IPPB റിക്രൂട്ട്മെന്റ് 2022 – അഭിമുഖം മാത്രം! അവസാന തീയതി നാളെ!

0
470
IPPB റിക്രൂട്ട്മെന്റ് 2022 - അഭിമുഖം മാത്രം! അവസാന തീയതി നാളെ!
IPPB റിക്രൂട്ട്മെന്റ് 2022 - അഭിമുഖം മാത്രം! അവസാന തീയതി നാളെ!

IPPB റിക്രൂട്ട്മെന്റ് 2022 – അഭിമുഖം മാത്രം! അവസാന തീയതി നാളെ:IPPB എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്, ഇന്ത്യാ ഗവൺമെന്റിന്റെ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് കീഴിലുള്ള തപാൽ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ പോസ്റ്റിന്റെ ഒരു ഡിവിഷനാണ്. ഐടി ഘടന കൊണ്ടുവരുന്നതിന് ഐപിപിബിക്ക് 41 ഇൻഫർമേഷൻ ടെക്നോളജി പ്രൊഫഷണലുകൾ ഡിഒപിയിൽ നിന്ന് ഡെപ്യൂട്ടേഷനിൽ ആവശ്യമാണ്.  പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ 18.11.2022 ആണ് . ഇനിയും യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഉടൻ തന്നെ അപേക്ഷിക്കാവുന്നതാണ്.

അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ഇൻഫർമേഷൻ ടെക്നോളജിയിൽ സയൻസ് ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ബാച്ചിലർ ഓഫ് എഞ്ചിനീയറിംഗ് ഇൻ ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബാച്ചിലർ ഓഫ് ടെക്‌നോളജി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/എംഎസ്‌സി ഇൻ ഇൻഫർമേഷൻ ടെക്‌നോളജി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ബിസിഎ/എംസിഎ എന്നിവയിൽ ഏതെങ്കിലും യോഗ്യത ഉണ്ടായിരിക്കണം.

മാനേജർ, സീനിയർ മാനേജർ, ചീഫ് മാനേജർ എന്നീ തസ്തികയിലേക്ക്  അപേക്ഷിക്കാൻ ഇൻഫർമേഷൻ ടെക്നോളജിയിൽ  ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ബാച്ചിലർ ഓഫ് എഞ്ചിനീയറിംഗ് ഇൻ ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്‌നോളജി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/എംഎസ്‌സി ഇൻ ഇൻഫർമേഷൻ ടെക്‌നോളജി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ബിസിഎ/എംസിഎ ഇവയിൽ ഏതെങ്കിലും ബിരുദം ഉണ്ടായിരിക്കണം.

Spices Board റിക്രൂട്ട്മെന്റ് 2022 – പ്രതിമാസം 20,000 രൂപ ശമ്പളം! വാക്ക് ഇൻ ടെസ്റ്റ് നാളെ! 

അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി  20 മുതൽ 30 വരെ ആണ്. മാനേജർ, സീനിയർ മാനേജർ, ചീഫ് മാനേജർ യഥാക്രമം 23 – 35, 26 – 35, 29 – 45 എന്നിങ്ങനെയാണ് പ്രായ പരിധി.

അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്. മാനേജർ കുറഞ്ഞത് 7 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്. സീനിയർ മാനേജർ കുറഞ്ഞത് 9 വർഷത്തെ  പ്രവർത്തി പരിചയം  ആവശ്യമാണ്. ചീഫ് മാനേജർ കുറഞ്ഞത് 11 വർഷത്തെ പ്രവർത്തി പരിചയം  ആവശ്യമാണ്.

ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.  അഭിമുഖത്തിന് പുറമെ മൂല്യനിർണയം, ഗ്രൂപ്പ് ചർച്ച അല്ലെങ്കിൽ ഓൺലൈൻ ടെസ്റ്റ് എന്നിവയും ഉണ്ടാകാൻ സാധ്യത ഉണ്ട്. ഒരു ഉദ്യോഗാർത്ഥിയെ ഇന്റർവ്യൂ/ഗ്രൂപ്പ് ഡിസ്കഷൻ അല്ലെങ്കിൽ ഓൺലൈൻ ടെസ്റ്റിന് വിളിക്കാൻ യോഗ്യതകൾ മാത്രം അർഹത നൽകുന്നില്ല.

മൂല്യനിർണയം/ അഭിമുഖം/ അഭിമുഖത്തിന് ആവശ്യമായ ഉദ്യോഗാർത്ഥികളെ മാത്രം വിളിക്കാനുള്ള അവകാശം IPPB-യിൽ നിക്ഷിപ്തമാണ്. പ്രിലിമിനറി സ്ക്രീനിംഗ്/ ഗ്രൂപ്പ് ഡിസ്കഷൻ അല്ലെങ്കിൽ ഓൺലൈൻ ടെസ്റ്റ് എന്നിവയിൽ യോഗ്യത നേടുന്ന ഉദ്യോഗാർഥികളുടെ ഷോർട്ട് ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

കേരള ലൈഫ്‌ മിഷൻ പദ്ധതി – 70000 വീടുകൾ നിർമിക്കാൻ ഉത്തരവ്!

ഔദ്യോഗിക വെബ്സൈറ്റ് ആയ ippbonline.com സന്ദർശിക്കുക. Announcement എന്ന വിഭാഗത്തിൽ നിന്നും careers തിരഞ്ഞെടുത്തതിന് ശേഷം Recruitment of Information Technology Vacancies എന്ന നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയുക. Apply online എന്ന് കാണുന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന സ്‌ക്രീനിൽ രജിസ്റ്റർ നമ്പർ, പാസ്സ്‌വേർഡ്, തുടങ്ങിയവ നൽകി ലോഗ് ഇൻ ചെയ്‌തു അപേക്ഷകൾ സമർപ്പിക്കുക. യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഉദ്യോഗാർത്ഥികൾ 04.11.2022 മുതൽ 18.11.2022 വരെ ഓൺലൈനായി അപേക്ഷിക്കാം. മറ്റൊരു രീതിയിലുള്ള അപേക്ഷയും സ്വീകരിക്കില്ല.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here