Travancore Sugars and Chemicals Ltd മാനേജർ നിയമനം 2022 – PSC അപേക്ഷ ക്ഷണിക്കുന്നു! അവസാന തിയതി നാളെ!

0
289
Travancore Sugars and Chemicals Ltd മാനേജർ നിയമനം 2022
Travancore Sugars and Chemicals Ltd മാനേജർ നിയമനം 2022

Travancore Sugars and Chemicals Ltd മാനേജർ നിയമനം 2022 – PSC അപേക്ഷ ക്ഷണിക്കുന്നു! അവസാന തിയതി നാളെ:കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് Ltd.ൽ മാനേജർ ഒഴിവിലേയ്ക്ക് (കാറ്റഗറി നമ്പർ: 406/2022) അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നാളെ കൂടി മാത്രം. അവസാന തീയതി 02/11/2022 തീയതി ബുധനാഴ്ച അർധരാത്രി 12.00  മണി വരെയാണ്. ഇനിയും അപേക്ഷ സമർപ്പിക്കാത്ത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഉടൻ അപേക്ഷ സമർപ്പിക്കണമെന്ന് കേരള PSC അറിയിപ്പ് നൽകി.

കെമിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. നിലവിൽ 1 സീറ്റ് ആണ് ഒഴിവ് വന്നിരിക്കുന്നത്. 18 മുതൽ 36 വരെയാണ് ടി തസ്തികകളിലേക്ക് നിശ്ചയിച്ചിട്ടുള്ള പ്രായ പരിധി. സംവരണ വിഭാഗത്തിൽ പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രായ പരിധിയിൽ സർക്കാർ അനുവദിച്ചിട്ടുള്ള ഇളവ് ലഭിക്കുന്നതാണ്.  പ്രതിമാസം Rs.35700 മുതൽ  Rs.75600/- രൂപ വരെ പ്രതിഫലമായി നൽകുവാൻ ഉദ്ദേശിച്ചിരിക്കുന്നു.

മുകളിൽ പറഞ്ഞ ഒഴിവ് ഇപ്പോൾ നിലവിലുണ്ട്. ഈ വിജ്ഞാപനത്തിന് അനുസൃതമായി കമ്മീഷൻ പ്രസിദ്ധീകരിച്ച തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് കുറഞ്ഞത് ഒരു വർഷത്തേയ്ക്കും പരമാവധി മൂന്ന് വർഷത്തേയ്ക്കും പ്രാബല്യത്തിൽ തുടരും ഒരു വർഷത്തെ ഏറ്റവും കുറഞ്ഞ കാലയളവിനു ശേഷം പ്രസിദ്ധീകരിച്ചു. മുകളിൽ കാണിച്ചിരിക്കുന്ന ഒഴിവിനെതിരെയും റാങ്ക് ലിസ്റ്റിന്റെ പെൻഡൻസി കാലയളവിൽ റിപ്പോർട്ട് ചെയ്ത എല്ലാ ഒഴിവുകളിലേക്കും ഉദ്യോഗാർത്ഥികൾക്ക് നിർദ്ദേശം നൽകും.

IBPS SO അറിയിപ്പ് 2022 പുറത്ത് – 710 ഒഴിവുകൾ! പരീക്ഷാ തീയതിയും യോഗ്യതയും പൂർണ്ണ വിവരങ്ങളും ഇവിടെ!

ഈ തസ്തികയിലേക്ക് നിയമിതനായ ഏതൊരു വ്യക്തിയും, അവൻ/അവൾ ഡ്യൂട്ടിയിൽ ചേരുന്ന തീയതി മുതൽ, തുടർച്ചയായ രണ്ട് വർഷത്തിനുള്ളിൽ ഡ്യൂട്ടിയിൽ മൊത്തം ഒരു വർഷത്തേക്ക് പ്രൊബേഷനിൽ ആയിരിക്കും.

അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്‌ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം രജിസ്റ്റർ ചെയ്തട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാൻ അവസരം ഒരുക്കിയിരിക്കുന്നു. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password വും ഉപയോഗിച്ച്  login ചെയ്ത്  ശേഷം സ്വന്തം  profile-ലൂടെ അപേക്ഷിക്കേണ്ടത്. ആധാർ കാർഡുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിൽ ഐഡി പ്രൂഫായി ആധാർ കാർഡ് ചേർക്കണം.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here