ജാഗ്രത മുന്നറിയിപ്പ്; വരും ദിവസങ്ങളിൽ കേരളത്തിൽ കനത്ത മഴ !!

0
25
ജാഗ്രത മുന്നറിയിപ്പ്; വരും ദിവസങ്ങളിൽ കേരളത്തിൽ കനത്ത മഴ !!
ജാഗ്രത മുന്നറിയിപ്പ്; വരും ദിവസങ്ങളിൽ കേരളത്തിൽ കനത്ത മഴ !!

ജാഗ്രത മുന്നറിയിപ്പ്; വരും ദിവസങ്ങളിൽ കേരളത്തിൽ കനത്ത മഴ !!

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മധ്യകേരളത്തിലെയും തെക്കൻ കേരളത്തിലെയും ഒന്നിലധികം ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലേക്കും ഈ അലർട്ട് വ്യാപിക്കും.

തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത്, പ്രത്യേകിച്ച് മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും കനത്ത മഴയാണ്. മൂന്ന് മണിക്കൂറിനുള്ളിൽ 48.5 മില്ലിമീറ്റർ മഴയാണ് വർക്കലയിൽ പെയ്തത്. തിരുവനന്തപുരം കരമന നദിയിലെ വെള്ളക്കടവ് സ്റ്റേഷനിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ടും പുറപ്പെടുവിക്കുകയും തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശം.

For KPSC JOB Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here