ഹെൽത്ത് കാർഡ് സമയപരിതിയിൽ വീണ്ടും ഇളവ് – ഒരു മാസം സാവകാശം നൽകി ആരോഗ്യമന്ത്രി!

0
323

ഹെൽത്ത് കാർഡ് സമയപരിതിയിൽ വീണ്ടും ഇളവ് – ഒരു മാസം സാവകാശം നൽകി ആരോഗ്യമന്ത്രി:സംസ്ഥാനത്തെ ഹോട്ടൽ തൊഴിലാളികൾക്ക് ഹെല്ത്ത് കാർഡ് എടുക്കാനുള്ള സമയപരിധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി. ആരോഗ്യവകുപ്പാണ് ഒരു മാസത്തെ സാമ്യം കൂടി നീട്ടി നൽകിയത്. സംസ്ഥാനത്തെ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇന്ന് മുതൽ നിർബന്ധം ആക്കിയിരുന്നു. എന്നാൽ എല്ലാ ഹോട്ടൽ ജീവനക്കാർക്കും ഹെൽത്ത് കാർഡ് സമയബന്ധിതമായി എടുക്കാൻ സാധിച്ചില്ല. ഹോട്ടൽ റെസ്റ്റോറന്റ് സംഘടനകളുടെ അഭ്യർതന മാനിച്ചാണ് സമയം നീട്ടി നൽകിയതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞൂ. ഭക്ഷ്യ സുരക്ഷാ സംസ്ഥാനത്ത് ഉറപ്പാക്കുന്നതിന് ഭാഗമായാണ് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്.

സ്പോർട്സ് കേരള റിക്രൂട്ട്മെന്റ് 2023 – പുതിയ ഒഴിവുകൾ പ്രസിദ്ധികരിച്ചു! ഇവിടെ പരിശോധിക്കാം!!

സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും വില്പന നടത്താനും എല്ലാ സ്ഥാപനങ്ങളിലെയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർ ഹെൽത്ത് കാർഡ് എടുക്കേണ്ടത് നിർബന്ധമാക്കിയിട്ടുണ്ട്. ഹെൽത്ത് കാർഡ് എടുക്കുന്നതിന് മുമ്പ് രണ്ടു തവണയും സമയം നീട്ടി നൽകിയിരുന്നു. ഇത് മൂന്നാമത്തെ തവണയാണ് സമയപരിധി നീട്ടി കൊടുക്കുന്നത്. ഇനി സാവകാശം  നൽകില്ലെന്ന് വീണ ജോർജ് അന്ത്യശാസനം നൽകി. ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കുന്നതിന് ടൈഫോയ്ഡ് നിർബന്ധമാക്കിയതായാണ് പ്രതിസന്ധിക്ക് കാരണമായത്. ഹെൽത്ത് കാർഡിന്റെ കാലാവധി 1 വർഷമാണ്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here