ഭിന്നശേഷിക്കാർക്ക് സംവരണം – സ്കൂൾ ജീവനക്കാരുടെ പ്രക്ഷോഭം ശക്തം!

0
185
ഭിന്നശേഷിക്കാർക്ക് സംവരണം!

ഭിന്നശേഷിക്കാർക്ക് സംവരണം – സ്കൂൾ ജീവനക്കാരുടെ പ്രക്ഷോഭം ശക്തം: വികലാംഗർക്ക് അനുവദിച്ചിട്ടുള്ള സംവരണം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കണമെന്ന് കേരള ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷിക്കാർക്ക് സംവരണം നടപ്പാക്കണമെന്ന് കേരള ഹൈക്കോടതിജസ്റ്റിസ് രാജാ വിജയരാഘവൻ ആണ് ഉത്തരവ് ഇറക്കിയത്.

1995-ലെ വികലാംഗ നിയമത്തിന്റെ സെക്ഷൻ 39 പ്രകാരം ​​എല്ലാ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാരിൽ നിന്ന് സഹായം സ്വീകരിക്കുന്ന മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും വികലാംഗർക്ക് മൂന്ന് ശതമാനത്തിൽ കുറയാത്ത സീറ്റ് സംവരണം ചെയ്യും.

കേഡറിലെ ആകെ ഒഴിവുകളുടെ 3% സംവരണം ഉറപ്പാക്കാൻ എയ്ഡഡ് സ്കൂളുകളിലെ തസ്തികകളിലേക്ക് നിയമനം ശക്ത൦ ആക്കിയിരുന്നു. ഹൈ കോടതിയുടെ ഈ ഉത്തരവിൻെറ അടിസ്ഥാനത്തിൽ ഇപ്പോൾ സ്കൂൾ മാനേജർമാർ എല്ലാം ശക്തമായ പ്രേതിഷേധത്തിലേക്കാണ് നീങ്ങുന്നതു. ഭിന്നശേഷിക്കാരായ അധ്യാപകരുടെ ഉയർന്ന സംവരണം ഒഴിവാക്കി ഫെബ്രുവരി രണ്ടിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവ് കോടനിരീക്ഷിക്കുക ആണ്. സംസ്ഥാനത്തു എല്ലാ സർക്കാർ എയ്ഡഡ് സ്കൂളുകളിലും ശക്തമായ പ്രേതിഷേധത്തിൽ ആണ്.

RBI MPC യോഗം – റിപ്പോ നിരക്ക് 35 ബിപിഎസിൽ നിന്ന് 6.25 ശതമാനത്തിലേക്ക്!

സ്കൂളുകളിൽ ആദ്യമായി സംവരണം വിഭാഗത്തിൽ ഉള്ള ഉദ്യോഗാർഥികൾക്ക് നിയമനം നടത്തിയതിനു പിന്നാലെ ആണ് ഇപ്പോൾ പ്രതിഷേധം. ഈ ഉത്തരവ് തികച്ചും ന്യായമല്ല എന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാദം. പ്രസക്തമായ 40 ശതമാനത്തിൽ കുറയാത്ത വൈകല്യം അനുഭവിക്കുന്ന അത്തരം വ്യക്തികൾക്ക് മാത്രമേ സേവനങ്ങൾ / തസ്തികകളിൽ സംവരണത്തിന് അർഹതയുള്ളൂ എന്നാണ് ഹൈ കോടതി ഉത്തരവിട്ടത്. സംവരണത്തിന്റെ ആനുകൂല്യം ലഭിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ഒരു യോഗ്യതയുള്ള അതോറിറ്റി നൽകുന്ന വികലാംഗ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്.

1996 ഫെബ്രുവരി 7 മുതൽ 2017 ഏപ്രിൽ 18 വരെ ഉണ്ടായ ഒഴിവുകളുടെ 3%, 2017 ഏപ്രിൽ 19 മുതലുണ്ടായ 4% ഒഴിവുകൾ എന്നിവ കണക്കിലെടുത്താണ് എയ്ഡഡ് സ്‌കൂളുകളിലെ ആദ്യ ഒഴിവ് ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്കായി നീക്കിവെക്കേണ്ടത്.

കോടതി ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച വകുപ്പിന്റെ ഉത്തരവിൽ വ്യക്തതയില്ലെന്ന് ആരോപിച്ചിരുന്നു. ഇത് എയ്ഡഡ് സ്‌കൂളുകളിലെ മറ്റ് നിയമനങ്ങൾക്കുള്ള ഉപരോധത്തെയും ബാധിച്ചു. ഈ പശ്ചാത്തലത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കിയിരുന്നത്. സ്കൂൾ ജീവനക്കാരുടെ ഈ പ്രേതിഷേധത്തിൽ സർക്കാർ ഇപ്പോഴും മൗനം പാലിച്ചു നികുക ആണ്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here