സർക്കാരിനെ പ്രതിരോധത്തിലാക്കി സിഎജി റിപ്പോർട്ട് – റവന്യു കുടിശ്ശിക വഴി പിരിച്ചെടുക്കാനുള്ളത് കോടികൾ!

0
104

സർക്കാരിനെ പ്രതിരോധത്തിലാക്കി സിഎജി റിപ്പോർട്ട് – റവന്യു കുടിശ്ശിക വഴി പിരിച്ചെടുക്കാനുള്ളത് കോടികൾ:സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കി സിഎജി റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നു. അഞ്ച് വര്ഷത്തിലേറായി സർക്കാർ റവന്യു കുടിശ്ശിക പിരിച്ചെടുത്തിട്ടില്ല. എന്നാൽ സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന് പറയുമ്പോളാണ് ഈ പ്രതിസന്ധി എന്നുള്ളതാണ് വിരോധാഭാസം. ബഡ്ജറ്റിൽ സാധാരണക്കാരുടെ  നടുവൊടിക്കുന്ന വിലക്കയറ്റമാണ് കൊണ്ട് വന്നത്. റവന്യു കുടിശ്ശികയായി 7100.32 കോടി രൂപയോളമാണ് പിരിച്ചെടുക്കാനുള്ളത്. മൊത്തം കുടിശിക തുകയായ 21797.86 കോടി സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ 22.33 ശതമാനമാണ്.

RRB റിക്രൂട്ട്‌മെന്റ് 2023 – പാരാമെഡിക്കൽ, ടെക്‌നീഷ്യൻ, ജെഇ തുടങ്ങിയ തസ്തികയിലേക്ക് അധിക പാനൽ വന്നു!

1952 മുതലുള്ള എക്സൈസ് വകുപ്പിന്റെ കുടിശ്ശികയും പിരിച്ചെടുക്കാനുള്ളതിൽ ഉൾപ്പെടുന്നു. ആകെ കുടിശ്ശികയിൽ ആറായിരം കോടി രൂപക്ക് മുകളിൽ സർക്കാർ ഓഫീസികളിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും പിരിച്ചെടുക്കാൻ ഉള്ളതാണ്. എന്നാൽ സർക്കാർ വൃത്തങ്ങൾ ഇത് കണ്ടില്ല എന്ന് നടിക്കുകയാണ്. കുടിശ്ശിക പിരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ആവിശ്യം. 12 വകുപ്പുകളിൽ ആണ് കുടിശ്ശിക. നികുതി രേഖകൾ കൃത്യമായി പരിശോധിക്കാത്തത് മൂലം നികുതി പലിശ ഇനത്തി ൽ 7.54 കോടി കുറഞ്ഞു. വാർഷികറിട്ടേണിൽ അർഹത ഇല്ലാതെ ഇളവ് നൽകിയത് വഴി 9.72 കോടി കുറഞ്ഞുവെന്നും സിഎജി കണ്ടെത്തി.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here