FIFA World Cup 2022 – റൗണ്ട് 16 മത്സരത്തിൽ നായക പദവി ഇല്ലാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ പോരാടാൻ ഇറങ്ങിയേക്കും!

0
176
FIFA World Cup 2022

FIFA World Cup 2022 – റൗണ്ട് 16 മത്സരത്തിൽ നായക പദവി ഇല്ലാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ പോരാടാൻ ഇറങ്ങിയേക്കും: നാളെ 07.12.2022 വെളുപ്പിന് 12.30 നടക്കാനിരിക്കുന്ന പോർച്ചുഗൽ VS സ്വിറ്റ്‌സർലൻഡ് മത്സരത്തിൽ നായക പദവി ഇല്ലാതെ ആയിരിക്കും റൊണാൾഡോ മത്സരത്തിറങ്ങുക. റൗണ്ട്16 മത്സരത്തിലെ അവസാന മത്സരമാണ് പോർച്ചുഗലും സ്വിറ്റ്‌സർലൻഡുമായിട്ടുള്ള മത്സരം.

നോക്ഔട്ട്  മത്സരം ആയതിനാൽ ഇരുടീമുകൾക്കും ജയം അത്യാവശ്യം ആണ്. ഇതിന് മുൻപുള്ള മത്സരത്തിൽ പോർച്ചുഗൽ ദക്ഷിണ കൊറിയയോട് തോറ്റിരുന്നു. അത് കൊണ്ട് സ്വിറ്റ്സർലൻഡ് ടീമിന് ഒരു അട്ടിമറി സാധ്യത നിലനിൽക്കുന്നുണ്ട്.

ചൊവ്വാഴ്ച ലുസൈൽ ഐക്കണിക് സ്റ്റേഡിയത്തിൽ സ്വിറ്റ്‌സർലൻഡിനെ നേരിടുമ്പോൾ പോർച്ചുഗൽ 2022 ഫിഫ ലോകകപ്പിലെ 16 മത്സരങ്ങളുടെ അവസാനകളിക്കായിരിക്കും സാക്ഷ്യം വഹിക്കുക . ടീം മാനേജർ ഫെർണാണ്ടോ സാന്റോസിനോട് മായിട്ടുള്ള പ്രശ്നം മൂലം ക്യാപ്റ്റൻ പദവി നഷ്ട്ടമായേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

FIFA World Cup 2022 – ഇത് വരെ ഫുട് ബോൾ മാമാങ്കത്തിൽ നിന്നും പുറത്തായവർ ആരൊക്കെ? കൂടുതൽ വിവരങ്ങൾ അറിയാം ഇവിടെ!

മാഞ്ചസ്റ്റർ യുണൈറ്റഡ് ബോസ് എറിക് ടെൻ ഹാഗുമായുള്ള തർക്കത്തെക്കുറിച്ച് സംസാരിച്ച പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിന് രണ്ടാഴ്ചയ്ക്ക് ശേഷം, റൊണാൾഡോ  മാനേജരെ ശല്യപ്പെടുത്തിയതായി തോന്നുന്നു,  ഇത്തവണ പോർച്ചുഗൽ ദേശീയ ടീമിന്റെ ബോസ്, അദ്ദേഹത്തിന്റെ പ്രതികരണത്തിന് ശേഷം വ്യക്തമാക്കി.

പോർച്ചുഗൽ vs സ്വിറ്റ്‌സർലൻഡ് മത്സരം ഡിസംബർ 7 ന് ഇന്ത്യൻ സമയം രാവിലെ 12 :30 ന് ലുസൈലിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടക്കും.ഘാനയ്‌ക്കെതിരെ 3-2ന് ജയിച്ചാണ് പോർച്ചുഗലിന്റെ തുടക്കം കുറിച്ചത്. ഉറുഗ്വേയ്‌ക്കെതിരെ 2-0ന് അടുത്ത കളി വിജയിച്ചു. പക്ഷെ മൂന്നാം അങ്കത്തിൽ 2-1ന് ദക്ഷിണ കൊറിയ അട്ടിമറിച്ചു.അതിനാൽ പോർച്ചുഗൽ മികച്ച ടീം ആണെങ്കിലും അട്ടിമറി സാധ്യത അവിടെയും നിലൽക്കുന്നുണ്ട്.

FIFA World Cup 2022 – സ്വിറ്റ്സർലൻഡിനെതിരെ റോണോയുടെ പോർച്ചുഗൽ പട നേരിടും! കൂടുതൽ വിശേഷങ്ങൾ അറിയാം ഇവിടെ!

പോർചുഗലിനെ സംബന്ധിച്ച് റൊണാൾഡോ ബ്രഹ്മസ്ത്രം തന്നെയാണ് എന്നാൽ താരത്തിന്റെ ക്യാപ്റ്റൻ പദവിയിൽ നിന്നുള്ള നീക്കം ആരാധകരെ സംബന്ധിച്ച് ആശങ്ക ജനകമാണ്. ടീം മാനേജ്‌മന്റ് ആയിട്ടുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്തു എന്നാണ് ടീം അധികൃതരുടെ ഭാഗത്ത്‌ നിന്നുമുണ്ടായിരിക്കുന്നത്. എന്നാൽ ലൈനപ്പ് ന് ശേഷം മാത്രമേ ക്യാപ്റ്റൻ സ്ഥാനത്തെ കുറിച്ച് വ്യക്തത വരുകയൊള്ളു അതിനായി കാത്തിരിക്കുകയാണ് ആരാധകരും ഫുട്ബോൾ ലോകം.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here