സെർവർ തകരാർ – സംസ്ഥാനത്തെ റേഷൻ കടകൾ വെള്ളിയാഴ്ച മുതൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ!

0
229
സെർവർ തകരാർ - സംസ്ഥാനത്തെ റേഷൻ കടകൾ വെള്ളിയാഴ്ച മുതൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ!
സെർവർ തകരാർ - സംസ്ഥാനത്തെ റേഷൻ കടകൾ വെള്ളിയാഴ്ച മുതൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ!

സെർവർ തകരാർ – സംസ്ഥാനത്തെ റേഷൻ കടകൾ വെള്ളിയാഴ്ച മുതൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ:റേഷൻ കടകളിൽ ഇപോസ് സെർവർ തകരാറിൽ. റേഷൻ കടകളിലെ സാധനങ്ങൾ വാങ്ങുമ്പോൾ വിവരങ്ങൾ ശേഖരിക്കുകയും വിരലടയാളം സ്വീകരിക്കുകയും ചെയ്യുന്നതിനാണ് ഇപോസ് സെർവർ ഉപയോഗിക്കുന്നത്. ഈ കാരണത്താൽ റേഷൻ കടകൾ ഇന്ന് മുതൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിയ്ക്കും.  മന്ത്രി ജി.ആർ.അനിലിന്റെ അധ്യക്ഷതയിൽ ചേർന്ന റേഷൻ വ്യാപാരി സംഘടനാ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം എടുത്തത്.

റിപ്പോർട്ടുകൾ പ്രകാരം 7 ജില്ലകളിൽ രാവിലെയും ബാക്കിയുള്ള ജില്ലകളിൽ ഉച്ചക്ക് ശേഷവും ആണ് റേഷൻ കടകൾ പ്രവർത്തിക്കുക. റേഷൻ വ്യാപാരികൾ ശനിയാഴ്ച മുതൽ സ്മാരത്തിലേക്കു നീങ്ങും എന്ന വർത്തക്കു ശേഷം ആണ് കടകളിൽ തിരക്ക് വർധിച്ചത്.

ശനിയാഴ്ച മുതൽ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിടും. സർക്കാർ റേഷൻ കമ്മീഷൻ പൂർണ്ണമായി നൽകാത്തതിൽ പ്രതിഷേധിച്ചാണ് റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം. കഴിഞ്ഞ മാസത്തെ കമ്മീഷൻ തുക 49 ശതമാനം മാത്രമേ ഇപ്പോൾ നൽകാനാവൂ എന്ന് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഇതിനെതിരെ ആണ് പ്രതിഷേധകമായി റേഷൻ വ്യാപാരികൾ രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനാലാണ് റേഷൻ കടകളിൽ നല്ല തിരക്ക് ഉണ്ടായിരിക്കുന്നത്.

BOI റിക്രൂട്ട്മെന്റ് 2022 – ഓഫീസ് അസിസ്റ്റന്റ് ഒഴിവ്! ബിരുദധാരികൾക്ക് 15,000 രൂപ വരെ ശമ്പളം!

പുതിയ സമയ ക്രമം:

മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകൾ

  • നവംബർ 25, 28,30 – രാവിലെ 8 മണി മുതൽ 1 മണി വരെ
  • നവംബർ 26, 29 – ഉച്ചക്ക് 2 pm മുതൽ 7 pm വരെ

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി

  • നവംബർ 25, 28, 30 – ഉച്ചക്ക് 2 pmമുതൽ 7 pm വരെയും
  • നവംബർ 26, 29 – രാവിലെ 8 am to 1 pm വരെയും

എല്ലാവരും പുതിയ സമയക്രമം ശ്രദ്ധിച്ചു വേണം സാധനങ്ങൾ വാങ്ങാൻ കടകളിൽ എത്തുവാൻ.

തിങ്കളാഴ്ച വിവിധ റേഷൻ സംഘടനകളുടെ മീറ്റിംഗിന് ശേഷം ആണ് സമരത്തിലേക്ക് വ്യാപാരികൾ നീങ്ങുന്നതുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചത്. അനിശ്ചിതകാലം സമരം പ്രഖ്യാപിച്ച് റേഷൻ വ്യാപാരികൾ ഇപ്പോൾ പ്രതിഷേധ മാർഗത്തിൽ ആണ്. ശനിയാഴ്ച മുതൽ സംസ്ഥാന റേഷൻ കടകൾ അടച്ചിടും. സർക്കാർ കമീഷൻ പൂർണമായി നൽകാത്തതിൽ പ്രതിഷേധിച്ചാണ് റേഷൻ വ്യാപാരികളുടെ ഈ അനിശ്ചിതകാല സമരം.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here