കേരള HighCourt റിക്രൂട്ട്മെന്റ് | ചോഫർ തസ്തികയുടെ ഒന്നാം ഘട്ട അപേക്ഷക്കു  1 ദിനം കൂടി!

0
316
കേരള HighCourt റിക്രൂട്ട്മെന്റ്
കേരള HighCourt റിക്രൂട്ട്മെന്റ്

കേരള ഹൈക്കോടതിയിൽ ചോഫറാകാം. തസ്തികയിലേക്കുള്ള നിയമനത്തിനായുള്ള N.C.A & റെഗുലർ ഒഴിവുകളിലേക്ക് ഇന്ത്യൻ പൗരന്മാരായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിരുന്നു. പ്രസ്തുത ഒഴിവിന്റെ ഒന്നാം ഘട്ട റെജിസ്ട്രേഷൻ  പൂർത്തിയാക്കാൻ  ഇനി രണ്ട് ദിവസം കൂടി മാത്രം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക്‌ ഉടൻ അപേക്ഷിക്കാം.

ICAR-CMFRI Kochi വാക്ക്-ഇൻ-ഇന്റർവ്യൂ | അപേക്ഷിക്കേണ്ട അവസാന തീയതി ഇന്ന്!

കേരള ഹൈക്കോടതിയിൽ ഷോഫർ ഗ്രേഡ് II തസ്തികക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി16/09/2022 വരെയാണ്.  നിലവിൽ 19 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തസ്തികക്ക് അപേക്ഷിക്കാനുള്ള യോഗ്യത S.S.L.C പാസ് ആയിരിക്കണം. ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. 1986-നും 01.01.2004-നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്കാണ്  (രണ്ട് ദിവസവും ഉൾപ്പെടെ) അപേക്ഷിക്കാൻ അർഹത ഉള്ളത്.  പട്ടികജാതി/പട്ടികവർഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കും മറ്റ് പിന്നോക്ക വിഭാഗത്തിൽ പെട്ടവർക്കും നിയമാനുസൃതമായ ഇളവ് ഉണ്ടായിരിക്കുന്നതാണ്.

26500 – 60700 രൂപ എന്ന സ്കെലിയിൽ  ആയിരിക്കും ശബളം ലഭിക്കുക. എഴുത്തു പരീക്ഷ, പ്രായോഗിക പരീക്ഷ(ഡ്രൈവിംഗ് പരീക്ഷ), അഭിമുഖം എന്നിവയുടെ, അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കുക. എഴുത്തു പരീക്ഷ ഒബ്ജക്റ്റീവ് മാതൃകയിലുള്ളതും 100 ചോദ്യങ്ങൾ  അടങ്ങിയതുമായിരിക്കും. അഭിമുഖത്തിന് 25 മാർക്ക് ആയിരിക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഉദ്യോഗാര്ഥിക്ക് അഭിമുഖത്തിന് കുറഞ്ഞ പക്ഷം 20 % മാർക്ക് നേടിയിരിക്കണം.

KDRB | LD ക്ലർക്ക് / സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II – തിരുവിതാംകൂർ ദേവസ്വം ബോർഡ്  പരീക്ഷ കേന്ദ്രങ്ങളുടെ പട്ടിക പുറത്ത്‌ വിട്ടു!

ഉദ്യോഗാർത്ഥികൾ കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടൽ മുഖേന ആണ് അപേക്ഷകൾ നൽകേണ്ടത്. ഓൺലൈനായിട്ടാണ് അപേക്ഷകൾ നൽകേണ്ടത് അപേക്ഷകർക്ക് സാധുവായ മൊബൈൽ നമ്പർ / സാധുവായ വ്യക്തിഗത ഇ-മെയിൽ ഐഡി ഉണ്ടായിരിക്കണമെന്ന് നിർദ്ദേശിക്കുന്നു. അത് റിക്രൂട്ട്‌മെന്റ് കാലയളവിലേക്ക് സജീവമായി നിലനിർത്തണം. ഹൈക്കോടതി വിവിധ അറിയിപ്പുകൾ അയയ്ക്കുന്നത് ഈ മൊബൈൽ നമ്പർ/ഇ-മെയിൽ ഐഡിയിലേക്ക് എസ്എംഎസ്/ഇ-മെയിൽ വഴി ആയിരിക്കും നല്കുക.

കൂടുതൽ വിവരങ്ങളറിയുവാൻ നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.

 NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here