CBSE സാമ്പിൾ ചോദ്യപേപ്പർ 2023 | സാമ്പിൾ പേപ്പർ പ്രസിദ്ധികരിക്കുന്നതും കാത്ത്  അധ്യാപകർ!

0
290
CBSE സാമ്പിൾ ചോദ്യപേപ്പർ 2023 | സാമ്പിൾ പേപ്പർ പ്രസിദ്ധികരിക്കുന്നതും കാത്ത്  അധ്യാപകർ!
CBSE സാമ്പിൾ ചോദ്യപേപ്പർ 2023 | സാമ്പിൾ പേപ്പർ പ്രസിദ്ധികരിക്കുന്നതും കാത്ത്  അധ്യാപകർ!

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ, സിബിഎസ്ഇ, വരാനിരിക്കുന്ന 10, 12 ബോർഡ് പരീക്ഷകൾക്കായി CBSE സാമ്പിൾ പേപ്പറുകൾ ഉടൻ തന്നെ  പുറത്തിറക്കും എന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ അറിയിച്ചു. ബോർഡ് നല്കുന്ന അറിയിപ്പുകൾ അനുസരിച്ചു, CBSE 10th 12th ബോർഡ് പരീക്ഷകൾ 2023 പഴയ പാറ്റേൺ പ്രകാരം മാർച്ച് മാസത്തിൽ തന്നെ നടത്തപ്പെടും. ഇതിനുള്ള പാറ്റേണും പുറത്തുവിട്ടിട്ടുണ്ട്. എന്നിരുന്നാലും, സാമ്പിൾ പേപ്പറുകൾ ഉടൻ പുറത്തു വിടും എന്നാണ് ബോർഡ് സൂചിപ്പിക്കുന്നത്.

Wipro റിക്രൂട്ട്മെന്റ് 2022 | അഡ്മിനിസ്ട്രേറ്റർ ഒഴിവ് (കൊച്ചി) | ഉടൻ അപേക്ഷിക്കൂ!

2022-23 സെഷനിലെ സിബിഎസ്ഇ സാമ്പിൾ പേപ്പറുകൾ വൈകുന്നത് അധ്യാപകർക്ക് ആശങ്ക ഉളവാക്കുന്നതാണ്. സെപ്തംബറോടെ  പല സ്കൂളുകളും മിഡ്-ടേം അല്ലെങ്കിൽ അർദ്ധവാർഷിക പരീക്ഷ  ആരംഭിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്. സിബിഎസ്ഇ സാമ്പിൾ പേപ്പറുകൾ ക്രമീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുക ആണ്. സാമ്പിൾ ചോദ്യപ്പേർ പ്രസിദ്ധീകരണം സംബന്ധിച്ച് cbse ഒരു അറിയിപ്പും ഇതുവരെ നൽകിയിട്ടില്ല.

CBSE 2023 ബോർഡ് പരീക്ഷകളുടെ പാറ്റേൺ മാറ്റി. പാറ്റേണിലെ മാറ്റങ്ങളുടെ രൂപരേഖ ബോർഡ് പങ്കിട്ടു. എന്നിരുന്നാലും, യഥാർത്ഥ മാറ്റങ്ങളും പാറ്റേൺ മനസ്സിലാക്കലും സാധാരണയായി സാമ്പിൾ പേപ്പറുകൾ വഴിയാണ് നേടുന്നത്. ഇതുവരെ സാമ്പിൾ പേപ്പറുകൾ ലഭ്യമല്ലാത്തതിനാൽ, അർദ്ധവാർഷിക പേപ്പറുകൾ സജ്ജീകരിക്കുന്നത് സ്കൂളുകൾക്ക് അൽപ്പം വെല്ലുവിളിയാണ് എന്ന് ഒരു സ്കൂൾ അദ്ധ്യാപിക പറഞ്ഞു.

IBPS RRB ക്ലർക്ക് 2022 |  പ്രിലിംസ് ഫലം പരിശോധിക്കാം ഇവിടെ!

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2022-23 മുതൽ രണ്ട് ടേം ബോർഡ് പരീക്ഷാ സമ്പ്രദായം പിൻവലിക്കാനും വർഷത്തിൽ ഒരിക്കൽ പരീക്ഷ എന്ന  രീതിയിലേക്ക് മടങ്ങാനും തീരുമാനിച്ചു. 2022-ൽ, CBSE 10-ാം ക്ലാസ്, 12-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് രണ്ട് ടേമുകളിലായി ബോർഡ് പരീക്ഷകൾ നടത്തി വന്നിരുന്നു.

ഈ സെഷനിൽ 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള 30% സിലബസും ബോർഡ് വെട്ടി ചുരുക്കിയിട്ടുണ്ട്. പുതിയ പാഠ്യപദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിദ്യാർത്ഥികൾ CBSE ഔദ്യോഗിക വെബ്സൈറ്റ് ആയ cbseacademic.nic.in പരിശോധിക്കാൻ നിർദ്ദേശിക്കുന്നു. പുതിയ സിലബസിന് പുറമേ, വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ മാതൃകാ ചോദ്യപേപ്പർ, മാർക്കിംഗ് സ്കീം, ചോദ്യ ബാങ്ക് എന്നിവയും പരിശോധിക്കാൻ സാധിക്കും എന്ന് അറിയിച്ചിട്ടുണ്ട്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here