CAT 2022 – Admit Card ഇന്ന് പ്രസിദ്ധീകരിക്കും – വിശദ വിവരങ്ങൾ പരിശോധിക്കാം!

0
225
CAT 2022 - Admit Card ഇന്ന് പ്രസിദ്ധീകരിക്കും - വിശദ വിവരങ്ങൾ പരിശോധിക്കാം!
CAT 2022 - Admit Card ഇന്ന് പ്രസിദ്ധീകരിക്കും - വിശദ വിവരങ്ങൾ പരിശോധിക്കാം!

ബിരുദ മാനേജ്‌മെന്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് കോമൺ അഡ്മിഷൻ ടെസ്റ്റ് അഥവാ CAT. ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ ഈ പരീക്ഷയ്ക്കായി തയാറെടുക്കുന്നുണ്ട്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) ഇന്ന് CAT അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിക്കാൻ തയ്യാറായിരിക്കുക ആണ് എന്നാണ് അറിയിച്ചിരിക്കുന്നത്.

RBI റിക്രൂട്ട്മെന്റ് 2022 – Medical Consultant ഒഴിവ് – ഉടൻ അപേക്ഷിക്കൂ!

നവംബർ 27, 2022 നു ആണ് CAT 2022 നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഉദ്യോഗാർഥികൾക്ക് IIM ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. ഈ പരീക്ഷക്ക്‌ 3 വിഭാഗങ്ങൾ ആണ് ഉള്ളത്.

വെർബൽ എബിലിറ്റി ആൻഡ് റീഡിംഗ് കോംപ്രിഹെൻഷൻ, ഡാറ്റ ഇന്റർപ്രെറ്റേഷൻ ആൻഡ് ലോജിക്കൽ റീസണിംഗ്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നിങ്ങനെ ആണ് 3 വിഭാഗങ്ങൾ.

CAT 2022 Admit Card എങ്ങനെ ഡൗൺലോഡ് ചെയ്യാൻ സാധിക്കും:

  • IIM ഔദ്യോഗിക വെബ്സൈറ്റ് ആയ ac.in സന്ദർശിക്കുക.
  • CAT 2022 അഡ്മിറ്റ് കാർഡ് എന്ന ലിങ്കിലേക്ക് പോകുക.
  • അടുത്ത വിൻഡോയിൽ, ആവശ്യാനുസരണം ലോഗിൻ വിവരങ്ങൾ നൽകുക
  • Submit ബട്ടൺ ക്ലിക്ക് ചെയുക.
  • ഭാവിയിലെ ആവശ്യത്തിനായി അഡ്മിറ്റ് കാർഡ് പ്രിന്റ് എടുത്തു സൂക്ഷിക്കുക.

ഒക്ടോബർ 27, 2022 നു വൈകുന്നേരം 5 മണിയോടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ഔദ്യോഗികം ആയി ആക്റ്റീവ് ആക്കും. അതിനു ശേഷം ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ഉദ്യോഗാർഥികൾക്ക് അഡ്‌മിറ് കാർഡ്  ഡൗൺലോഡ് ചെയ്യാവുന്നതാണ്.

2023 ജനുവരി രണ്ടാം ആഴ്ചയിൽ CAT 2022 ഫലങ്ങൾ പ്രഖ്യാപിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. CAT-ന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ആണ് റിസൾട്ട്  റിലീസ് ചെയുന്നത്. ഉദ്യോഗാർത്ഥികളെ വ്യക്തിഗതമായി എസ്എംഎസ് മുഖേനയും റിസൾട്ടുകൾ അറിയിക്കും. CAT 2022 സ്‌കോർ കാർഡ് 2023 ഡിസംബർ 31 വരെ വാല്യൂ ഉള്ളതായിരിക്കും. അതിനു ശേഷം, CAT 2022 സ്‌കോർ കാർഡ് ഇഷ്യൂ ചെയ്യുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളൊന്നും സ്വീകരിക്കില്ല.

കേരള സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി – ജീവനക്കാരുടെ രജിസ്ട്രേഷൻ നിർബന്ധം!

CAT 2022 നു പങ്കെടുക്കുന്നതിനായി ഉദ്യോഗാർഥികൾക്ക് ബിരുദം ആണ് യോഗ്യത ആവശ്യം ആയിരിക്കുന്നത്. കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദം നേടിയിരിക്കണം. സംവരണ വിഭാഗത്തിൽ ഉള്ളവർക്ക് 45 ശതമാനം മാർക്ക് ആണ് ആവശ്യം ആയിട്ടുള്ളത്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here