IPA ICAI റിക്രൂട്ട്മെന്റ് 2022 | മാനേജിംഗ് ഡയറക്ടർ ഒഴിവ് | ബിരുദധാരികൾക്ക് അവസരം!

0
420
IPA ICAI റിക്രൂട്ട്മെന്റ് 2022 | മാനേജിംഗ് ഡയറക്ടർ ഒഴിവ് | ബിരുദധാരികൾക്ക് അവസരം!

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ഇൻസോൾവൻസി പ്രൊഫഷണൽ ഏജൻസി IPA ICAI – മാനേജിംഗ് ഡയറക്ടർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. IPA ICAI – മാനേജിംഗ് ഡയറക്ടർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് ഓൺലൈൻ ആയി ആപേക്ഷിക്കാം.

സ്ഥാപനത്തിന്റെ പേര് IPA ICAI
തസ്തികയുടെ പേര് മാനേജിംഗ് ഡയറക്ടർ
അവസാന തിയതി 2022 ഒക്ടോബർ 31
നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

ഉദ്യോഗാർത്ഥികൾ ബിരുദധാരി ആയിരിക്കണം. ഒപ്പം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ / ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ / ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ / എംബിഎ / പ്രശസ്ത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നിയമ ബിരുദധാരി/ CAIIB ഇവയിലെ അംഗമായിരിക്കണം.

പ്രവൃത്തി പരിചയം:

പ്രൊഫഷണലായോ പ്രശസ്തമായ കോർപ്പറേറ്റ് ഓർഗനൈസേഷനിലോ / ബാങ്കുകൾ / ധനകാര്യ സ്ഥാപനങ്ങൾ / റെഗുലേറ്ററി ബോഡികളിലോ പ്രാക്ടീസ് ചെയ്ത്കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

കേരള  PSC | പോലീസ് കോൺസ്റ്റബിൾ (TVM ) കായികക്ഷമതാ പരീക്ഷ തീയതി വന്നു!

പ്രായപരിധി:

തസ്തികയുടെ ഉയർന്ന പ്രായപരിധി അനുസരിച്ച് ഉദ്യോഗാർഥികളുടെ പ്രായം 2022 ജൂൺ 30-ന് 55 വയസ്സിന് മുകളിലായിരിക്കരുത്. (അസാധാരണമായ സന്ദർഭങ്ങളിൽ 5 വർഷത്തേക്ക് അതായത് അറുപത് വയസ്സ് വരെ ഇളവ്).

ശമ്പളം:

പ്രതിവർഷം 20 മുതൽ 24 ലക്ഷം രൂപ വരെ ആയിരിക്കും മാനേജിംഗ് ഡയറക്ടർ തസ്തികയുടെ ശമ്പളം.

ജോലി വിശദാംശങ്ങൾ:

  • മാനേജിംഗ് ഡയറക്ടർ IPA ICAI യുടെ അഡ്മിനിസ്ട്രേറ്റീവ് തലവനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻസോൾവൻസി പ്രൊഫഷണൽ ഏജൻസിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഉത്തരവാദിയായിരിക്കും.
  • കൂടാതെ കോഡും നിയമങ്ങളും നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ച് പുറപ്പെടുവിച്ചിട്ടുള്ളതും ഗവേണിംഗ് ബോർഡ് നിർണ്ണയിക്കുകയും ചുമതലപ്പെടുത്തുകയും ചെയ്യുന്നതനുസരിച്ച് അത്തരം ജോലികളും പ്രവർത്തനങ്ങളും നിർവഹിക്കും.
  • വിവിധ കാര്യങ്ങളിൽ നയരൂപീകരണത്തിനായി മറ്റ് ഐപിഎകളുമായി ഏകോപിപ്പിക്കുകയും ഇൻസോൾവൻസി പ്രൊഫഷന്റെ വികസനത്തിന്റെ പ്രസക്തമായ വശങ്ങൾക്കായി അന്തിമ തീരുമാനം എടുക്കുകയും ചെയ്യുക.
  • അയാൾ/അവൾക്ക് കുറ്റമറ്റ ട്രാക്ക് റെക്കോർഡ്, സമഗ്രത, പ്രൊഫഷണൽ കഴിവ് എന്നിവയും, തൊഴിലിന്റെ ലക്ഷ്യത്തോട് ശക്തമായ പ്രതിബദ്ധത ഉണ്ടായിരിക്കണം.

തസ്തികയുടെ കാലാവധി:

കരാറിന്റെ അടിസ്ഥാനത്തിൽ 3 വർഷത്തേക്കാണ് ഈ തസ്തികയുടെ കാലാവധി എന്നാൽ IPA ICAI യുമായി അടുത്ത 3 വർഷം വരെ പുതുക്കുന്നതിന് സാധ്യതയുണ്ട്.

അപേക്ഷിക്കേണ്ടവിധം:

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിന് ശേഷം തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ആവശ്യമായ അനുബന്ധ രേഖകൾ [email protected] എന്ന ഇമെയിൽ ഐഡിയിലേക്ക് അയക്കേണ്ടതാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2022 ഒക്ടോബർ 31 ആണ്.

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here