ഓഗസ്റ്റ് 18, 19 തീയതികളിൽ ബാങ്കുകൾക്ക് അവധി!

0
173
ഓഗസ്റ്റ് 18, 19 തീയതികളിൽ ബാങ്കുകൾക്ക് അവധി!

ഓഗസ്റ്റ് 18, 19, 20 തീയതികളിൽ കൃഷ്ണ ജന്മാഷ്ടമി പ്രമാണിച്ച് ചില സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് അവധിയായിരിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) അവധിക്കാല ഷെഡ്യൂൾ അനുസരിച്ച്, ചില സംസ്ഥാനങ്ങളിലെ എല്ലാ വാണിജ്യ, പൊതുമേഖലാ ബാങ്കുകളും ഓഗസ്റ്റ് 18, 19, 20 തീയതികളിൽ അടച്ചിരിക്കും.

കേരള PSC 2022 |കന്നഡ പ്രൊഫസർ | ഷോർട് ലിസ്റ്റ് പുറത്തു വിട്ടു!

ഓഗസ്റ്റ് 18, 2022 വ്യാഴം ജന്മാഷ്ടമി ആയതിനാൽ ഒറീസ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവടങ്ങളിലെ ബാങ്കുകൾക്ക് അവധി ആയിരിക്കും. ഓഗസ്റ്റ് 19, 2022 വെള്ളി ജന്മാഷ്ടമി (ശ്രാവണ വാദ്-8)/കൃഷ്ണ ജയന്തി പ്രമാണിച്ച് ഗുജറാത്ത്, മധ്യപ്രദേശ്, ചണ്ഡിഗഡ്, തമിഴ്‌നാട്, സിക്കിം, രാജസ്ഥാൻ, ജമ്മു, ബീഹാർ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മേഘാലയ, ഹിമാചൽ പ്രദേശ്, ശ്രീനഗർ എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് അവധി ആയിരിക്കും.

ഓഗസ്റ്റ് 20, 2022 ശനി- ശ്രീകൃഷ്ണ അഷ്ടമി പ്രമാണിച്ചു തെലങ്കാനയിലും ബാങ്കുകൾക്ക് അവധി ആയിരിക്കും. എന്നാൽ ഓഗസ്റ്റ് 18, 19, 20 തീയതികളിൽ ബാക്കിയുള്ള സംസ്ഥാനങ്ങളിൽ ബാങ്കുകൾ സാധാരണ പോലെ പ്രവർത്തിക്കും. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ ബാങ്കുകളും അടഞ്ഞുകിടന്നിരുന്നു. മാത്രമല്ല മുഹറം, രക്ഷാ ബന്ധൻ, ജന്മാഷ്ടമി, പാഴ്‌സി പുതുവത്സരം, ഗണേശ ചതുർത്ഥി എന്നിവ സംസ്ഥാന-നിർദ്ദിഷ്ട അവധി ദിവസങ്ങളിൽ ഉൾപ്പെടുന്നു.

Punjab National Bank റിക്രൂട്ട്മെന്റ് | 100 + ഒഴിവുകൾ | അപേക്ഷകൾ ഉടൻ നൽകു!

കൂടാതെ ശേഷിക്കുന്ന ഓഗസ്റ്റ് മാസത്തിൽ, ശ്രീമന്ത ശങ്കരദേവന്റെ തിഥി, ഗണേശ ചതുർത്ഥി എന്നീ ഉത്സവങ്ങളോടനുബന്ധിച്ച്  ചില സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് അവധി ആയിരിക്കും. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമാണ് ഈ അവധികൾ പ്രഖ്യാപിച്ചിരിക്കുന്നത്.

[table id=3 /]

LEAVE A REPLY

Please enter your comment!
Please enter your name here