ഇനി പരീക്ഷയുടെ കാലം | സിബിഎസ്ഇ SSLC, +2  പരീക്ഷകൾ ഇന്ന് മുതൽ!!

0
315
ഇനി പരീക്ഷയുടെ കാലം | സിബിഎസ്ഇ SSLC, +2  പരീക്ഷകൾ ഇന്ന് മുതൽ!!
ഇനി പരീക്ഷയുടെ കാലം | സിബിഎസ്ഇ SSLC, +2  പരീക്ഷകൾ ഇന്ന് മുതൽ!!

ഇനി പരീക്ഷയുടെ കാലം | സിബിഎസ്ഇ SSLC, +2  പരീക്ഷകൾ ഇന്ന് മുതൽ:CBSE ബോർഡ് 10, +2 ക്ലാസ്സുകാരുടെ പരീക്ഷകൾ ഇന്ന് ആരംഭിക്കുകയാണ്. രാവിലെ 10.30 നാണ് പരീക്ഷ ആരംഭിക്കുന്നത്. പുറത്തുവിട്ടിരിക്കുന്ന നിർദ്ദേശങ്ങൾ പ്രകാരം  പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 21 വരെയും 12 ക്ലാസ് പരീക്ഷകൾ ഏപ്രിൽ 5 വരെയുമാണ് നടക്കുന്നത്. വിദ്യാർത്ഥികൾ പരീക്ഷകളുടെ അഡ്മിറ്റ് കാർഡുകൾ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. സ്‌കൂളുകൾ സ്‌കൂൾ ലോഗിൻ ഐഡിയിൽ നിന്ന് സിബിഎസ്ഇ 10, 12 അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം.

NIT കാലിക്കറ്റ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം  – പ്ലസ് ടു യോഗ്യതയുള്ളവർക്ക്  സുവർണ്ണാവസരം!

ഈ വർഷം പരീക്ഷ എഴുതാനായി ഏകദേശം 35 ലക്ഷം വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ചാറ്റ്ജിപിടി ഉപയോഗിക്കുന്നത് സിബിഎസ്ഇ നിരോധിച്ചിട്ടുണ്ട്. പരീക്ഷയിൽ പങ്കെടുക്കേണ്ട വിദ്യാർത്ഥികൾ കൃത്യസമയത്ത് തന്നെ എത്തിച്ചേരേണ്ടതാണ്. വിദ്യാർത്ഥികൾ ജിപിഎസ് ഉള്ള മൊബൈൽ ഫോണുകൾ, വാർത്താവിനിമയ ഉപകരണങ്ങൾ, ഇലക്‌ട്രോണിക് സാധനങ്ങൾ, നിരോധിച്ച വസ്തുക്കൾ എന്നിവ പരീക്ഷാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകരുത്. വിദ്യാർത്ഥികൾ സ്കൂൾ യൂണിഫോം ധരിച്ച് പോകണം കൂടാതെ CBSE അഡ്മിറ്റ് കാർഡ് 2023 ന് പുറമേ സ്കൂൾ ഐഡന്റിറ്റി കാർഡ് ഉണ്ടായിരിക്കണം.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here