നിങ്ങളുടെ സ്മാർട്ടഫോൺ കളവു പോയോ? എങ്കിൽ ഇങ്ങനെ ചെയ്യൂ!

0
290

നിങ്ങളുടെ സ്മാർട്ടഫോൺ കളവു പോയോ? എങ്കിൽ ഇങ്ങനെ ചെയ്യൂ:ഇപ്പോൾ എല്ലാ മനുഷ്യരുടെ ജീവിതത്തിലും ഏറ്റവും അത്യാവശ്യം വേണ്ട, ഉപയോഗിക്കേണ്ട ഒരു ഇലക്ട്രിക്ക് ഉപകരണം ആണ് സ്മാർട്ട്ഫോൺ.  പക്ഷെ പല ഫോണുകളുടെ വില കാരണവും അതിനു കരിച്ചന്തയിൽ ഉള്ള മൂല്യം കാരണവും മോഷ്ടാക്കൾ ആൾക്കൂട്ടത്തിനു ഇടയിൽ നിന്ന് ഫോൺ മോഷ്ടിക്കുന്നത് പതിവാണ്.  അത്തരത്തിൽ ഫോൺ കളവ് പോയാൽ പരിഭ്രാന്തർ ആകാതെ ഫോൺ എങ്ങനെ തിരിച്ചുപിടിക്കാൻ ആകും എന്നാണ് ഉപയോക്താക്കൾ നോക്കേണ്ടത്.  ആദ്യം എവിടെ എങ്കിലും ഫോൺ മറന്നു വെച്ചത് ആണോ എന്ന് ആലോചിച്ചും തിരഞ്ഞും നോക്കുക.  ഇനി അഥവാ അത് പരാജയം ആണ് സമ്മാനിക്കുന്നത് എങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക.

ഇനി പരീക്ഷയുടെ കാലം | സിബിഎസ്ഇ SSLC, +2  പരീക്ഷകൾ ഇന്ന് മുതൽ!!

  • ആദ്യം തന്നെ ഫൈൻഡ് മൈ ഫോൺ ഉപയോഗിച്ച് നിങ്ങളുടെ ഫോണിന്റെ ലൊക്കേഷൻ കണ്ടുപിടിക്കുക. ജിപിഎസ് നിങ്ങളുടെ ഫോണിൽ ഓൺ ആണെങ്കിൽ അതിൽ ലോഗിൻ ചെയ്തിരിക്കുന്ന ഗൂഗിൾ ഇമെയിൽ ഐഡി മറ്റു ഫോണിലോ ലാപ്‌ടോപിലോ ഉപയോഗിച്ച് കയറി ഫോൺ കണ്ടു പിടിക്കാവുന്നതാണ്.  മാത്രമല്ല ഫോൺ ഇനി അഥവ സൈലന്റ് ആണെങ്കിൽ പോലും ഈ സംവിധാനം ഉപയോഗിച്ച് ശബ്ദം ഉണ്ടാക്കാൻ കഴിയും.
  • ഫോൺ കളവ് പോയതാണ് എന്ന് ഉറപ്പാണ് എങ്കിൽ അതിലെ വിവരങ്ങൾ മോഷ്ടാവ് എടുക്കാതെ ഇരിക്കാൻ ഫൈൻഡ് മൈ ഫോൺ ഉപയോഗിച്ച് തന്നെ ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യാവുന്നതാണ്.
  • പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത് അത്യാവശ്യമാണ്. മൊബൈൽ ഫോണിന്റെ ഐഎംഇഐ നമ്പർ ഉൾപ്പെടുത്തി വേണം സ്റ്റേഷനിൽ പരാതി നൽകുവാൻ.  ഇമെയിൽ,ബാങ്ക് അക്കൗണ്ട് തുടങ്ങിയ സംവിധാനങ്ങളുടെ പാസ്‌വേഡ് മാറ്റുന്നതും നല്ലത് ആണ്.  ബാങ്ക് അധികൃതരെ ഫോൺ കളവ് പോയ വിവരവും വിളിച്ചു പറയണം.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here