അഗ്നിപഥ് പദ്ധതി – CAPF, അസം റൈഫിൾസിൽ അഗ്നിവീരന്മാർക്ക് 10% സംവരണം നൽകി കൊണ്ട് എം.എച്ച്.എ

0
691
Agneepath Scheme
Agneepath Scheme

അഗ്നിവീരന്മാർക്ക് CAPF, അസം റൈഫിൾസ് നിയമനത്തിൽ 10% സംവരണം നൽകാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. രണ്ട് ഫോഴ്‌സിലേക്കും ചേരാനുള്ള പരമാവധി പ്രായപരിധിയിൽ അഗ്നിവീരന്മാർക്ക് മൂന്ന് വർഷം ഇളവ് നൽകാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഇതിലെ ആദ്യ ബാച്ചിന് പരമാവധി പ്രായപരിധിയിൽ അഞ്ചു വർഷത്തെ ഇളവ് ഉണ്ടായിരിക്കും.

ശനിയാഴ്ച രാവിലെയാണ് ഈ വിവരം ആഭ്യന്തര മന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തു വിട്ടത്.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

“അഗ്നിവീരന്മാർക്ക് CAPF, അസം റൈഫിൾസ് നിയമനത്തിൽ 10% സംവരണം നൽകാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു” എം.എച്ച്.എ ട്വീറ്റ് ചെയ്തു. “രണ്ട് ഫോഴ്‌സിലേക്കും ചേരാനുള്ള പരമാവധി പ്രായപരിധിയിൽ അഗ്നിവീരന്മാർക്ക് മൂന്ന് വർഷം ഇളവ് നൽകാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഇതിലെ ആദ്യ ബാച്ചിന് പരമാവധി പ്രായപരിധിയിൽ അഞ്ചു വർഷത്തെ ഇളവ് ഉണ്ടായിരിക്കും” അതിൽ കൂട്ടി ചേർത്തു.

അഗ്നിപഥ് മിലിട്ടറി സ്കീം ;പ്രായം 23 ആക്കി ഉയർത്തികൊണ്ട് കേന്ദ്രം ഒറ്റത്തവണ ഇളവ് അനുവദിച്ചു

അഗ്നിവീർ എന്നാൽ പ്രതിരോധ സേവനങ്ങൾക്കായി അഗ്നിപഥ് ഹ്രസ്വകാല കരാർ റിക്രൂട്ട്മെന്റ് സ്കീമിനു കീഴിൽ വരുന്ന നിയമനങ്ങളാണ്. അഗ്നിപഥ് പദ്ധതി ബുധനാഴ്ച പുറത്തു വിട്ടതിനെ തുടർന്ന്  രാജ്യത്ത് പല പ്രതിഷേധങ്ങളും പൊട്ടി പുറപ്പെട്ടിട്ടുണ്ട്. ഇതെ തുടർന്ന് വ്യാഴാഴ്ച പരമാവധി പ്രായപരിധി 21 വയസ്സിൽ നിന്ന് 23 വയസ്സായി കേന്ദ്ര സർക്കാർ ഉയർത്തി. എന്നിരുന്നാലും രോഷാകുലരായ പ്രതിഷേധക്കാർ ബീഹാർ, യുപി, തെലങ്കാന, മറ്റ് സംസ്ഥാനങ്ങളിലും നിരവധി ട്രെയിനുകൾ കത്തിച്ചു. രാജ്യത്ത് ഇപ്പോഴും പ്രതിഷേധങ്ങൾ തുടരുന്നു വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here