CSEB Kerala നിയമനം 2022 – അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി!

0
274
CSEB Kerala നിയമനം 2022 - അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി!
CSEB Kerala നിയമനം 2022 - അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി!

CSEB Kerala നിയമനം 2022 – അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി:കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് (സിഎസ്ഇബി) വിവിധ സഹകരണ സംഘം/ബാങ്കുകളിൽ ഒഴിവുളള തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 310 ഒഴിവുകളാണ് ഉള്ളത്. പ്രസ്തുത ഒഴിവുകളായിലേക്കു അപേക്ഷിക്കുന്നതിനായി നവംബർ 14, 2022 വരെ ആയിരുന്നു സമയ പരിധി നൽകിയിരുന്നത്.

എന്നാൽ ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ചു അപേക്ഷിക്കുന്നതിനായി ഡിസംബർ 6  വരെ നീട്ടിയിരിക്കുക ആണ്. സഹകരണ സർവീസ് പരീക്ഷ ബോർഡിൻെറ ഒക്ടോബർ  15, 2022 നു പുറത്തിറക്കിയ വിജ്ഞാപനം നമ്പർ: 8/2022, 9/2022, 10/2022, 11/2022, 12/2022, 13/2022 എന്നി തസ്തികകളുടെ നിയമനത്തിനായുള്ള അവസാന തീയതി ആണ് ഇപ്പോൾ നീട്ടി നൽകിയിരിക്കുന്നത്.

എച്ച്‌ഡിസി ആൻഡ് ബിഎമ്മിൽ ബിരുദവും അക്കൗണ്ടന്റായി ഏഴു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സഹകരണ ബാങ്കിൽ അതിനു മുകളിലുള്ള തസ്തിക അല്ലെങ്കിൽ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എസ്‌.സി (കോ-ഓപ്പറേഷൻ & ബാങ്കിംഗ്), അക്കൗണ്ടന്റായി അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സഹകരണ ബാങ്കിൽ അതിനു മുകളിലുള്ള തസ്തികയും അപേക്ഷിക്കുന്നതിനയായി യോഗ്യതകൾ ആണ്.

ജീവനക്കാരെ പിരിച്ചു വിടാൻ ഒരുങ്ങി മെറ്റാ: നടപടി ഇന്ന്!

ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഫിനാൻസ് പ്രധാന വിഷയമായി എം.കോം അല്ലെങ്കിൽ ബാങ്കിംഗ് മേഖലയിൽ മൂന്ന് വർഷത്തെ പരിചയവും സഹകരണ യോഗ്യതയും ഉള്ള ഇന്ത്യയിലെ ചാർട്ടേഡ് അക്കൗണ്ടന്റുമാരിൽ അംഗത്വം അല്ലെങ്കിൽ ബി.കോം (സഹകരണം) സഹകരണ ബാങ്കിൽ അക്കൗണ്ടന്റ് അല്ലെങ്കിൽ അതിനു മുകളിലുള്ള തസ്തികയിൽ ഏഴ് വർഷത്തെ പരിചയം എന്നിവയും യോഗ്യതയിൽ കൂട്ടിച്ചേർക്കാവുന്നതാണ്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.csebkerala.org വെബ്സൈറ്റിൽ നിന്നും തസ്തികയുടെ അപേക്ഷ ഫോം കൂടാതെ മാതൃകയും ലഭ്യമാണ്. പരീക്ഷാ ബോർഡ് നടത്തുന്ന OMR പരീക്ഷയുമായി ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് തയ്യാറാക്കുന്നറാങ്ക് ലിസ്റ്റ് അടിസ്ഥാനം ആക്കിയാണ് നിയമനം നടത്തുന്നത്.

താല്പര്യം ഉള്ളവരും യോഗ്യതകൾ പാലിക്കുന്നതുമായ ഉദ്യോഗാർഥികൾ ഡിസംബർ 6, 2022 നു മുമ്പായി സൈറ്റിൽ നൽകിയിരിക്കുന്ന പ്രസ്തുത ഫോർമാറ്റിൽ അപേക്ഷകൾ പൂരിപ്പിച്ചു സമർപ്പിക്കേണ്ടതാണ്. വിശദമായ വിവരങ്ങൾ സഹകരണ സർവീസ് പരീക്ഷ ബോർഡിൻെറ വെബ്സൈറ്റിലും ലഭ്യമാണ്.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here