ഇന്ത്യക്കാരെ വഞ്ചിച്ചു ഗൂഗിൾ: ഈ ഫീച്ചറുകൾ ഇന്ത്യയിൽ ഇല്ല!

0
218
ഇന്ത്യക്കാരെ വഞ്ചിച്ചു ഗൂഗിൾ: ഈ ഫീച്ചറുകൾ ഇന്ത്യയിൽ ഇല്ല!
ഇന്ത്യക്കാരെ വഞ്ചിച്ചു ഗൂഗിൾ: ഈ ഫീച്ചറുകൾ ഇന്ത്യയിൽ ഇല്ല!

ഇന്ത്യക്കാരെ വഞ്ചിച്ചു ഗൂഗിൾ: ഈ ഫീച്ചറുകൾ ഇന്ത്യയിൽ ഇല്ല:ലോകത്ത് ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള പല ആപുകൾക്കും സൈറ്റുകളും കൈകാര്യം ചെയ്യുന്നതും നടത്തുന്നതുമായ കമ്പനിയാണ് ഗൂഗിൾ.  നേരിട്ടോ അല്ലാതെയോ ഒട്ടുമിക്ക സ്മാർട്ടഫോൺ ഉപയോക്താക്കളും ഗൂഗിൾ സേവനങ്ങൾ ഉപയോഗിക്കാറുണ്ട്.  അത്തരത്തിൽ ഏറ്റവും പ്രശസ്തി നേടിയ ഒരു ഗൂഗിൾ സേവനമാണ് ഗൂഗിൾ മാപ്‌സ്.  ഇന്ത്യയിൽ ആയാലും സാധാരണക്കാർ മുതൽ പണക്കാർ വരെ നിത്യ ജീവിതത്തിൽ ഗൂഗിൾ മാപ്‌സ് ഉപയോഗിക്കാറുണ്ട്.  പരിചയമില്ലാത്ത ലക്ഷ്യസ്ഥാനത്തേക്ക് ആദ്യം പോകുമ്പോൾ ഒക്കെ ഈ ആപ്പ് നൽകുന്ന സഹായം വലുതല്ല.  നിരന്തരം അപ്‌ഡേറ്റുകൾ വരുന്ന ഈ ആപ്പിലെ ആറു സേവനങ്ങൾ പക്ഷെ ഇന്ത്യൻ ഉപയോക്താക്കൾക്ക് ലഭ്യം അല്ല.

സെർച്ച് വിത്ത് ലൈവ് വ്യൂ – ഇത് ഉപയോഗിച്ചാൽ മാപ് കാമറ ഉപയോഗിച്ച് സ്‌ക്രീനിൽ ആരോ ഉപയോഗിച്ച് എങ്ങോട്ടേക്ക് ആണ് നീങ്ങേണ്ടത് എന്ന് കാണിച്ചു തരും.

ഇൻഡോർ ലൈവ് വ്യൂ – സ്ട്രീറ്റ് വ്യൂ പോലെ സ്ഥലത്തെ പ്രധാന കേന്ദ്രങ്ങളിലെ ഉൾവശം ആകും ഇൻഡോർ ലൈവ് വ്യൂവിൽ ഉണ്ടാവുക.

പുതിയ സ്നിക്കേർസ് ബെറി വിപ്പ് ലോഞ്ച് ചെയ്തു: സ്ട്രോബെറി രുചിയിൽ ലഭ്യമാകും!

ഇമ്മേഴ്സിവ് വ്യൂ – കാലാവസ്ഥ, ട്രാഫിക്, തിരക്ക് തുടങ്ങിയ വിവരങ്ങൾക്കൊപ്പം ഒരു പ്രദേശത്തിന്റെ മൾട്ടി-ഡൈമൻഷണൽ കാഴ്‌ചകൾ പരിശോധിക്കാൻ ഈ ഫീച്ചർ കൊണ്ട് പറ്റും.

ഇക്കോ ഫ്രണ്ട്ലി റൂട്ട് – പരിസ്ഥിതി സൗഹൃദ പാതയിലൂടെ സഞ്ചരിക്കാൻ ആണ് ഈ സംവിധാനം ഉപയോഗപ്രദം ആകുക.  കുറഞ്ഞ ഇന്ധനം ചിലവാക്കി വേഗം ലക്ഷ്യ സ്ഥാനത്ത് എത്താൻ ഉള്ള പാതയാണ് ഇതിൽ കാണിക്കുക.

ലൈറ്റ് നാവിഗേഷൻ ഫോർ സൈക്ലിസ്റ്റ് – സൈക്കിളിൽ യാത്ര ചെയ്യുമ്പോൾ സാധാരണ മാപ് നാവിഗേഷൻ നോക്കുന്നത് ബുദ്ധിമുട്ട് ആയതിനാൽ സൈക്കിൾ യാത്രികർക്കായി അവതരിപ്പിച്ചത് ആണ് ലൈറ്റ്‌ നാവിഗേഷൻ.  ഇത് സാധാരണ നാവിഗേഷനിൽ നൽകുന്ന വിവരങ്ങൾ ലഘൂകരിച്ചു നൽകും.

നെയ്ബർഹുഡ് വൈബ് ചെക്ക് – ഒരു സ്ഥലത്ത് പോകുമ്പോൾ അവിടെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങൾ ഏതൊക്കെയാണ് എന്ന് ഈ ഫീച്ചർ കാണിച്ചു തരുന്നു.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here