എസ് സി ആർബി കണക്കുകൾ ഞെട്ടിക്കുന്നത്- കേരളത്തിൽ സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലേ?

0
136

എസ് സി ആർബി കണക്കുകൾ ഞെട്ടിക്കുന്നത്- കേരളത്തിൽ സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലേ:ഞെട്ടിക്കുന്ന കണക്കുകളാണ് പോലീസ് പുറത്ത് വിട്ടത്. സംസ്ഥാനത്ത് കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ വർധിച്ച് വരുന്നുണ്ട് എന്നാണ് എസ്സിആർബി  റിപ്പോർട്ട്. സംസ്ഥാനത്ത് സ്ത്രീകളും കുട്ടികളും സുരക്ഷിതർ അല്ല എന്നാണ് കണക്കുകൾ സൂചിപികുന്നത്. കഴിഞ്ഞ ഏഴ് വർഷത്തെ കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ഉയര്ന്ന കണക്കാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യുറോ ആണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഇതിൽ ക്രമാതീതമായി പോസ്കോ കേസുകളുടെ വർദ്ധനവ് ആശങ്ക പെടുത്തുന്നതാണ്.

ICICI ബാങ്ക് ബാംഗ്ലൂർ റിക്രൂട്ട്മെന്റ് 2023 – ബിരുദം/ MBA / PG യോഗ്യതയുള്ളവർക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം!

2022 ൽ 4856 പോസ്കോ കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന് 18943 കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ അതിൽ 5315 കേസുകൾ കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിന്റെ കണക്കാണ്. സ്ത്രീ പീഡന കേസുകളും സ്ത്രീകൾക്കെതിരെയുള്ള  അതിക്രമങ്ങളും വർധിച്ചു  വരുന്ന സാഹചര്യത്തിൽ സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങൾ  സംരക്ഷിക്കുന്നതിനും അവർക്കെതിരെയുള്ള അതിക്രമങ്ങൾ  തടയുന്നതിനുമായി നിരവതി പദ്ധതികൾ സംസ്ഥാന സർക്കാർ ആവിഷ്കരിക്കേണ്ടത് അത്യാവിഷമാണ്. കഴിഞ്ഞ വർഷം  കോവിഡ് കാലത്ത് മാത്രമാണ് അതിക്രമങ്ങളുടെ കണക്കുകൾ കുറഞ്ഞിട്ടുള്ളത്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here