സർക്കാർ ഓഫീസിലെ ഫയലുകൾ അതിവേഗം തീർപ്പാക്കും-വിശദമായി വായിക്കാം!

0
217

സർക്കാർ ഓഫീസിലെ ഫയലുകൾ അതിവേഗം തീർപ്പാക്കും-വിശദമായി വായിക്കാം:സർക്കാർ ഓഫീസിലെ ഫയൽ നീക്കം വേഗത്തിലാക്കാൻ സർക്കാർ പദ്ധതിയിടുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഓരോ  വകുപ്പ് തല സെക്രട്ടറിമാരുടെ യോഗം വിളിക്കും. രണ്ടു മാസത്തിലൊരിക്കൽ യോഗം ചേരാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ചൊവ്വാഴ്ച വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഈ കാര്യങ്ങൾ അറിയിച്ചത്. ലളിതമായ വിശദീകരണം തേടി ധനവകുപ്പിന് ഫയൽ കൈമാറുന്നത് ഒഴിവാക്കാനും നിർദേശം നൽകി. ചീഫ് സെക്രട്ടറി വിപി ജോയിയും യോഗത്തിൽ പങ്കെടുത്തു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2023 – 31,000 രൂപ ശമ്പളം! ഇന്റർവ്യൂ മാത്രം!

വകുപ്പുകൾ തമ്മിലുള്ള അനാവശ്യ ഫയൽ കൈമാറ്റം നിരുത്സാഹപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. പലവകുപ്പുകളും നിസ്സാര വിശദികരണത്തിന് ധനവകുപ്പിന് ഫയൽ അയക്കുന്നത് കാലതാമസത്തിന് കാരണമാകുന്നു. ഇതൊഴിവാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ നിർദേശിച്ചു. ഫയൽ നീക്കം ചെയ്യുന്നത് ഉൾപ്പടെ ഭരണപരമായ കാര്യങ്ങളിൽ നിർദേശങ്ങൾ സമർപ്പിക്കാനും വകുപ്പ് സെക്രട്ടറിമാരോട് ആവശ്യപെട്ടിട്ടുണ്ട്. സർക്കാർ ഓഫീസുകളിൽ  ഇ ഫയൽ ആകുന്നതും സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു. എല്ലാ സർക്കാർ ഓഫീസികളും ഫയലുകൾ ഇ-ഫയൽ രൂപത്തിലാകും.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here