2022ലെ CBSE 10th, 12th ഫലങ്ങൾ എപ്പോൾ പ്രഖ്യാപിക്കും? ടേം 2 ഫല തീയതിയിലെ അപ്‌ഡേറ്റ്!!

0
1213
CBSE 10 TH 12 TH RESULT
CBSE 10 TH 12 TH RESULT

CBSE ടേം 2 2022 ൻ്റെ  പത്താം ക്ലാസ്സിലെ  ഫലം ഈ മാസം അല്ലെങ്കിൽ ജൂലൈ ആദ്യ ആഴ്ച പ്രഖ്യാപിക്കും; ക്ലാസ് 12 ഫലം അടുത്ത മാസം പ്രഖ്യാപിക്കും.

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ CBSE 2022  പത്താം ക്ലാസ്സിലെ ഫലം ഈ മാസം അവസാനമോ അല്ലെങ്കിൽ ജൂലൈ മാസം ആദ്യ വാരമോ പ്രസിദ്ധികരിക്കുമെന്ന് ബോർഡ് അംഗങ്ങൾ CAREES-360 യോട് പറഞ്ഞു. മൂല്യനിർണയ പ്രക്രിയ ഏകദേശം പൂർണമായെന്നും, ഫല തിയതി ഉടൻ അന്തിമമാകുമെന്നും  അറിയിച്ചു.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ വർഷത്തെ CBSE പത്ത് ക്ലാസ്സ്കാരുടെ ടേ൦ 2, പരീക്ഷ മെയ് 24 നും, പത്രണ്ട് ക്ലാസ്സിലെ ടേ൦2 ,   പരീക്ഷ ജൂൺ 15 നുമാണ് പൂർത്തിയായത്.  രണ്ട് ക്ലാസുകളിലെയും പരീക്ഷകൾ ഏപ്രിൽ 26 ന് ആരംഭിച്ചു.  21 ലക്ഷം പത്താം ക്ലാസ് വിദ്യാർത്ഥികളും 14 ലക്ഷം 12 ക്ലാസ് വിദ്യാർത്ഥികളും ഉൾപ്പെടെ,  ആകെ 35 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷയെഴുതി  ഫലം കാത്തിരിക്കുകയാണ്.

CBSE ക്ലാസ് 10, 12 ടേം 2 ഫലങ്ങൾ 2022 തയ്യാറാക്കുന്നതിനുള്ള സബ്ജെക്റ്റ് വൈസ് മൂല്യനിർണ്ണയ രീതിയായി വിദ്യാർത്ഥികൾ ‘രണ്ട് ടേമുകളിൽ വെച്ച്  ഏറ്റവും മികച്ചത്’ ആവശ്യപ്പെടുന്നു.  നിരവധി CBSE വിദ്യാർത്ഥികൾ #BestofEitherTerms എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ചെയ്യുന്നുണ്ട്.

സിബിഎസ്ഇ ടേം 2 ക്ലാസ് 10, 12 ഫലങ്ങൾ പ്രഖ്യാപിച്ച് കഴിയുമ്പോൾ  ഔദ്യോഗിക വെബ്സൈറ്റായ- cbse.gov.incbseresults.nic.in   ലഭ്യമാകും. 2022 ലെ സിബിഎസ്ഇ എതെകിലും ഒരു ടേ൦  ബോർഡ് പരീക്ഷയിൽ ഹാജരാകാത്ത വിദ്യാർത്ഥികൾക്ക് പോലും ബോർഡ് ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ ജോയിന്റ് സെക്രട്ടറി സന്യം ഭരദ്വാജ് ഒരു വെബിനാറിൽ പറഞ്ഞിരുന്നു.

SSC പ്രധാന അറിയിപ്പ് – ടൈപ്പിംഗ് ടെസ്റ്റിനുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ!

CBSE 10th, 12th ഫലങ്ങൾ 2022: എങ്ങനെ സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം ?

  • ഒഫീഷ്യൽ വെബ്സൈറ്റ് വിസിറ്റ് ചെയ്യുക – cbse.gov.incbresults.nic.in
  • ക്ലാസ് 10, 12 റിസൾട്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • രജിസ്റ്റർ നമ്പർ / റോൾ നമ്പർ എൻറ്റർ ചെയ്യുക
  • ക്ലാസ് 10, 12 ഫലം 2022 സ്ക്രീനിൽ ദൃശ്യമാകും
  • സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യുക, കൂടുതൽ റഫറൻസിനായി പ്രിന്റ് ഔട്ട് എടുക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here