RHFL റിക്രൂട്ട്മെന്റ് 2022 – ബിരുദധാരികൾക്ക് അപേക്ഷിക്കാം!

0
442
RHFL റിക്രൂട്ട്മെന്റ് 2022

RHFL റിക്രൂട്ട്മെന്റ് 2022 – ബിരുദധാരികൾക്ക് അപേക്ഷിക്കാം: റെപ്‌കോ ഹോം ഫിനാൻസ് ലിമിറ്റഡ് ഇപ്പോൾ ടെലികോളർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുക ആണ്. ഇത് ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, കർണാടക, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ മാത്രമാണ് ഇത് പ്രവർത്തിക്കുന്നത്.

RHFL റിക്രൂട്ട്മെന്റ് 2022

ബോർഡിന്റെ പേര് RHFL
തസ്തികയുടെ പേര് Telecallers (Hindi)
ഒഴിവുകളുടെ എണ്ണം വിവിധ തരം
അവസാന തീയതി 25/11/2022
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

ബിരുദ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.

പ്രായ പരിധി:

പ്രായം 01-11-2022 പ്രകാരം 30 വയസ്സിൽ കൂടരുത്.

PSC, KTET, SSC & Banking Online Classes

പ്രവർത്തി പരിചയം:

ബന്ധപ്പെട്ട മേഖലയിൽ 3-5 വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

ശമ്പളം:

പ്രതിമാസം 15000 രൂപ വരെ ആണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.

ആവശ്യമായ കഴിവുകൾ:

  • ഹിന്ദിയിൽ നല്ല വാക്കാലുള്ള ആശയവിനിമയ വൈദഗ്ദ്ധ്യം
  • മറാത്തി/ ഗുജറാത്തി എന്നീ ഭാഷകൾ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ്.
  • MS Word/ MS Excel/ MS പവർ പോയിന്റിൽ പ്രാവീണ്യം.

ജോലിയുടെ ഉത്തരവാദിത്വം:

  • സമയബന്ധിതമായി ഉപഭോക്താക്കളെ കാൾ ചെയുക
  • കാലഹരണപ്പെട്ട പേയ്‌മെന്റുകൾ/ നിരക്കുകൾ ഈടാക്കുക
  • ഫോളോ അപ്പ് ഉറപ്പാക്കുക
  • ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്കു മാന്യമായി മറുപടി നൽകുക.
  • എല്ലാ കോൾ റിപ്പോർട്ടുകളുടെയും ശരിയായ ട്രാക്ക് റെക്കോർഡ് സൂക്ഷിക്കുകയും ആനുകാലിക റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്യുക.
  • കാലാകാലങ്ങളിൽ അസൈൻ ചെയ്യപ്പെടുന്ന മറ്റേതെങ്കിലും ഓഫീസ് ദിനചര്യകൾ/അഡ്മിനിസ്‌ട്രേറ്റീവ് ജോലികൾ നിർവഹിക്കുക.

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്:

  • 1 വർഷത്തെ സേവനത്തിന്റെ അവസാനത്തിൽ കരാർ പുതുക്കിയാൽ സ്റ്റൈപ്പൻഡിൽ ന്യായമായ വർദ്ധന ഉണ്ടാക്കും.
  • നിയമനം തീർത്തും ഒരു ട്രെയിനി (ഓഫ്-റോൾ) എന്ന നിലയിലാണ്.
  • യാത്രാമാർഗം ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസ്സമാകാതിരിക്കാൻ പോസ്റ്റിംഗ് സ്ഥലത്തിന് സമീപം താമസം ആകേണ്ടതാണ്.
  • നിയമനം തീർത്തും കരാർ അടിസ്ഥാനത്തിൽ ആണ്.

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് 2022: കേരളത്തിൽ 1000+ ഒഴിവുകൾ! ഉടൻ രജിസ്റ്റർ ചെയ്യുക!

അപേക്ഷിക്കേണ്ട രീതി:

  • താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ ഫോർമാറ്റിൽ അപേക്ഷകൾ സമർപ്പിക്കണ൦.
  • പ്രസ്തുത ഫോർമാറ്റിൽ അല്ലാത്ത അപേക്ഷകൾ പിന്തള്ളുന്നതായിരിക്കും. അപേക്ഷയുടെ പുറമേ “Application for the post of Telecallers (Hindi) – Trainee (Off Roll) – November 2022” എന്നും രേഖപ്പെടുത്തിയിരിക്കണം.
  • താഴെ തന്നിരിക്കുന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

വിലാസം:

The Assistant General Manager (HR), Repco Home Finance Limited, 3rd Floor, Alexander Square, New No. 2/Old No. 34 & 35 Sardar Patel Road, Guindy,Chennai- 600 032.

തിരഞ്ഞെടുക്കുന്ന രീതി:

  • നിശ്ചിത മാനദണ്ഡങ്ങൾക്കനുസരിച്ചും മാനേജ്‌മെന്റ് വിവേചനാധികാരം അനുസരിച്ചും ഷോർട്ട്‌ ലിസ്റ്റിംഗ് നടത്തും.
  • അപേക്ഷകളുടെ എണ്ണം അനുസരിച്ച് ആയിരിക്കും ഷോർട്ട്‌ലിസ്റ്റ്  പ്രക്രിയ നടത്തുന്നത്.
  • തിരഞ്ഞെടുക്കുന്നവർക്കു കൂടുതൽ നടപടി ക്രമങ്ങൾക്കു ഹാജർ ആകുന്നതിനുള്ള വിവരങ്ങൾ വ്യക്തിഗതമായി അറിയിക്കുന്നതായിരിക്കും.

അവസാന തീയതി:

അപേക്ഷാ ഫോമുകൾ സമർപ്പിക്കാനുള്ള അവസാന തീയതി 25/11/2022 ആണ്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here