CBSE ക്ലാസ് 10, 12 ബോർഡ് പരീക്ഷ 2023 – പരീക്ഷ തീയതി ഉടൻ പ്രതീക്ഷിക്കാം!

0
1005
CBSE ക്ലാസ് 10, 12 ബോർഡ് പരീക്ഷ 2023
CBSE ക്ലാസ് 10, 12 ബോർഡ് പരീക്ഷ 2023

CBSE ക്ലാസ് 10, 12 ബോർഡ് പരീക്ഷ 2023 – പരീക്ഷ തീയതി ഉടൻ പ്രതീക്ഷിക്കാം:സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസുകളിലേക്കുള്ള  പരീക്ഷ തീയതി ഉടൻ വരുമെന്ന് കരുതുന്നു. രക്ഷിതാക്കളും വിദ്യാർത്ഥികളും വളരെ നാളായി പരീക്ഷ തീയതി കാത്തിരിക്കുന്നു. എന്നാൽ ഔദ്യോഗിക സ്ഥിതികരണം ഒന്നും വന്നിട്ടില്ല. എങ്കിലും ഉടൻ തന്നെ പരീക്ഷ തീയതി വരുമെന്നാണ് കരുതുന്നത്.

പരീക്ഷ തീയതി പ്രഖ്യാപിച്ചാൽ ഉടൻ തന്നെ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക സൈറ്റിൽ നിന്ന് ടൈംടേബിൾ ഡൗൺലോഡ് ചെയ്യാൻ കഴിയും.നിലവിലെ റിപോർട്ടുകൾ പ്രകാരം ടൈംടേബിൾ നവംബർ അവസാനത്തോടെ ഉണ്ടാകുമെന്നും  എഴുത്തുപരീക്ഷ  ഫെബ്രുവരി 15 ന് ആരംഭിക്കുമെന്നും ബോർഡ് ജനുവരി 1 ഓടെ പ്രായോഗിക പരീക്ഷ ആരംഭിക്കുമെന്നും എന്നാണ് അറിയുവാൻ സാധിക്കുന്നത്.

CBSE 10th, 12th സാമ്പിൾ ചോദ്യപേപ്പറും ബോർഡ് പരീക്ഷ 2023-ന്റെ മാർക്കിംഗ് സ്കീമും ഇതിനകം തന്നെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് അവ പരിശോധിച്ച് പരീക്ഷയുടെ സ്വഭാവം മനസിലാക്കാവുന്നതാണ്. സാമ്പിൾ ചോദ്യപേപ്പർ പരിശീലനത്തിലൂടെ ഉദ്യോഗാർത്ഥികൾക്ക് മികച്ച മാർക്കുകൾ നേടുവാൻ സാധിക്കുന്നതാണ്.

RGCB Trivandrum റിക്രൂട്ട്മെന്റ് 2022 – ബിരുദാനന്തരബിരുദ യോഗ്യത ഉള്ളവർക്ക് അവസരം! 31000 രൂപ ശമ്പളം!

സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് സാമ്പിൾ പേപ്പറുകൾ: എങ്ങനെ ഡൗൺലോഡ് ചെയ്യാം എന്ന് നോക്കാം.സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക. cbse.gov.in എന്ന വെബ്‌സൈറ്റ് ഹോം പേജിൽ ‘അക്കാദമിക് വെബ്‌സൈറ്റ്’ ക്ലിക്ക് ചെയ്യുക. അപ്പോൾ  നിങ്ങളെ ഒരു പുതിയ വിൻഡോയിലേക്ക് റീഡയറക്‌ടുചെയ്യും. അവിടെ ‘2022-23ലെ നിലവിലെ അക്കാഡമിക് സെഷനിലെ X & XII ക്ലാസുകളിലെ സാമ്പിൾ ചോദ്യപേപ്പറുകൾ’ നിങ്ങൾ കാണുവാൻ സാധിക്കും.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യേണ്ട സാമ്പിൾ പേപ്പർ തിരഞ്ഞെടുക്കുക. സാമ്പിൾ പേപ്പർ ഡൗൺലോഡ് ചെയ്യാൻ ‘SQP’ ലും  മാർക്കിങ്  സ്കീം ഡൗൺലോഡ് ചെയ്യാൻ ‘MS’ ലും ക്ലിക്ക് ചെയ്യുക.

നിലവിൽ  പരീക്ഷയുമായി ബന്ധപ്പെട്ടു സ്കൂളുകൾക്കായി നൽകിയ  വിജ്ഞാപനത്തിൽ 2023 ഫെബ്രുവരി 15 നും മെയ് 15 നും ഇടയിൽ നിർമ്മാണത്തിലോ മറ്റൊരു കക്ഷി ഇടപെടൽ ഉൾപ്പെട്ടേക്കാവുന്ന മറ്റേതെങ്കിലും പ്രവർത്തനങ്ങളിലോ ഉള്ള ഒരു പ്രവർത്തനവും ഷെഡ്യൂൾ ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കാൻ സ്കൂളുകൾക്ക്  നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ അറിയിപ്പിലൂടെ ഉടൻ തന്നെ പരീക്ഷ തീയതിയും ടൈം ടേബിളും വരുമെന്ന് പ്രതീക്ഷിക്കാം.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here