SSC CGL (Tier I) & IMD സയന്റിഫിക് അസിസ്റ്റന്റ് 2022: പരീക്ഷ തീയതി പുറത്തു വിട്ടു!

0
294
SSC CGL & IMD സയന്റിഫിക് അസിസ്റ്റന്റ് 2022: പരീക്ഷ തീയതി പുറത്തു വിട്ടു!
SSC CGL & IMD സയന്റിഫിക് അസിസ്റ്റന്റ് 2022: പരീക്ഷ തീയതി പുറത്തു വിട്ടു!

SSC CGL (Tier I) & IMD സയന്റിഫിക് അസിസ്റ്റന്റ് 2022: പരീക്ഷ തീയതി പുറത്തു വിട്ടു:സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (SSC CGL) എക്സാമിനേഷൻ (ടയർ-1) 2022, IMD പരീക്ഷയിൽ സയന്റിഫിക് അസിസ്റ്റന്റ് 2022 (SSC IMD) എന്നീ പരീക്ഷകൾ താഴെ കൊടുത്തിരിക്കുന്ന ഷെഡ്യൂൾ അനുസരിച്ച് തീരുമാനിച്ചു. പ്രസ്തുത സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിജ്ഞാപനം കാണുന്നതിനായി ചുവടെനൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കുകയോ SSC ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.

കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ എക്സാമിനേഷൻ (ടയർ-1) 2022, ഡിസംബർ 1, 2022 (01.12.2022) മുതൽ ഡിസംബർ 13, 2022 (13.12.2022) വരെയും സയന്റിഫിക് അസിസ്റ്റന്റ് ഇൻ IMD പരീക്ഷ, 2022 പരീക്ഷ ഡിസംബർ 14, 2022 (14.12.2022) മുതൽ ഡിസംബർ 16, 2022 (16.12.2022) വരെയും നടത്താൻ തീരുമാനിച്ചിരിക്കുന്നു.

മുകളിൽ പറഞ്ഞ ഷെഡ്യൂൾ, കോവിഡ് -19 പാൻഡെമിക് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന നിലവിലുള്ള വ്യവസ്ഥകൾക്കും സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമാണ് എന്ന് ഉദ്യോഗാർത്ഥികൾ സ്രെധിക്കേണ്ടതാണ്.

Kerala PSC നിയമനങ്ങൾ – പുതിയ കോഴ്‌സുകൾക്കു പുതിയ നിയമങ്ങൾ! ഏറ്റവും പുതിയ അറിയിപ്പ് പരിശോധിക്കാം!

മാത്രമല്ല കൂടുതൽ അപ്‌ഡേറ്റുകൾക്കായി കൃത്യമായ ഇടവേളകളിൽ കമ്മിഷന്റെ വെബ്‌സൈറ്റ്ഉ ദ്യോഗാർത്ഥികൾ സന്ദർശിക്കേണ്ടതാണ്. Scientific Assistant in IMD റിക്രൂട്ട്‌മെന്റ് 2022-ന് ഉദ്യോഗാർത്ഥികൾക്ക് 2022 ഒക്ടോബർ 18 വരെ ഓൺലൈനായി അപേക്ഷിക്കാൻ സാധിക്കുമായിരുന്നു. വിജ്ഞാപനം, ഓൺലൈൻ അപേക്ഷ, യോഗ്യതാ മാനദണ്ഡം, പരീക്ഷാ പാറ്റേൺ സിലബസ്, തിരഞ്ഞെടുക്കൽ പ്രക്രിയ, ശമ്പളം മുതലായവ ഉൾപ്പെടെയുള്ള IMD റിക്രൂട്ട്‌മെന്റ് 2022 മുഴുവൻ വിവരങ്ങളും SSC വെബ്‌സൈറ്റിൽ ലഭ്യമാണ്.

SSC CGL വിവിധ മന്ത്രാലയങ്ങൾ / വകുപ്പുകൾ / ഇന്ത്യാ ഗവൺമെന്റിന്റെ ഓർഗനൈസേഷനുകൾ, വിവിധ ഭരണഘടനാ സ്ഥാപനങ്ങൾ / നിയമാനുസൃത ബോഡികൾ / ട്രിബ്യൂണലുകൾ മുതലായവയിലെ വിവിധ ഗ്രൂപ്പ് ബി & സി തസ്തികകളിലേക്ക് യോഗ്യതയുള്ള ബിരുദധാരികളെ റിക്രൂട്ട് ചെയ്യുന്നതിന് എല്ലാ വർഷവും നടത്തുന്ന ദേശീയ തല പരീക്ഷയാണ്.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here