UPSC CDS Exam 2022 – മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

0
226
UPSC CDS Exam 2022 - മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

UPSC CDS Exam 2022 – മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: ഇന്ത്യൻ മിലിട്ടറി അക്കാദമി, ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി, ഇന്ത്യൻ നേവൽ അക്കാദമി, ഇന്ത്യൻ എയർഫോഴ്‌സ് അക്കാദമി എന്നിവിടങ്ങളിലെ കമ്മീഷൻഡ് ഓഫീസർമാരുടെ റിക്രൂട്ട്‌മെന്റിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ആണ് കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ നടത്തുന്നത്.

2022-ലെ കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയുടെ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികൾ യോഗ്യത നേടിയത്. 104 ഉദ്യോഗാർത്ഥികളുടെ പേരുകൾ അടങ്ങുന്ന മെറിറ്റ് ലിസ്റ്റ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവിധ കോഴ്‌സുകളിലേക്കുള്ള മൂന്ന് ലിസ്റ്റുകളിലും ചില പൊതു ഉദ്യോഗാർത്ഥികളുണ്ട്. ഇന്ത്യൻ മിലിട്ടറിക്ക് അക്കാദമി100 ഒഴിവുകളാണ് സർക്കാരിൽ  അറിയിച്ചിരിക്കുന്നത്.

PSC, KTET, SSC & Banking Online Classes

2612, 933, 616 എന്നിങ്ങനെരജിസ്റ്റർ നമ്പറുകൾ ഉള്ളവർ എഴുത്തുപരീക്ഷയിൽ ഇന്ത്യൻ മിലിട്ടറി അക്കാദമി, ഇന്ത്യൻ നേവൽ അക്കാദമി, എയർഫോഴ്‌സ് അക്കാദമി എന്നിവയിലേക്കുള്ള പ്രവേശനം യഥാക്രമം നേടിയതായി കമ്മീഷൻ അറിയിച്ചു. ആർമി ഹെഡ് ക്വാട്ടേസിൽ വച്ച് നടത്തിയ SSB ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ ആണ് യോഗ്യതകൾ നിർണയിച്ചിരിക്കുന്നതു.

മെഡിക്കൽ പരിശോധയുടെ ഫലങ്ങളുടെ അടിസ്ഥാനത്തിൽ അല്ല ഇപ്പോൾ മെറിറ്റ് ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) ഔദ്യോഗിക അറിയിപ്പിൽ CDS ശമ്പളത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പരാമർശിക്കുന്നുണ്ട്. CDS 2023-ന്റെ ശമ്പളം അനുസരിച്ച്, ലഫ്റ്റനന്റായി കമ്പൈൻഡ് ഡിഫൻസ് സർവീസസിൽ (CDS) ചേരുന്ന ഉദ്യോഗാർത്ഥികൾക്ക് 56,100 രൂപ മുതൽ . പ്രതിമാസം 1,77,500 രൂപ വരെ ലഭിക്കുന്നതാണ്.

RITES റിക്രൂട്ട്മെന്റ് 2022 – എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അവസരം!

20 മുതൽ 24 വയസ്സ് വരെ ഉള്ളവരിൽ നിന്നും ആണ് തിരഞ്ഞെടുപ്പ് നടത്തിയത്. ജനന തീയതിയും വിദ്യാഭ്യാസ യോഗ്യതകളും സംബന്ധിച്ച പരിശോധന ആർമി ഹെഡ് ക്വാട്ടേഴ്‌സിൽ ഇപ്പോഴും പുരോഗമിക്കുക ആണ്. അതിനാൽ ഈ ലിസ്റ്റിൽ ഉള്ള എല്ലാ ഉദ്യോഗാർഥികളും അവരുടെ സർട്ടിഫിക്കറ്റുകൾ ഒറിജിനലായി കൈമാറാൻ അഭ്യർത്ഥിക്കുന്നു. ഫോട്ടോസ്റ്റാറ്റിനൊപ്പം അവർ അവകാശപ്പെടുന്ന ജനനത്തീയതി/വിദ്യാഭ്യാസ യോഗ്യത മുതലായവയുടെ  ഒറിജിനൽ രേഖകളും  ഹാജർ ആകേണ്ടതാണ്.

അഡ്രസ്സിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ അവർ നേരിട്ട് രേഖകൾ കൈമാറേണ്ടതാണ്. റിസൾട്ട് പ്രസിദ്ധീകരണം സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങളോ വിവരങ്ങളോ കൈമാറുന്നതിനായി ഹെഡ് ക്വാട്ടേഴ്‌സിൽ ബന്ധപ്പെടാവുന്നതാണ്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here