WhatsApp ഏറ്റവും പുതിയ അപ്ഡേറ്റ് ഉടൻ – സ്റ്റാറ്റസുകളിൽ വോയിസ് നോട്ടും!

0
226
WhatsApp ഏറ്റവും പുതിയ അപ്ഡേറ്റ് ഉടൻ - സ്റ്റാറ്റസുകളിൽ വോയിസ് നോട്ടും!

WhatsApp ഏറ്റവും പുതിയ അപ്ഡേറ്റ് ഉടൻ – സ്റ്റാറ്റസുകളിൽ വോയിസ് നോട്ടും: ഏറ്റവും പുതിയ അപ്ഡേറ്റുമായി വാട്സാപ്പ്. വാട്സാപ്പ് സ്റ്റാറ്റസുകളിൽ ഫോട്ടോ അല്ലെങ്കിൽ വീഡിയോക്കു ഒപ്പം ഇനി വോയിസ് നോട്ട് ഇടാനും സാധിക്കു. ഉടൻ തന്നെ അപ്ഡേറ്റ് ഉണ്ടാകും എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. മെറ്റായുടെ ഉടമസ്ഥതയിലുള്ള  മെസേജിംഗ് ആപ്പായ വാട്ട്‌സ്ആപ്പ് പുതിയ ഫീച്ചർ തയ്യാറാക്കുന്നതായിആണ് റിപോർട്ടുകൾ.

പുതിയ റിപോർട്ടുകൾ അനുസരിച്ചു സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ വോയ്‌സ് നോട്ടുകൾ പങ്കിടാൻ iOS ഉപഭോക്താക്കൾക്ക് പുതിയ പരിഷ്കാരത്തിൽ കൂടി സാധിക്കുന്നതാണ്. സ്റ്റാറ്റസ് അപ്‌ഡേറ്റുകളായി വോയ്‌സ് നോട്ടുകൾ പങ്കിടാനുള്ള നടപടി കമ്പനി ഉടൻ തന്നെ കൊണ്ടുവന്നേക്കാം.

നിലവിൽ, ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റുകളായി ചിത്രങ്ങളും വീഡിയോകളും പങ്കിടാൻ കഴിയും. എന്നാൽ വോയിസ് നോട്ട് ഇടാൻ സാധിക്കില്ല. എന്നാൽ ഇത് സംബന്ധിച്ച സ്ഥിതീകരണം ഒന്നും ഔദ്യോഗികം ആയി പ്രസിദ്ധീകരിച്ചിട്ടില്ല.  വാട്ട്‌സ്ആപ്പിലെ ഐഒഎസ് ഉപയോക്താക്കൾക്കായി ഈ ഫീച്ചർ പ്രവർത്തിക്കുന്നുണ്ട്.

ജമ്മു & കാശ്മീർ ശീതകാല അവധി – സ്കൂളുകൾക്ക് 3 മാസത്തെ നീണ്ട അവധി പ്രഖ്യാപിച്ചു!

30 സെക്കന്റ് ദൈർക്യം ഉള്ള വോയിസ് നോട്ട് ആണ് നിങ്ങൾക്ക്‌ ഈ പുതിയ അപ്ഡേറ്റിൽ കൂടി പ്രസിദ്ധീകരിക്കാൻ സാധിക്കുന്നത്. ഒരു വാട്ട്‌സ്ആപ്പ് ചാറ്റിന് സമാനമായി, ഈ വിഭാഗത്തിനുള്ളിൽ നിങ്ങൾ ഒരു ക്യാപ്ഷനും നൽകാത്തപ്പോൾ ഒരു മൈക്രോഫോൺ ഐക്കൺ ദൃശ്യമാകും. വോയ്‌സ് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ഒരു ഉപയോക്താവ് പങ്കിടാൻ തിരഞ്ഞെടുക്കുന്ന ആളുകളുമായി മാത്രമേ പങ്കിടൂ എന്നും ഇത് കൂട്ടിച്ചേർക്കുന്നു. അതിൽ സുരക്ഷിതം ആണ്.

പ്രൈവസി സെറ്റിംഗ്സ് ഉപയോഗിച്ച് ഉപഭോക്താവിന് ആർക്കൊക്കെ തൻ്റെ സന്ദേശം കാണാൻ സാധിക്കും എന്ന് നിശ്ചയിക്കാൻ സാധിക്കും. iOS ബീറ്റ വേർഷൻ  22.23.0.73 ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഒരു സന്ദേശം എഡിറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. ദീർഘനേരം ഒരു മെസ്സേജിൽ അമർത്തിയാൽ സന്ദേശം എഡിറ്റ് ചെയ്യാൻ കഴിയു൦.

ബാങ്ക് അവധികൾ – ഡിസംബർ മാസത്തിൽ 14 ദിവസം ബാങ്ക് അടച്ചിടും!

ഇത് ഗ്രൂപ്പ്, വ്യക്തിഗത ചാറ്റുകളിലെ സന്ദേശങ്ങളിൽ ‘എഡിറ്റഡ്’ ലേബൽ ചേർക്കും. കൂടാതെ, സന്ദേശം അയച്ച് 15 മിനിറ്റിനുള്ളിൽ അത് എഡിറ്റ് ചെയ്യാൻ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് സാധിക്കും എന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

വാട്സ്ആപ്പ് എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. ഇത്തരത്തിൽ ഉള്ള പുതിയ അപ്ഡേറ്റുകൾ നൽകുന്നതിൽ കൂടി ഉപഭോക്താക്കൾ വളരെ സന്തോഷത്തിൽ ആണ്. എല്ലാവരും പുതിയ അപ്ഡേറ്റിനായി വളരെ ആകാംഷയോടെ ആണ് കാത്തിരിക്കുന്നത്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here