൻ നൽകാത്തതിന്റെ പേരിൽ നടത്തുന്ന സമരത്തിൽ നിന്ന് പിന്മാറണമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജിആർ അനിൽ ആവശ്യപ്പെട്ടു.

കേരള PSC ഡാറ്റാ എൻട്രി ഓപ്പറേറ്റർ 2022 – ഡിഗ്രി ലെവൽ മെയിൻ പരീക്ഷ ഉത്തര സൂചിക പരിശോധിക്കാം!

അവരുടെ കമ്മീഷൻ ഉടൻ തന്നെ ലഭിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി അതിൻ്റെ അടിസ്ഥാനത്തിലാണ് തടഞ്ഞു വച്ച കമ്മീഷൻ അടക്കം ഡീലർമാർ ഉടൻ തന്നെ ലഭിക്കാൻ ഉത്തരവായത്.നവംബർ 25 മുതൽ ആയിരുന്നു ഡീലർമാർ സമരം പ്രഖ്യാപിച്ചിരുന്നത്.

ഒക്‌ടോബർ-നവംബർ മാസങ്ങളിലെ ചെലവുകൾക്കായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് 120 കോടി രൂപ ധനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. 44 കോടി രൂപ മാത്രമാണ് ധനവകുപ്പ് അനുവദിച്ചത്. ഇതോടെ റേഷൻ ഡീലർമാർക്ക് കമ്മിഷന്റെ 49 ശതമാനം മാത്രമേ ലഭിക്കൂ.അതുപോലെ, ഡീലർമാർക്കുള്ള പാൻഡെമിക് സ്‌പെഷ്യൽ ഫുഡ് കിറ്റ് വിതരണവുമായി ബന്ധപ്പെട്ട കുടിശ്ശികയായ 50 കോടി രൂപ സർക്കാർ ഇതുവരെ അടച്ചിട്ടില്ല.

ഇത്തരം നടപടികളിൽ പ്രതിഷേധിച്ചാണ് ഡീലർമാർ സമരത്തിനായി ഇറങ്ങിയത് ഇത്തരം വിഷയങ്ങളിൽ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. പ്രവർത്തനച്ചെലവ് വഹിക്കാൻ പണമില്ലാത്തതിനാൽ പേയ്‌മെന്റുകളും റേഷൻ വിതരണവും തടസ്സപ്പെടുമെന്ന് ഡീലർമാർ മുന്നറിയിപ്പ് നൽകിയിരുന്നു.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here