ICAR-CMFRI Kochi വാക്ക്-ഇൻ-ഇന്റർവ്യൂ | അപേക്ഷിക്കേണ്ട അവസാന തീയതി ഇന്ന്!

0
276
ICAR-CMFRI Kochi വാക്ക്-ഇൻ-ഇന്റർവ്യൂ | അപേക്ഷിക്കേണ്ട അവസാന തീയതി ഇന്ന്!
ICAR-CMFRI Kochi വാക്ക്-ഇൻ-ഇന്റർവ്യൂ | അപേക്ഷിക്കേണ്ട അവസാന തീയതി ഇന്ന്!

ICAR-CMFRI Kochi, യിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കുന്നതിനായി ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികയ്ക്കായി  അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 15/09/ 2022 അവസാനിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇന്ന് തന്നെ അപേക്ഷ സമർപ്പിക്കുക.

M G യൂണിവേഴ്സിറ്റി | ഇന്റേൺഷിപ്പിനായി അപേക്ഷകൾ ക്ഷണിക്കുന്നു | പൂർണ വിവരങ്ങൾ ഇവിടെ!

അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികളിൽ നിന്ന് ഷോർട്ട് ലിസ്റ്റുചെയ്ത ഉദ്യോഗാർത്ഥികളോട് മാത്രമേ അഭിമുഖത്തിനായി റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുകയുള്ളൂ/ അഭിമുഖത്തിനായി ഷെഡ്യൂൾ ചെയ്തിരിക്കുന്ന അനുയോജ്യമായ പ്ലാറ്റ്‌ഫോമിലെ ഓൺലൈൻ അഭിമുഖം ആണ് നടക്കുന്നത്. അഭിമുഖം 22/09/2022 തീയതി നടത്തുന്നതാണ്. അഭിമുഖത്തിനായുള്ള സമയം തെരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇമെയിൽ വഴിയോ മൊബൈൽ മെസ്സേജ് വഴിയോ അറിയിക്കുന്നതാണ്.

അക്വാകൾച്ചർ/ ഫിഷ് ന്യൂട്രീഷൻ, ഫിഷ് ഫിസിയോളജി, ബയോകെമിസ്ട്രി/ ഫിഷ് ഹെൽത്ത് എന്നിവയിൽ സ്പെഷ്യലൈസേഷനോടെ ഫിഷറീസ് സയൻസസിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർത്ഥികളിൽ നിന്നാണ് നിശ്ചിത തസ്തികയ്ക്കായി അപേക്ഷ ക്ഷണിക്കുന്നത്. ഒരു വർഷത്തേക്ക് പൂർണ്ണമായും താൽക്കാലിക അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. പ്രതിമാസം 31000 രൂപ ശബളം വരുന്ന ടി തസ്തിക തുടർന്നുള്ള പ്രകടനത്തെ അടിസ്ഥാനമാക്കി 3 വർഷം വരെ നിയമന കാലാവധി വാർഷികാടിസ്ഥാനത്തിൽ നീട്ടാവുന്നതുമാണ്.

KPSC റിസൾട്സ് 2022 | ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്  തസ്തികയുടെ  മെയിൻ ലിസ്റ്റ് പുറത്തു വിട്ടു!

നിശ്ചിത തസ്തികയ്ക്കായി  പുരുഷന്മാർക്ക് 35 വയസും സ്ത്രീകൾക്ക് 40 വയസും പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് അപേക്ഷ സമർപ്പിക്കാൻ അർഹതയുള്ളത്. എസ്‌സി/എസ്ടിക്ക് ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും ഒബിസി ഉദ്യോഗാർത്ഥികൾക്ക് 3 വർഷവും പ്രായത്തിന് ഇളവ് നൽകുന്നുണ്ട്.

കേരളത്തിലെ തിരുവനന്തപുരത്തെ CMFRI യുടെ വിഴിഞ്ഞം റീജിയണൽ സെന്ററിലായിരിക്കും പോസ്റ്റിംഗ് ആദ്യം നടക്കുക, എന്നാൽ ഇന്ത്യയിൽ എവിടെയും പോസ്റ്റ് ചെയ്യാൻ ബാധ്യസ്ഥരാണ്. കോംപീറ്റന്റ് അതോറിറ്റി കാലാകാലങ്ങളിൽ പുറപ്പെടുവിച്ചേക്കാവുന്ന ഉത്തരവുകൾ/നിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും ഉദ്യോഗാർത്ഥികളെ നിയന്ത്രിക്കപ്പെടുന്നത്.

ICAR-CMFRI Kochi കൂടുതൽ അറിയിപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here