സാംസങ്ങ് 1000+ എഞ്ചിനീയർ നിയമനം നടത്താൻ ഒരുങ്ങുന്നു – വിശദാംശങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും!

0
241
സാംസങ്ങ് 1000+ എഞ്ചിനീയർ നിയമനം നടത്താൻ ഒരുങ്ങുന്നു - വിശദാംശങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും!
സാംസങ്ങ് 1000+ എഞ്ചിനീയർ നിയമനം നടത്താൻ ഒരുങ്ങുന്നു - വിശദാംശങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും!

സാംസങ്ങ് 1000+ എഞ്ചിനീയർ നിയമനം നടത്താൻ ഒരുങ്ങുന്നു – വിശദാംശങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും:ഐഐടി, ബിറ്റ്സ് പിലാനി തുടങ്ങിയ മുൻനിര സ്ഥാപനങ്ങളിൽ നിന്ന് ഈ വർഷം 1000-ലധികം എഞ്ചിനീയർമാരെ നിയമിക്കുമെന്നും ആഭ്യന്തര, ആഗോള വിപണികൾക്കായി ശക്തമായ ഗവേഷണ-വികസന പൂൾ സൃഷ്ടിക്കുമെന്നും സാംസങ്ങ് ഇന്ത്യ അറിയിച്ചു. നിയമനം സംബന്ധിച്ച വിശദമായ വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്. ഏറ്റവും കുറഞ്ഞത് 1000 എഞ്ചിനീയർ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (IoT), മെഷീൻ ലേണിംഗ് (ML), ഡീപ് ലേണിംഗ്, നെറ്റ്‌വർക്കുകൾ, ഇമേജ് പ്രോസസ്സിംഗ് എന്നിവ പോലുള്ള മികച്ച ഡിമാൻഡുള്ള അത്യാധുനിക സാങ്കേതിക വിദ്യകളിൽ ആണ് ഇത്തരം നിയമനങ്ങൾ നടത്താൻ സാംസങ്ങ് ആലോചിക്കുന്നത്.

സാംസങ്ങിന് ആകെ 3 R & D സ്ഥാപനങ്ങൾ ആണ് ഉള്ളത്. നോയിഡ, ബാംഗ്ലൂർ, ഡൽഹി എന്നിവിടങ്ങളിൽ ആണ് സ്ഥിതി ചെയ്യുന്നത്. കമ്പ്യൂട്ടർ സയൻസ്, അനുബന്ധ ശാഖകൾ (AI/ML/കമ്പ്യൂട്ടർ വിഷൻ/ വളരെ വലിയ തോതിലുള്ള ഏകീകരണം മുതലായവ), ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, എംബഡഡ് സിസ്റ്റങ്ങൾ, കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കുകൾ എന്നിങ്ങനെ വിവിധ സ്ട്രീമുകളിൽ നിന്ന് റിക്രൂട്ട്‌മെന്റ് നടക്കുമെന്ന് സാംസങ്ങ് അറിയിച്ചു.

കോൾ ഇന്ത്യ റിക്രൂട്ട്മെന്റ് 2022 – 1530 ഒഴിവുകൾ! ഉടൻ തന്നെ അപേക്ഷിക്കാം!

ഐഐടി-മദ്രാസ്, ഐഐടി-ഡൽഹി, ഐഐടി-ഹൈദരാബാദ്, ഐഐടി-ബോംബെ, ഐഐടി-റൂർക്കി, ഐഐടി-ഖരഗ്പൂർ, ഐഐടി-കാൺപൂർ, ഐഐടി-ഗുവാഹത്തി തുടങ്ങിയ ഐഐടികളിൽ നിന്നുള്ള 200 എൻജിനീയർമാരെ സാംസങ്ങ് R & D സെന്ററുകൾ നിയമിക്കുമെന്ന് സാംസങ്ങ് അറിയിച്ചു.

IIT മറ്റു പ്രമുഖ എഞ്ചിനീയറിംഗ് സ്ഥാപനങ്ങൾ എന്നിവകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പ്രീ- പ്ലേസ്മെന്റ് ഓഫറുകൾ കമ്പനി നൽകാറുണ്ട്. യുവ എഞ്ചിനീയർമാർ 2023 മുതൽ കമ്പനിയിൽ പ്രവൃത്തികനായി ചേരും.  കൂടാതെ ബെംഗളൂരു, നോയിഡ, ഡൽഹി എന്നിവിടങ്ങളിലെ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് (ആർ ആൻഡ് ഡി) ഇൻസ്റ്റിറ്റ്യൂട്ടുകളിലും ബെംഗളൂരുവിലെ സാംസങ് സെമികണ്ടക്ടർ ഇന്ത്യ റിസർച്ചിലും പുതിയ സാങ്കേതിക വിദ്യകളിൽ പ്രവർത്തിക്കാൻ ആവർക്ക് അവസരം ഉണ്ടാകുന്നതാണ്.

പ്രമുഖ കൊറിയൻ സ്ഥപനം ആയ സാംസങ്ങ് ഇന്ത്യയിൽ ഉടനീളം ആയി ഇലക്ട്രോണിക്സ് മേഖലകളിൽ ആധിപത്യം വഹിച്ചിരിക്കുക ആണ്. ഈത്തരം പ്രമുഖ സ്ഥാപനത്തിൽ ജോലി നേടുന്നതിനായി എല്ലാവരും ആകാംഷയോടെ ആണ് കാത്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ ഉണ്ട്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here