മികച്ച തൊഴിൽ നേടാൻ നൈപുണ്യ പരിശീലന കോഴ്സുകൾ!!!

0
139
മികച്ച തൊഴിൽ നേടാൻ നൈപുണ്യ പരിശീലന കോഴ്സുകൾ!!!
മികച്ച തൊഴിൽ നേടാൻ നൈപുണ്യ പരിശീലന കോഴ്സുകൾ!!!

മികച്ച തൊഴിൽ നേടാൻ നൈപുണ്യ പരിശീലന കോഴ്സുകൾ:വിദ്യാർത്ഥികളുടെ ആഗ്രഹമാണ് അവർ ആഗ്രഹിക്കുന്ന ഒരു ജോലി നേടുക എന്നുള്ളത്. മികച്ച വിദ്യാഭ്യാസമോ, അല്ലെങ്കിൽ മികച്ച മാർക്കോ ഒന്നും ജോലി ചെയ്യാൻ മാനദണ്ഡം അല്ല. നിങ്ങൾ ആഗ്രഹിക്കുന്ന ജോലി നേടാനായി തൊഴിൽ അധിഷ്ഠിത പരിശീലന ക്ലാസുകൾ നടത്തുന്നുണ്ട്. സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള പരിശീലന ക്ലാസ്സുകളിൽ സ്കോളർഷിപ്പോടെ പഠിക്കാൻ സാധിക്കും. ഐ.സി.ടി. അക്കാദമി ഓഫ് കേരളയാണ് ഈ നൈപുണ്യ പരിശീലന ക്ലാസുകൾ സങ്കടിപികുന്നത്. കേരള നോളജ് ഇക്കണോമി മിഷൻ്റെ സ്കോളർഷിപ്പ് ലഭ്യമാണ്.ആറു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കേറ്റ് കോഴ്സുകളാണ് നടത്തുന്നത്.

കുട്ടികളുടെ ഇടയിൽ പോടാ – പോടി വിളി വേണ്ട | അധ്യാപകരോട് ഉത്തരവ് ഇറക്കി കേരള സർക്കാർ!!

ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ്, ഫുൾ സ്റ്റാക്ക് ഡെവലപ്മെന്റ് MERN, ഫുൾ സ്റ്റാക്ക് ഡെവലപ്മെന്റ് MEAN, മെഷീൻ ലേണിംഗ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി അനലിസ്റ്റ്, സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ്, മെറ്റാവേഴ്‌സ് എക്സ്പേർട്ട് തുടങ്ങിയ നൂതന സാങ്കേതിക വിദ്യ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.എഞ്ചിനീയറിംഗ് അല്ലെങ്കിൽ സയൻസ് വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ പ്ലസ്ടു വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം പക്ഷെ മാത്‍സ് വിഷയം എടുത്തിട്ടുള്ളവർ ആയിരിക്കണം.  കോഴ്സുകളിൽ ചേരുന്ന ഉദ്യോഗാർത്ഥികൾക്ക് തുടക്കത്തിൽ ഒരു സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിക്കണം.

നൈപുണ്യ പരിശീലന കോഴ്സിൽ ചേരുന്നതിന് 30000 രൂപയാണ് ഫീസ്. കോഴ്സുകളെ കുറിച്ച് വിദ്യാർത്ഥികൾക്ക് കൂടുതൽ അറിയാൻ  ഐസിടി കേരളയുടെ ഒഫീഷ്യൽ ലിങ്കിൽ പരിശോധിക്കാവുന്നതാണ്. ഫെബ്രുവരി 13 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here