സാമ്പത്തിക പ്രതിസന്ധി – കാരണങ്ങൾ വ്യക്തമാക്കി സംസ്ഥാന ധനമന്ത്രി!

0
196
സാമ്പത്തിക പ്രതിസന്ധി - കാരണങ്ങൾ വ്യക്തമാക്കി സംസ്ഥാന ധനമന്ത്രി!

സാമ്പത്തിക പ്രതിസന്ധി – കാരണങ്ങൾ വ്യക്തമാക്കി സംസ്ഥാന ധനമന്ത്രി: കേരളം അത്ഭുതപൂർവമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. കോവിഡ് -19 പാൻഡെമിക് പൊട്ടിപ്പുറപ്പെട്ടതും ആവർത്തിച്ചുള്ള പ്രകൃതിദുരന്തങ്ങളുമാണ് മോശം സാമ്പത്തിക സ്ഥിതിക്ക് കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ പ്രതിസന്ധി തരണം ചെയ്യാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും വ്യക്തമായ റോഡ് മാപ്പും സാമ്പത്തിക അച്ചടക്കവുമായി ഇടതു സർക്കാർ മുന്നോട്ടുപോകുകയാണെന്ന് മന്ത്രി വ്യക്തമാക്കി.

മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച്, നടപ്പു സാമ്പത്തിക വർഷത്തിൽ റവന്യൂ കമ്മി ഗ്രാന്റിൽ (കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചത്) 6,716 കോടി രൂപയുടെ കുറവുണ്ടായതായി അദ്ദേഹം സഭയെ അറിയിച്ചു. എന്നാൽ, സംസ്ഥാനത്തിന്റെ തെറ്റായ സാമ്പത്തിക മാനേജ്‌മെന്റാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് കണ്ടെത്തിയോ എന്ന ചോദ്യത്തിന് മന്ത്രി നിഷേധാത്മക മറുപടി നൽകി.

HDFC Kozhenchery റിക്രൂട്ട്മെന്റ് 2022 – ബിരുദധാരികൾക്ക് ഇതാ സുവർണ്ണാവസരം!

കൊവിഡ്-19 മഹാമാരി, പ്രകൃതിദുരന്തങ്ങൾ, അധികം ആലോചിക്കാതെ ജിഎസ്ടി നടപ്പാക്കിയത്, കേന്ദ്രത്തിന്റെ വികലമായ നയങ്ങൾ,  ജിഎസ്ടി നഷ്ടപരിഹാരം വൈകിപ്പിച്ചത്, കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് തുടങ്ങിയ കാരണങ്ങളാണ് ഇപ്പോളത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ പ്രതിസന്ധിക്ക് കാരണമായ കാരണങ്ങൾ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിന് അതീതമാണ് എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ നികുതി പിരിവ് ശക്തമാക്കിയും ആവശ്യച്ചെലവുകൾ ഒഴിവാക്കിയും അത് പരമാവധി കുറച്ചും കർശനമായ സാമ്പത്തിക അച്ചടക്കത്തിലൂടെ പ്രതിസന്ധി മറികടക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ശ്രമിക്കുന്നത്തിന്റെ ഭാഗമായി കേരള സർക്കാർ 2000 കോടി രൂപ കടമെടുക്കാൻ തീരുമാനിച്ചിരുന്നു. ഇതോടെ ഈ വർഷം സംസ്ഥാനത്തിന്റെ മൊത്തം കടമെടുപ്പ് 15,436 കോടി രൂപ ആയി.

വിശ്വകർമ പെൻഷൻ സ്കീം 2022-23 – അപേക്ഷിക്കാനുള്ള മുഴുവൻ വിശദാംശങ്ങളും ഇവിടെ!

ഡിസംബറിന് ശേഷം കൂടുതൽ വായ്പകൾ അനുവദിക്കാൻ കേന്ദ്രം അനുമതി നൽകിയില്ലെങ്കിൽ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത. സാമൂഹിക സുരക്ഷാ പെൻഷനുകളും ക്ഷേമ പെൻഷനുകളും ഉൾപ്പെടെ നിരവധി പദ്ധതികളും പെൻഷനുകളും നിർത്തിവയ്ക്കാൻ നിലവിലുള്ള സാമ്പത്തിക ഞെരുക്കം സർക്കാരിനെ പ്രേരിപ്പിക്കുന്നു. കൂടാതെ മുൻവർഷത്തെ അപേക്ഷിച്ച് ജിഎസ്ടിയിൽ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ടെങ്കിലും പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഈ വരുമാനം മതിയാകില്ല എന്നും വ്യക്തമാക്കി.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here