ബാങ്ക് പ്രവർത്തി ദിവസങ്ങളിൽ മാറ്റങ്ങൾ വരുന്നു – ഇനി ആഴ്ചയിൽ അഞ്ചു ദിവസമോ??

0
366

ബാങ്ക് പ്രവർത്തി ദിവസങ്ങളിൽ മാറ്റങ്ങൾ വരുന്നു – ഇനി ആഴ്ചയിൽ അഞ്ചു ദിവസമോ:ബാങ്ക് ജീവനക്കാർക്ക് ആഴ്ചയിൽ 5 ദിവസം മാത്രം പ്രവർത്തി ദിനമായി അംഗീകരിക്കാൻ ഒരുങ്ങുന്നു.എന്നാൽ ബാങ്ക് ജീവനക്കാരുടെ സമയത്തിനു മാറ്റം വരുത്താൻ ഒരുങ്ങുകയാണ്. ഓരോ ദിവസവും ജോലി സമയം 50 മിനിറ്റ് വീതം വർധിപ്പിക്കും. രാവിലെ 9.45 മുതൽ വൈകിട്ട് 5.30 വരെ ജീവനക്കാർ ജോലി ചെയ്യേണ്ടിവരും. നിർദ്ദേശത്തിന് ഐബിഎയുടെ അനുമതി ലഭിച്ചാൽ, അത് ധനമന്ത്രാലയത്തിലേക്കും തുടർന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അംഗീകാരത്തിനായി അയയ്ക്കും. ആഴ്ചയിൽ അഞ്ച് ദിവസം വേണമെന്ന് ബാങ്ക് യൂണിയനുകൾ പറഞ്ഞിരുന്നു, എന്നാൽ എൽഐസി ആവിശ്യം അംഗീകരിച്ചതോടെ കാര്യം നടപ്പിലാക്കാനായി ഒരുങ്ങുകയാണ്.

ബാങ്കിംഗ്, എടിഎമ്മുകൾ, ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗം മൂലം ഉപഭോക്താക്കൾക്ക് അവരുടെ വീട്ടിലിരുന്നു തന്നെ ബാങ്കിങ് പ്രവർത്തനങ്ങൾ ചെയ്യാവുന്നതാണ്. അതുകൊണ്ട് തന്നെ ബാങ്കുകളെ ആശ്രയിക്കുന്നത് കുറവാണ്. എന്നാൽ പ്രത്യേക വിഭാഗം ഉപഭോക്താക്കൾ ഇപ്പോഴും ബാങ്ക് ശാഖകളെയാണ് ആശ്രയിക്കുന്നത്. ഇത്തരത്തിൽ ബാങ്കുകൾ ഉപഭോക്താക്കളെ സ്വയം സേവനത്തിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here