കേന്ദ്ര ബജറ്റ് 2024 – ഹൈഡ്രജൻ ട്രെയിൻ, 300 മെമു സർവിസുകൾ എന്നിവ ഉൾപെടുത്താൻ സാധ്യത!

0
228
കേന്ദ്ര ബജറ്റ് 2024 - ഹൈഡ്രജൻ ട്രെയിൻ, 300 മെമു സർവിസുകൾ എന്നിവ ഉൾപെടുത്താൻ സാധ്യത!
കേന്ദ്ര ബജറ്റ് 2024 - ഹൈഡ്രജൻ ട്രെയിൻ, 300 മെമു സർവിസുകൾ എന്നിവ ഉൾപെടുത്താൻ സാധ്യത!

കേന്ദ്ര ബജറ്റ് 2024 – ഹൈഡ്രജൻ ട്രെയിൻ, 300 മെമു സർവിസുകൾ എന്നിവ ഉൾപെടുത്താൻ സാധ്യത:ഈ വർഷത്തെ ബജറ്റിൽ ഹൈഡ്രജൻ ട്രെയിനുകൾ, മെമു സർവിസുകൾ സംബന്ധിച്ച പുതിയ പദ്ധതികൾ പ്രഖ്യാപിക്കാൻ റെയിൽ മന്ത്രാലയം ഒരുങ്ങുന്നു. കേന്ദ്ര ഗവണ്മെന്റ് ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയിനും, 300 ഓളം പുതിയ മെമു സർവീസുകളും ഉൾപെടുത്താൻ ആണ് സാധ്യത. റെയിൽവേ അധികാരികൾ ഇപ്പോൾ ഓരോ മേഖലയിലേക്കും 20 ട്രെയിനുകൾ നിർമ്മിക്കുന്നതിനായി അനുമതി നല്കിയിരിക്കുക ആണ്. 2023 ഡിസംബർ മുതൽ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രവർത്തിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.

നോർത്തേൺ റെയിൽവേ വർക്ക്‌ഷോപ്പിൽ ഹൈഡ്രജൻ ഇന്ധനത്തെ അടിസ്ഥാനമാക്കിയുള്ള ട്രെയിനിന്റെ പ്രോട്ടോടൈപ്പ് ഇന്ത്യ നിലവിൽ വികസിപ്പിക്കുകയാണ്. ഇന്ത്യൻ റെയിൽവേ ഈ വർഷം അവസാനത്തോടെ നാരോ ഗേജ് പൈതൃക പാതകളിൽ ഹൈഡ്രജൻ ഇന്ധനം ഘടിപ്പിച്ച ട്രെയിനുകൾ അവതരിപ്പിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിൽ ആണ്. 2023 ഡിസംബർ മുതൽ പൈതൃക പാതകളിൽ ഹൈഡ്രജൻ ട്രെയിനുകൾ പുറത്തിറക്കും. ഓരോ ട്രൈനിനും ആവശ്യമായ കോച്ചുകൾ തയാറാക്കാൻ തമിഴ് നാട്ടിൽ പ്രവർത്തിക്കുന്ന ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ഉള്ള കാലതാമസം ആണ് കാരണം എന്നാണ് സൂചിപ്പിക്കുന്നത്.

കേരള PSC ജൂനിയർ അസിസ്റ്റന്റ്  2023 – വിശദമായ സിലബസ് പ്രസിദ്ധികരിച്ചു! PDF ഇവിടെ പരിശോധിക്കാം!

ഏറെ പ്രതീക്ഷയോടെ ആണ് പുതിയ ഇന്ധന രീതിയിൽ ഉള്ള ട്രെയിൻ റയിൽവേ അവതരിപ്പിക്കുന്നത്ത്. ആദ്യ ട്രെയിൻ സർവീസ് സോനിപട് മുതൽ ജിൻഡ് വരെ ആണ് തയാറാക്കുന്നത്. ഏകദേശം 89 കിലോമീറ്റർ ആണ് ദൂരം വരുന്നത്. ആദ്യ തീരുമാനങ്ങൾ അനുസരിച്ചു അടുത്ത സ്വതന്ത്ര ദിനത്തിൽ പ്രഖ്യാപ്പിക്കാൻ ആണ് പദ്ധതി ഇട്ടിരുന്നത്. എന്നാൽ ഇപ്പോൾ ഔദ്യോഗിക അറിയിപ്പുകൾ അനുസരിച്ചു 2024 അന്തിമ ബജറ്റ് നു പദ്ധതി പ്രഖ്യാപിപ്പിക്കാൻ ആണ് സാധ്യത. ഏഷ്യയിൽ ആദ്യമായി ചൈന ആണ് ഹൈഡ്രജൻ ട്രെയിൻ അവതരിപ്പിച്ചിരിക്കുന്നത്.

അതേ സമയം കേന്ദ്രത്തിൻെറ പ്രഖ്യാപിച്ച പദ്ധതി ആയ വന്ദേ ഭാരത് പദ്ധതി ഇപ്പോൾ മന്ദഗതിയിൽ ആണ് നീങ്ങുന്നത്. 75  പുതിയ എക്സ്പ്രസ്സ് ട്രൈനുകൾ അടുത്ത ഓഗസ്റ്റ് 15 നു മുൻപ് ട്രാക്കിൽ ഇറക്കും എന്ന് ആയിരുന്നു പ്രഖ്യാപനം. എന്നാൽ ഇപ്പോൾ വെറും 7 ട്രെയിനുകൾ മാത്രമാണ് തയാറാക്കിയിരിക്കുന്നത്. എന്നാൽ കേന്ദ്ര റെയിൽവേ മന്ത്രി വീണ്ടും 300 വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുക ആണ്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here