നാളെ കേരളത്തിലെ 10 ജില്ലയിൽ യെൽലോ അലർട്ട് – കൂടുതൽ വിവരങ്ങൾക്കായി ഇവിടെ വായിക്കാം!

0
229
നാളെ കേരളത്തിലെ 10 ജില്ലയിൽ യെൽലോ അലർട്ട് - കൂടുതൽ വിവരങ്ങൾക്കായി ഇവിടെ വായിക്കാം!
നാളെ കേരളത്തിലെ 10 ജില്ലയിൽ യെൽലോ അലർട്ട് - കൂടുതൽ വിവരങ്ങൾക്കായി ഇവിടെ വായിക്കാം!

നാളെ കേരളത്തിലെ 10 ജില്ലയിൽ യെൽലോ അലർട്ട് – കൂടുതൽ വിവരങ്ങൾക്കായി ഇവിടെ വായിക്കാം:കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ 10 ജില്ലകളിൽ യെൽലോ അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റെ മുന്നറിയിപ്പ് പ്രകാരം ഡിസംബർ 16 വരെ കേരളത്തിൽ കനത്ത മഴ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച മുതൽ കേരളത്തിൽ പരക്കെ  കനത്ത മഴ ലഭിച്ചിരുന്നു. ഞായറഴ്ച മുഴുവനും കേരളം മഴയിൽ ആയിരുന്നു. ഇന്ന് മാത്രം ആണ് മഴയുടെ സാന്നിധ്യം കുറവ് അനുഭവപ്പെട്ടത്‌.

തമിഴ്‌നാട്, തെക്കൻ ഇൻറീരിയർ കർണാടക, തെക്കൻ തീരദേശ ആന്ധ്രാപ്രദേശ്, രായലസീമ എന്നിവിടങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യതയുള്ള മിക്ക സ്ഥലങ്ങളിലും നേരിയതോ മിതമായതോ ആയ മഴ ഉണ്ടായിരിക്കുമെന്നും. ഡിസംബർ 12, 13 തീയതികളിൽ കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ട്വീറ്റ് ചെയ്തു.

Lulu Mall (തിരുവനന്തപുരം) റിക്രൂട്ട്മെന്റ് 2022 – പ്ലസ് ടു/ഡിഗ്രി യോഗ്യതയുള്ളവർക്ക് അവസരം!

നിലവിലെ അവസ്ഥ കണക്കിൽ എടുത്തു കേരളത്തിലെ പത്ത്‌ ജില്ലകളിൽ യെൽലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 13-12-2022: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

മഴക്കെടുതി കണക്കിലെടുത്ത് ഐഎംഡി ചൊവ്വാഴ്ച സംസ്ഥാനത്തെ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച തമിഴ്‌നാട്ടിൽ ആഞ്ഞടിച്ച മണ്ടൂസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് കനത്ത മഴയാണ് പെയ്യുന്നത്. മത്സ്യത്തൊഴിലാളികൾ ഡിസംബർ 14 വരെ കർണാടക, കേരള തീരങ്ങളിലും അല്ലാതെയും കടലിൽ പോകരുതെന്ന് നിർദേശമുണ്ട്.

6 മുതൽ 11 സെന്റീമീറ്റർ വരെ കനത്ത മഴയാണ് ലഭിക്കുന്നതിനെയാണ് ശക്തമായ മഴ പറയുന്നത്.വിവിധ കാലാവസ്ഥാ സാഹചര്യങ്ങൾക്ക് മഞ്ഞ മുന്നറിയിപ്പുകൾ നൽകാം.  ചില സ്ഥലങ്ങളിൽ  യാത്ര തടസ്സപ്പെടുത്തുന്നതുൾപ്പെടെ,  കാലാവസ്ഥ ചില താഴ്ന്ന തലത്തിലുള്ള ആഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളപ്പോഴാണ് ഈ അലെർട് നൽകുന്നത്. അതിനാൽ പൊതുജനങ്ങൾ സാഹചര്യം മനസിലാക്കി ജാഗ്രതാ പാലിക്കേണ്ടതാണ്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here