കേരളത്തിലെ  കനത്ത മഴയെ  തുടർന്ന് CUET 2022  പരീക്ഷ മാറ്റിവെച്ചു!!

0
365
CUETPOSTPONED
CUETPOSTPONED

നിലയ്ക്കാതെ പെയ്യുന്ന മഴയെ തുടർന്ന് ഓഗസ്റ്റ് 4, 5, 6 തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന കോമൺ  യൂണിവേഴ്സിറ്റി  എൻട്രൻസ് പരീക്ഷയുടെ, CUET 2022  കേരളത്തിൽ നടത്തേണ്ടിയിരുന്ന പരീക്ഷ  മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. മഴ മൂലം മാറ്റി വെച്ച പരീക്ഷകൾ മറ്റൊരു ദിവസം നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അഥവാ NTA  അറിയിച്ചു. മറ്റു പരീക്ഷകേന്ദ്രങ്ങളിലെല്ലാം പറഞ്ഞ ദിവസം തന്നെ പരീക്ഷ നടത്തുന്നതായിരിക്കും.

 TCS iBegin റിക്രൂട്ട്മെന്റ് 2022 |  Vmware SME L2 തസ്തികയിലേക് അപേക്ഷകൾ ക്ഷണിക്കുന്നു! !

ഔദ്യോഗിക അറിയിപ്പിൽ NTA ഇപ്രകാരമാണ് കുറിച്ചത്, അതായത്   കനത്ത മഴയും വെള്ളപ്പൊക്കവും കാരണം വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള യാത്ര ബുദ്ധിമുട്ടായേക്കുമെന്നും,  കൂടാതെ, മഴ പെയ്താൽ വൈദ്യുതി തടസ്സവും അതിനാൽ പരീക്ഷ തടസ്സപ്പെടാനും സാധ്യതയുണ്ട് എന്നും അറിയിച്ചു. പരീക്ഷയെഴുതുമ്പോൾ വിദ്യാർത്ഥികൾക്ക് പ്രശ്‌നങ്ങളൊന്നും ഉണ്ടാകാതിരിക്കാനാണ് തീരുമാനം.

“വിദ്യാർത്ഥി സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി, 2022 ഓഗസ്റ്റ് 4, 5, 6 തീയതികളിൽ കേരളത്തിലെ നഗരങ്ങളിൽ നിന്നും പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെ  CUET (UG) – 2022 മാറ്റിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നു” എന്ന് നോട്ടീസിൽ NTA എഴുതുന്നു. പരീക്ഷാ തീയതികളെ സംബന്ധിച്ചിടത്തോളം, മാറ്റിവച്ച പരീക്ഷകളുടെ പുതിയ തീയതികൾ NTA വെബ്‌സൈറ്റിലും CUET ഔദ്യോഗിക വെബ്‌സൈറ്റിലും സമയബന്ധിതമായി പ്രഖ്യാപിക്കും. കൂടാതെ, 2022 ഓഗസ്റ്റ് 6-ന് ശേഷം ഷെഡ്യൂൾ ചെയ്ത CUET-ന്റെ ഷെഡ്യൂൾ ഒന്നും  തന്നെ  പരിഷ്കരിച്ചിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

കേരള PSC സ്പെഷ്യൽ റിക്രൂട്ട്മെന്റ് 2022 | സ്റ്റോർ അറ്റൻഡർ ഒഴിവ് !

പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാ തീയതികളെയും ഷെഡ്യൂളിനെയും കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക വെബ്‌സൈറ്റിൽ പരിശിധിക്കണമെന്നും NTA നിർദ്ദേശിച്ചു.

ഔദ്യോഗിക  സൈറ്റിലേക് പോകുന്നതിനായി ഇവിടെ  ക്ലിക്ക് ചെയ്യൂ!!

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here